ലോഞ്ച് ഓഫർ സഹിതമുള്ള വിലയെക്കാൾ കുറഞ്ഞ വില; ലാവ ബ്ലേസ് 3 5G ഇന്ന് തന്നെ വാങ്ങിക്കോ!
പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ആമസോണിൽ ലാവ ഡേയ്സ് സെയിൽ നടത്തിവരികയാണ്. ഈ ഘട്ടത്തിൽ ലാവയുടെ വിവിധ സ്മാർട്ട്ഫോണുകൾ ആകർഷകമായ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ കഴിഞ്ഞ വർഷം ബജറ്റ് വിലയിൽ ലാവ അവതരിപ്പിച്ച ലാവ ബ്ലേസ് 3 5ജിയും (Lava Blaze 3 5G ) അതിന്റെ ലോഞ്ച് ഓഫർ സഹിതമുള്ള വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. 10000 രൂപയോട് അടുത്ത വിലയിൽ മികച്ച 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ലാവ ബ്ലേസ് 3 5G യുടെ 6GB + 128GB മോഡലിന് 11,499 രൂപയായിരുന്നു വില. അന്ന് ലോഞ്ച് ഓഫർ സഹിതം 9999 രൂപ വിലയിൽ ഈ ഫോൺ ലഭ്യമായി. എന്നാലിപ്പോൾ ഈ ലോഞ്ച് ഓഫറിനെക്കാൾ വിലക്കുറവൽ ഇത് വാങ്ങാനാകും.

യഥാർഥ വിലയിൽ തന്നെയാണ് ലാവ ബ്ലേസ് 3 5ജി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഓഫർ സെയിലിന്റെ ഭാഗമായി 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ആകെ 2000 രൂപ ഡിസ്കൗണ്ടിന് ശേഷം 9499 രൂപ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും.
മുൻപ് പുറത്തിറങ്ങിയ ലാവ ബ്ലേസ് 2 5G യുടെ പിൻഗാമിയായിട്ടാണ് ലാവ ബ്ലേസ് 3 5G പുറത്തിറക്കിയിരിക്കുന്നത്. ഇത് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിൽ ആണ് പ്രവർത്തിക്കുന്നത്. 6GB റാമും 6GB അധിക വെർച്വൽ റാമും സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. 'വൈബ് ലൈറ്റ്' എന്ന് വിളിക്കുന്ന ഒരു റിംഗ് ലൈറ്റ് സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

ലാവ ബ്ലേസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് (1600 × 720 പിക്സലുകൾ) HD+ LCD 2.5D കർവ്ഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 6GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും ആൻഡ്രോയിഡ് 15 ലേക്ക് അപ്‌ഗ്രേഡും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ബ്ലേസ് 3 5ജിയിലുള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2MP സെക്കൻഡറി AI ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 8MP ക്യാമറയും നൽകിയിട്ടുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം, 5G SA/ NSA (n1/n3/n5/n8/n28/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 18W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോൾഡ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








