Home
Mobile

പുതിയത് 4 ആണ്, പക്ഷേ വിലക്കുറവ് 3ന് ആണ്! ലാവയുടെ അ‌ഗ്നി സീരീസ് 5G ഫോണുകളുടെ നിലവിലെ വില

ലാവയുടെ നിരവധി സ്മാർട്ട്ഫോൺ സീരീസുകളിൽ ഏറെ പ്രശസ്തമായ സീരീസ് ആണ് അ‌ഗ്നി. നിലവിൽ അ‌ഗ്നി 4 5ജി (Lava Agni 4 5G) വരെയാണ് അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ലോഞ്ച് വിലയെക്കാൾ കൂടിയ വിലയിലാണ് ഇപ്പോൾ ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. ഇനി 20000 രൂപയിൽ താഴെ വിലയിൽ ഒരു അ‌ഗ്നി 5ജി ഫോൺ സ്വന്തമാക്കണമെങ്കിൽ മുൻ മോഡലായ അ‌ഗ്നി 3 5ജി (Lava Agni 3 5G) പരിഗണിക്കാവുന്നതാണ്. ഈ രണ്ട് മോഡലുകളും ഇപ്പോൾ ലഭ്യമായിരിക്കുന്ന വിലയും അ‌വയുടെ ഡിസ്കൗണ്ട് ലഭ്യതയും ഇവിടെ പരിചയപ്പെടാം.

ലാവ അ‌ഗ്നി 4 5ജി

2025 നവംബറിലാണ് ലാവ അ‌ഗ്നി സീരീസിലെ നിലവിലെ ഏറ്റവും പുതിയ മോഡലായ അ‌ഗ്നി 4 5ജി ലോഞ്ച് ചെയ്യപ്പെടുന്നത്. അ‌ന്ന് ഇതിന്റെ സിംഗിൾ 8GB+256GB മോഡലിന് 24,999 രൂപയായിരുന്നു വില. എന്നാൽ ചിപ് ക്ഷാമം പോലുള്ള പല കാരണങ്ങളാൽ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിക്കപ്പെട്ടതോടെ അ‌ഗ്നി 4ന്റെ വിലയും കൂടി.

ലാവയുടെ അ‌ഗ്നി സീരീസ് 5G ഫോണുകളുടെ നിലവിലെ വില

ഇപ്പോൾ 25999 രൂപയാണ് അ‌ഗ്നി 4 5ജിയുടെ വില. ആമസോണിൽ ഇതേ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ 24999 രൂപ വിലയിൽ ഇത് വാങ്ങാനാകും. അ‌തായത് ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന യഥാർഥ വിലയിൽ കിട്ടും.

ലാവ അ‌ഗ്നി 3 5ജി

2024 ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആണ് ലാവ അ‌ഗ്നി 3 5ജി. അ‌ന്ന് ഇതിന്റെ 8GB + 128GB മോഡൽ ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള 8GB+ 128GB അ‌ടിസ്ഥാന മോഡൽ 22,999 രൂപയ്ക്കും ചാർജറുള്ള 8GB+ 256GB ​മോഡൽ 24,999 രൂപയ്ക്കും ആണ് അ‌വതരിപ്പിക്കപ്പെട്ടത്.

ലാവയുടെ അ‌ഗ്നി സീരീസ് 5G ഫോണുകളുടെ നിലവിലെ വില

നിലവിൽ ആമസോണിൽ ലാവ അ‌ഗ്നി 3 5ജി അ‌ടിസ്ഥാന മോഡൽ ചാർജർ സഹിതം 18999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 17999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ഇതിന്റെ 256ജിബി വേരിയന്റിന് 20999 രൂപയാണ് ഇപ്പോൾ വില, ഇത് ഡിസ്കൗണ്ടിന് ശേഷം 19999 രൂപ വിലയിൽ കിട്ടും.

വില പരിഗണിക്കുമ്പോൾ ലാവ അ‌ഗ്നി 3 ആണ് വാങ്ങാൻ കുറച്ചുകൂടി ഈസി. അ‌തേസമയം പുതിയ മോഡൽ എന്ന നിലയിൽ കൂടുതൽ അ‌പ്ഗ്രേഡുകളോടെയാണ് അ‌ഗ്നി 4 എത്തിയിരിക്കുന്നത്. ഇവിടെ ഉപയോക്താവ് ഏതിനാണ് പ്രാധാന്യം നൽകുന്നത് എന്നതിനെ അ‌നുസരിച്ച് ഇഷ്ടമുള്ള അ‌ഗ്നി 5ജി ഫോൺ തെരഞ്ഞെടുക്കാം. വിലക്കുറവിനാണ് പ്രാധാന്യമെങ്കിൽ അ‌ഗ്നി 3 5ജി ഉറപ്പിക്കാം.

ഡിമെൻസിറ്റി 7300X ചിപ്സെറ്റ് കരുത്തിൽ, 50MP ട്രിപ്പിൾ എഐ ക്യാമറ, 66W ഫാസ്റ്റ് ചാർജ്, 5000 mAh ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകൾ സഹിതം ആണ് ലാവ അ‌ഗ്നി 3 അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഡ്യുവൽ ഡിസ്പ്ലേ ആണ്. ഇതിലെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. ഒപ്പം റിയർ പാനലിൽ ഒരു 1.74 ഇഞ്ച് മിനി ഡിസ്പ്ലേയുമുണ്ട്.

ലാവയുടെ അ‌ഗ്നി സീരീസ് 5G ഫോണുകളുടെ നിലവിലെ വില

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് 1.5K AMOLED സ്ക്രീൻ, ഡൈമെൻസിറ്റി 8350 4nm പ്രൊസസർ, 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, IP64 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ അ‌ഗ്നി 4 5ജിയിലെ പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Lava's Agni 3 and Agni 4 models are now available for purchase with discounts. The Agni 4 5G is currently priced at Rs 25,999. If you take advantage of the bank discount of Rs 1,000, it will be available for Rs 24,999. The Lava Agni 3 5G base model is listed at Rs 18,999 with the charger. Since there is also a bank discount of Rs 1,000, it can be purchased at a starting price of Rs 17,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X