ഒരു തികഞ്ഞ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ! ലാവ ബ്ലേസ് 3 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ലാവ (Lava) അതിൻ്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ കഴിഞ്ഞ വർഷം (2023) പുറത്തിറക്കിയ ലാവ ബ്ലേസ് 2 5ജിയുടെ (Lava Blaze 2 5G) നവീകരിച്ച വേരിയൻ്റായ ലാവ ബ്ലേസ് 3 5ജി ആണ് ഇന്ന് (സെപ്റ്റംബർ 16) ഇന്ത്യയിൽ ലോഞ്ച് ആയത്. ലോഞ്ചിന്റെ ഭാഗമായി ലാവ ബ്ലേസ് 3യുടെ ഇന്ത്യയിലെ വിലയും സ്പെസിഫിക്കേഷനുകളും ഫോൺ ഔദ്യോഗികമായി വെളിപ്പെടുത്തി. വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 5ജി ഫോണുകളിൽ ഒന്നാണ് ലാവ ബ്ലേസ് 2 5ജി.
മീഡിയടെക് ഡൈമെൻസിറ്റി 6300, 5000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 14 ഒഎസ്, 6.5 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയുമായി ആണ് പുതിയ ലാവ ബ്ലേസ് 3 5ജി ഫോൺ വരുന്നത്. ലാവ ബ്ലേസ് 3 5ജിയുടെ കൂടുതൽ വിശദാംശങ്ങൾക്ക് ആണ് തുടർന്ന് വായിക്കൂ.

ആദ്യം ലാവ ബ്ലേസ് 3 5ജിയുടെ ഇന്ത്യയിലെ വില, വിൽപ്പന എന്നിവയെ കുറിച്ച് നോക്കാം. ലാവ ബ്ലേസ് 3 5ജിയുടെ സിംഗിൾ 6 ജിബി /128 ജിബി മോഡലിന് 11,499 രൂപ ആണ് വില. ഹാൻഡ്‌സെറ്റ് ഗ്ലാസ് ഗോൾഡ്, ഗ്ലാസ് ബ്ലൂ നിറങ്ങളിൽ വാങ്ങാൻ ലഭ്യമാണ്. 2024 സെപ്റ്റംബർ 18 മുതൽ ലാവ ഇന്ത്യ വെബ്‌സൈറ്റിലും ആമസോണിലും ഈ ഫോൺ പർച്ചേസിന് ലഭ്യമാകും.
ഇനി ലാവ ബ്ലേസ് 3യുടെ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം. ഡിസ്‌പ്ലേയിലേക്ക് വരുമ്പോൾ ലാവ ബ്ലേസ് 3 5ജിക്ക് 90Hz റിഫ്രഷ് റേറ്റ് ആണ് ഉള്ളത്. 1600 X 720 പിക്‌സൽ റെസലൂഷൻ, 269 PPI, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 16.7 ദശലക്ഷം കളർ എന്നിവയുള്ള 6.5-ഇഞ്ച് HD+ എന്നീ സവിശേഷതകളും ഡിസ്‌പ്ലേയിൽ ഉണ്ട്.
നേരത്തെ സൂചിപ്പിച്ചത് പോലെ ലാവ ബ്ലേസ് 3 5ജി ഫോണിന് പവർ നൽകുന്നത് MediaTek Dimensity 6300 SoC ആണ്. ചിപ്‌സെറ്റ് 6 ജിബി റാമും 128 ജിബി UFS 2.2 സ്റ്റോറേജുമായി ആണ് പെയർ ചെയ്തിരിക്കുന്നത്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി കൂടുതൽ വികസിപ്പിക്കാവുന്നതാണ്. 6 ജിബി വെർച്വൽ റാം സപ്പോർട്ട് ഇതിനുണ്ട്. ലാവ ബ്ലേസ് 3 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 14 ഒഎസിൽ ആണ് പ്രവർത്തിക്കുന്നത്.
ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ ലാവ ബ്ലേസ് 3 5ജിയിൽ 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെൻസറും ഉണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഈ ഡിവൈസിൽ 8 എംപി ഷൂട്ടർ ഫ്രണ്ടിൽ ലഭിക്കും. ചൂടുള്ളതും തണുത്തതുമായ ടോണുകൾക്കിടയിൽ നിറങ്ങൾ ക്രമീകരിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പുതിയ വൈബ് ലൈറ്റ് ഇതിന് ഉണ്ട്.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉള്ള 5000mAh ബാറ്ററി ആണ് ബ്ലേസ് 3യിൽ ലഭിക്കുന്നത്. സെക്യൂരിറ്റി, ഫേസ് അൺലോക്ക്, ഡ്യുവൽ-ആപ്പ് സപ്പോർട്ട്, ആൻ്റി-പീപ്പിംഗ് ഫീച്ചറുകൾ എന്നിവയ്‌ക്കും മറ്റും വേണ്ടി സൈഡ്-മൗണ്ട് ചെയ്‌ത ഫിംഗർപ്രിൻ്റ് സെൻസർ ലാവ ബ്ലേസ് 3 5ജിയിൽ ഉണ്ട്.
ലാവ ബ്ലേസ് 2ൻ്റെ പിൻഗാമിയാണ് ബ്ലേസ് 3. പുതിയ ഡിവൈസിൽ ഉള്ള മാറ്റം എന്താണെന്ന് ചോദിച്ചാൽ, ഫോണിന് പ്രോസസർ വിഭാഗത്തിൽ ഒരു നവീകരണം ലഭിക്കുന്നു എന്നതാണ് ആദ്യത്തേത്. കൂടാതെ മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റിന് ഒപ്പമാണ് ലാവ ബ്ലേസ് 2 എത്തുന്നത്.
അതേ സമയം പുതിയ ബ്ലേസ് 3 മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ആണ് നൽകിയിരിക്കുന്നത്. ബാക്ക് ക്യാമറയിൽ 50 എംപി പ്രൈമറി ക്യാമറ നിലനിർത്തുന്നു. എന്നാൽ ഒരു പുതിയ 2 എംപി സെക്കൻഡറി ഷൂട്ടർ ഉണ്ട് എന്നത് മറ്റൊരു പ്രത്യേകത ആണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications