ഡ്യുവൽ റിയർ ക്യാമറകളുള്ള ലാവ ബിയു ഇന്ത്യയിൽ പ്രഖ്യപിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ ബജറ്റ് സ്മാർട്ഫോൺ ലാവ ബിയു (Lava BeU) ഇന്ത്യയിൽ അവതരിപ്പിച്ചു. സ്ത്രീകൾക്ക് വേണ്ടിയാണ് ഈ ഫോൺ പ്രധാനമായും നിർമിച്ചിരിക്കുന്നത്.ഒരു സേഫ്റ്റി ആപ്ലിക്കേഷൻ കൂടി ലാവ ബിയുവിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയ സ്മാർട്ട്‌ഫോണിനൊപ്പം ജനുവരി 5 ന് നാല് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ലാവ ഒരുങ്ങുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. പുതിയ സ്മാർട്ട്‌ഫോണുകൾ രാജ്യത്തെ ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകൾ വഴി വാങ്ങാൻ ലഭ്യമാണ്. ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകളുള്ള ഒരു സ്മാർട്ട് ബാൻഡ് കൊണ്ടുവരാനും ലാവ പദ്ധതിയിടുന്നുണ്ട്.

 

ലാവ ബിയു: ഇന്ത്യയിലെ വില, ലഭ്യത

ലാവ ബിയു: ഇന്ത്യയിലെ വില, ലഭ്യത

ലാവ ബിയു സിംഗിൾ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 6,888 രൂപയാണ് വിലവരുന്നത്. ലാവ ഇന്റർനാഷണൽ വെബ്‌സൈറ്റിൽ റോസ് പിങ്ക് കളർ ഓപ്ഷനിൽ ഈ സ്മാർട്ട്ഫോൺ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം നാല് സ്മാർട്ട്‌ഫോണുകളും കൂടി ജനുവരി 5 ന് ഒരു വെർച്വൽ ഇവന്റിൽ അവതരിപ്പിക്കുമെന്ന് ലാവ സ്ഥിരീകരിച്ചു. പുതിയ ലാവ സ്മാർട്ട്‌ഫോണുകൾക്ക് 5,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ വില വരും. ഈ ഹാൻഡ്‌സെറ്റുകൾ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി ലഭ്യമാകും. അഞ്ച് പുതിയ സ്മാർട്ട്‌ഫോണുകൾക്കൊപ്പം ഒരു സ്മാർട്ട് ഫിറ്റ്നസ് ട്രാക്കിംഗ് ബാൻഡും കമ്പനി കൊണ്ടുവരുവാൻ പദ്ധതിയിടുന്നുണ്ട്.

ലാവ ബിയു: സവിശേഷതകൾ

ലാവ ബിയു: സവിശേഷതകൾ

നാല് പുതിയ ലാവ സ്മാർട്ട്‌ഫോണുകളുടെയും കൃത്യമായ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ലാവ ബിയുവിന്റെ വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നു. മുകളിൽ സ്റ്റോക്ക് എക്സ്പിരിയൻസ് വരുന്ന ആൻഡ്രോയിഡ് 10 ഗോ പതിപ്പിൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം ഫോൺ 19.5: 9 ആസ്പെക്റ്റ് റേഷിയോയിൽ 6.08 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേ 2.5 ഡി ബെൻഡഡ്‌ ഗ്ലാസ് ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. കൂടാതെ, വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും വരുന്നു.

ലാവ ബിയു: ക്യാമറ സവിശേഷതകൾ
 

ലാവ ബിയു: ക്യാമറ സവിശേഷതകൾ

1.6 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത 2 ജിബി ഡിഡിആർ 4 റാമുമായി ജോഡിയാക്കിയ ഒക്ടാ-കോർ SoC പ്രോസസറാണ് ലാവ ബിയുവിന്റെ കരുത്ത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.85 ലെൻസും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾക്കൊള്ളുന്ന ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ് / 2.2 ലെൻസും ഈ ഫോണിലുണ്ട്.

ഒമ്പത് വയസുകാരൻ റയാൻ കാജി യൂട്യൂബിലൂടെ മാത്രം ഈ വർഷം സമ്പാദിച്ചത് 218 കോടി രൂപഒമ്പത് വയസുകാരൻ റയാൻ കാജി യൂട്യൂബിലൂടെ മാത്രം ഈ വർഷം സമ്പാദിച്ചത് 218 കോടി രൂപ

4,060 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജ് ലാവ നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഈ ഫോൺ വരുന്നത്. ഇതിൽ വരുന്ന 4,060 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി ഒരു ചാർജിൽ 16 മണിക്കൂർ ടോക്ക് ടൈം നൽകുമെന്ന് അവകാശപ്പെടുന്നു. ഫോണിന്റെ ഭാരം 175.8 ഗ്രാം ആണ്.

Best Mobiles in India

English summary
ഏറ്റവും പുതിയ ബജറ്റ് സ്മാർട്ഫോൺ ലാവ ബിയു ഇന്ത്യയിൽ അവതരിപ്പിച്ചു. സ്ത്രീകൾക്ക് വേണ്ടിയാണ് ഈ ഫോൺ പ്രധാനമായും നിർമിച്ചിരിക്കുന്നത്.ഒരു സേഫ്റ്റി ആപ്ലിക്കേഷൻ കൂടി ലാവ ബിയുവിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയ സ്മാർട്ട്‌ഫോണിനൊപ്പം ജനുവരി 5 ന് നാല് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ലാവ ഒരുങ്ങുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. പുതിയ സ്മാർട്ട്‌ഫോണുകൾ രാജ്യത്തെ ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകൾ വഴി വാങ്ങാൻ ലഭ്യമാണ്. ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകളുള്ള ഒരു സ്മാർട്ട് ബാൻഡ് കൊണ്ടുവരാനും ലാവ പദ്ധതിയിടുന്നുണ്ട്.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X