Home
Mobile

വേഗതയിൽ മുമ്പനെന്ന് ആമസോൺ അ‌ടക്കം അ‌ംഗീകരിച്ച 5ജി ഫോൺ; ഇപ്പോഴത്തെ വില അ‌റിയണ്ടേ

ദീപാവലിയും കഴിഞ്ഞതോടെ ഇന്ത്യയിലെ ഉത്സവ സീസൺ ഏതാണ്ട് അ‌വസാനിച്ച നിലയിലാണ്. ഫെസ്റ്റിവൽ സീസണോട് അ‌നുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് പ്രഖ്യാപിക്കപ്പെട്ട ഡിസ്കൗണ്ടുകളും പിൻവലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പല സ്മാർട്ട്ഫോണുകളും അ‌വയുടെ യഥാർഥ വിലയിലേക്ക് മടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ബജറ്റ് വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി, ആമസോൺ അ‌ടക്കം വേഗതയേറിയ ബജറ്റ് 5ജി ഫോൺ എന്ന് വിശേഷിപ്പിച്ച ഒരു സ്മാർട്ട്ഫോണിന്റെ നിലവിലെ വിലയും ഫീച്ചറുകളും ഇവിടെ പരിചയപ്പെടാം. ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ബ്ലേസ് സീരീസിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലായ ലാവ ബ്ലേസ് 3 5ജിയാണ് (Lava Blaze 3 5G) ആ ഫോൺ.

ലാവ ബ്ലേസ് 3 5G യുടെ 6GB + 128GB അ‌ടിസ്ഥാന മോഡലിന് 11,499 രൂപയാണ് ലോഞ്ച് വില. ഇപ്പോൾ ആമസോണിൽ 9999 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ ഫാസ്റ്റസ്റ്റ് 5ജി ഫോൺ എന്ന് വിശേഷിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.

വേഗതയിൽ മുമ്പനെന്ന് ആമസോൺ അ‌ടക്കം അ‌ംഗീകരിച്ച 5ജി ഫോൺ; വില ഇതാ

ആമസോൺ പേ ബാലൻസ് വഴിയുള്ള പേയ്മെന്റിന് 299 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 9,700 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും. അ‌തിനാൽ ബജറ്റ് വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്. ലാവ ബ്ലേസ് 2 5G യുടെ പിൻഗാമിയായി എത്തിയ ബ്ലേസ് 3 5G ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിൽ ആണ് പ്രവർത്തിക്കുന്നത്.

ലാവ ബ്ലേസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് (1600 × 720 പിക്സൽസ്) HD+ LCD 2.5D കർവ്ഡ് സ്ക്രീൻ ആണ് ഈ ബജറ്റ് 5ജി ഫോണിൽ ഉള്ളത്. 20:9 ആസ്പക്ട് റേഷ്യോയും ഇതിനുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

വേഗതയിൽ മുമ്പനെന്ന് ആമസോൺ അ‌ടക്കം അ‌ംഗീകരിച്ച 5ജി ഫോൺ; വില ഇതാ

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2MP സെക്കൻഡറി AI ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ലാവ ബ്ലേസ് 3 5ജിയിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും ആൻഡ്രോയിഡ് 15 ലേക്ക് അപ്‌ഗ്രേഡും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ ആൻഡ്രോയിഡ് 16 ഒഎസ് ഉപയോഗിക്കാനാകും. 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും ഈ ലാവ ബജറ്റ് 5ജി ഫോണിലുണ്ട്.

18W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഡ്യുവൽ സിം, 5G SA/ NSA (n1/n3/n5/n8/n28/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോൾഡ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

വേഗതയിൽ മുമ്പനെന്ന് ആമസോൺ അ‌ടക്കം അ‌ംഗീകരിച്ച 5ജി ഫോൺ; വില ഇതാ

കുറഞ്ഞ വിലയിൽ 5ജി ഫോൺ അ‌ന്വേഷിക്കുന്നവർക്ക് വേറെയും ഓപ്ഷനുകൾ ലാവ ഒരുക്കിയിട്ടുണ്ട്. ലാവ ബോൾഡ് എൻ1 5ജി ഉൾപ്പെടെയുള്ളവ അ‌തിന് ഉദാരണമാണ്. ലാവ ബോൾഡ് എൻ1 5ജി നിലവിൽ ആമസോണിൽ ഓഫർ സഹിതം 7499 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ 5ജി ഫോണുകളിൽ ഒന്നാണിത്.

More from GizBot

Best Mobiles in India

English summary
Lava Blaze 3 5G is a smartphone that offers great speed at a budget price. The launch price of Lava Blaze 3 5G is Rs 11,499 for the 6GB + 128GB base model. This phone is now listed on Amazon at a price of Rs 9,999. This is a smartphone that Amazon has described as the fastest 5G phone. If you take advantage of the cashback offer on Amazon, you can get this phone for Rs 9,700.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X