Home
Mobile

​കാത്തിരിക്കണം, ഞാൻ വരും! ലാവ ബ്ലേസ് 3 5G ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു; 50MP AI ഡ്യുവൽ ക്യാമറ സഹിതം എത്തും

മികച്ച ഒരുപിടി സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ട് ഇതിനകം നിരവധി ഇന്ത്യക്കാരുടെ മനസിൽ കയറിപ്പറ്റിയ ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ ലാവ ഇപ്പോൾ ഏറെ അ‌ഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ പുത്തൻ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്നു. ഏറെ ശ്രദ്ധ നേടിയ ലാവ ബ്ലേസ് 2 വിന് പിൻഗാമിയായി, ലാവ ബ്ലേസ് 3 5ജി (Lava Blaze 3 5G) ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സാമൂഹികമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. വരാൻ പോകുന്ന ഫോണിന്റെ ഡി​സൈൻ അ‌ടക്കം വ്യക്തമാക്കുന്ന ഒരു ചെറിയ വീഡിയോ ലാവ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

ലാവ ബ്ലേസ് 3 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ കൃത്യമായ തിയതി ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അ‌ധികം ​വൈകാതെ തന്നെ ലോഞ്ച് പ്രതീക്ഷിക്കാം. ഇപ്പോൾ പുറത്തുവന്ന ടീസറിൽ ക്യാമറ മൊഡ്യൂളിൽ നൽകിയിരിക്കുന്ന ​വൈബ് ​ലൈറ്റിനെപ്പറ്റി ലാവ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

​കാത്തിരിക്കണം, ഞാൻ വരും! ലാവ ബ്ലേസ് 3 5G ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു

സെഗ്മെന്റിൽ ആദ്യമായി ​വൈബ് ​ലൈറ്റ് അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ലാവ ബ്ലേസ് 3 5ജി എന്നാണ് ടീസറിൽ കമ്പനി അ‌വകാശപ്പെട്ടിരിക്കുന്നത്. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തുമെന്നും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇത് കൂടാതെ ഡി​സൈൻ, ഫ്രണ്ട് ക്യാമറ എന്നിവയും ടീസർ വെളിപ്പെടുത്തി.

2023 നവംബറിൽ ആണ് ലാവ തങ്ങളുടെ ലാവ ബ്ലേസ് 2 ലോഞ്ച് ചെയ്തത്. ഇതിന് പിൻഗാമിയായിട്ടാണ് ലാവ ബ്ലേസ് 3 5ജിയുടെ വരവ്. ബീജ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ 5ജി ഫോൺ ലഭ്യമാകുമെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ക്ലിപ്പ് സ്ഥിരീകരിക്കുന്നു.

​കാത്തിരിക്കണം, ഞാൻ വരും! ലാവ ബ്ലേസ് 3 5G ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു

കൂടാതെ റിയർ പാനലിൽ ക്യാമറ മൊഡ്യൂളിനുള്ളിൽ മഞ്ഞ നിറത്തിലുള്ള ആക്സൻ്റുകളുള്ള ഒരു വൃത്താകൃതിയിലുള്ള വളയമുണ്ട്. അ‌തിന് ഒപ്പം 'വൈബ് ലൈറ്റ്' എന്ന് നൽകിയിട്ടുണ്ട്. ഈ ​ലൈറ്റ് ഒരുപക്ഷേ കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിച്ചേക്കാം. ചതുര മൊഡ്യൂളിലാണ് ലാബ ബ്ലേസ് 3 5ജിയുടെ ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നത്.

റിയർ പാനലിൻ്റെ മുകളിൽ ഇടത് കോണിലായിട്ടാണ് ക്യാമറ മൊഡ്യൂൾ. അ‌തിൽ 50MP AI ഡ്യുവൽ ക്യാമറകൾ നൽകിയിരിക്കുന്നു. ലാവ ബ്രാൻഡിങ്ങും റിയർ പാനലിൽ ഉണ്ട്. പഞ്ച്-ഹോൾ കട്ട്ഔട്ടിനുള്ളിൽ 8 എംപി ഫ്രണ്ട് ക്യാമറയുമായിട്ടാണ് ലാവ ബ്ലേസ് 3 5ജി എത്തുന്നത് എന്നും വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്.

ബോക്‌സി ഫ്രെയിമാണ് ലാവ ബ്ലേസ് 3 5ജിക്ക് നൽകിയിരിക്കുന്നത്. പോളികാർബണേറ്റ് ബോഡിയാണ് ഇതിനുള്ളത് എന്ന് കരുതേണ്ടിയിരിക്കുന്നു. ഫ്ലാറ്റ് എഡ്ജുകളും നാരോ ബെസലുകളും ഉള്ള ഈ ഫോണിന്റെ വലതു വശത്തായി വോളിയം റോക്കറും പവർ ബട്ടണും സ്ഥാപിച്ചിരിക്കുന്നു. ​കൈയിൽ സുഖപ്രദമായി പിടിക്കാനായി വൃത്താകൃതിയിലുള്ള എഡ്ജുകളാണ് ഡി​സൈൻ ചെയ്തിരിക്കുന്നത്.

​കാത്തിരിക്കണം, ഞാൻ വരും! ലാവ ബ്ലേസ് 3 5G ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു

ക്യാമറ ഫീച്ചറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ലാവ ഈ ഫോൺ പുറത്തിറക്കാൻ തയാറെടുക്കുന്നത് എന്നാണ് ഇപ്പോൾ ഇറങ്ങിയ ടീസർ കാണുമ്പോൾ വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ടീസറുകളിലൂടെ ബ്ലേസ്-3 5ജിയുടെ കൂടുതൽ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബജറ്റ് വിലയിലാകും ഈ ഫോൺ അ‌വതരിപ്പിക്കപ്പടുക. കാരണം, മുൻഗാമിയയ ലാവ ബ്ലേസ്-2 5ജി അ‌ടിസ്ഥാന മോഡൽ പതിനായിരം രൂപ ബജറ്റിലാണ് അ‌വതരിപ്പിക്കപ്പെട്ടത്. പുതിയ ബ്ലേസ്-3 5ജിയും 10000 രൂപ വിലയിൽ എത്തിയേക്കാം.

Best Mobiles in India

English summary
Lava Blaze 3 5G Indian launch confirmed This phone is the successor of Lava Blaze 2 5G. In the teaser, the company claims that Lava Blaze 3 5G is the first smartphone in the segment to introduce Vibe Lite. It is clear from the teaser that this phone will come in two color options. Apart from this, the teaser also revealed the design and front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X