Home
Mobile

ലാവ പഴയ ലാവയല്ല; അറിഞ്ഞിരിക്കാം ഈ പുത്തൻ സ്മാർട്ട്ഫോണിനെക്കുറിച്ച് | Lava Blaze 1X 5G

അധികം ബഹളങ്ങൾ ഒന്നുമില്ലാതെ ഒരു പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലാവ. അതും ലാവയുടെ തന്നെ അഗ്നി 2 5ജി ലോഞ്ചിനൊരുങ്ങുന്ന സമയത്ത്. Lava Blaze 1X 5G സ്മാർട്ട്ഫോണാണ് കമ്പനി പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ പുത്തൻ സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.

മീഡിയടെക് ചിപ്പ്‌സെറ്റും വലിയ ബാറ്ററിയും പായ്ക്ക് ചെയ്യുന്ന ലാവ ബ്ലേസ് 1എക്സ് 5ജി സ്മാർട്ട്ഫോണിൽ ഗ്ലാസ് ബാക്ക് പാനലാണ് നൽകിയിരിക്കുന്നത്. ഹൈ റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയും സ്റ്റോക്ക് ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയറും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ അഫോർഡബിൾ സ്‌മാർട്ട്‌ഫോണിൽ ലഭ്യമാണ്. ലാവ ബ്ലേസ് 1എക്സ് 5ജിയുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 11,000 രൂപയ്ക്കും 14,000 രൂപയ്ക്കും ഇടയിലുള്ള പ്രൈസ്ടാഗിൽ ലാവ ബ്ലേസ് 1എക്സ് 5ജി വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

ലാവ പഴയ ലാവയല്ല; അറിഞ്ഞിരിക്കാം ഈ പുത്തൻ സ്മാർട്ട്ഫോണിനെക്കുറിച്ച്

ലാവ ബ്ലേസ് 1എക്സ് 5ജി ഫീച്ചറുകൾ : മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയാണ് ലാവ ബ്ലേസ് 1എക്സ് 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി റാമും 128 ജിബി യുഎഫ്എസ് സ്റ്റോറേജും ഫോണിലുണ്ട്. മൈക്രോഎസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താനും കഴിയും. ഡിവൈസ് സ്റ്റോറേജ് ഉപയോഗപ്പെടുത്തിയാൽ 5 ജിബി വരെ വെർച്വൽ റാമും ഫോണിൽ ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. 50 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും വിജിഎ ലെൻസുമാണ് ഈ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൻസറും ഫോണിലുണ്ട്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ ( ഇഐഎസ് ) സപ്പോർട്ടുള്ള റിയർ ക്യാമറ സെറ്റപ്പിന് 2കെ റെസല്യൂഷനിൽ വരെ വീഡിയോ ക്യാപ്‌ചർ ചെയ്യാൻ സാധിക്കും.

ലാവ പഴയ ലാവയല്ല; അറിഞ്ഞിരിക്കാം ഈ പുത്തൻ സ്മാർട്ട്ഫോണിനെക്കുറിച്ച്

ലാവ ബ്ലേസ് 1എക്സ് 5ജി സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സിന്റെ റിഫ്രഷ് റേറ്റും വൈഡ്വൈൻ എൽ1 സപ്പോർട്ടും ഡിസ്പ്ലെയുടെ സവിശേഷതയാണ്. 5000 mAh വരുന്ന ബാറ്ററിയാണ് ലാവ ബ്ലേസ് 1എക്സ് 5ജിയ്ക്ക് പവർ നൽകുന്നത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ( ടൈപ്പ് സി ) ഫോണിലുണ്ട്. ബോക്സിനൊപ്പം 12W അഡാപ്റ്ററാണ് ലഭിക്കുക.

ലാവ ബ്ലേസ് 1എക്സ് 5ജി സ്മാർട്ട്ഫോൺ സ്റ്റോക്ക് ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദ ബോക്സിൽ ആണ് പ്രവർത്തിക്കുന്നത്. ലാവ ബ്ലേസ് 1എക്സ് 5ജിയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറും ഫേസ് അൺലോക്കും നൽകിയിരിക്കുന്നു. 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.1, 4ജി എൽടിഇ, ജിപിഎസ് എന്നിവയൊക്കെയാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 8.9mm തിക്ക്നസുള്ള ലാവ ബ്ലേസ് 1എക്സ് 5ജി സ്മാർട്ട്ഫോണിന് 207 ഗ്രാം ഭാരവുമുണ്ട്.

ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ലാവ ബ്ലേസ് 1എക്സ് 5ജി ലഭ്യമാകുന്നത്. പുതിയ സ്മാർട്ട്ഫോണിന്റെ ഒരു ലാൻഡിങ് പേജ് കമ്പനി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഔദ്യോഗികമായി ലാവ ബ്ലേസ് 1എക്സ് 5ജി സ്മാർട്ട്ഫോണിന്റെ വില ബ്രാൻഡ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ഉടൻ ഉണ്ടാകുമെന്ന് കരുതാൻ കഴിയും. ലാവ അഗ്നി 2 5ജി സ്മാർട്ട്ഫോണും അധികം വൈകാതെ ഇന്ത്യയിൽ ലോഞ്ചിനെത്തും. 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിലായിരിക്കും ഡിവൈസ് അവതരിപ്പിക്കുക.

More from GizBot

Best Mobiles in India

English summary
Lava has launched a new smartphone in India without much noise. That too at a time when the Lava Agni 2 5G launch is pending. Lava Blaze 1X 5G smartphone is launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X