വില കുറച്ച് കാണേണ്ട, വില കുറഞ്ഞതാണെങ്കിലും ബെസ്റ്റ് 5G ഫോൺ ആണെന്നത് കണ്ടാൽ മതി! ലാവ ബ്ലേസ് അമോലെഡ് 2 ഡീൽ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 12-ാം ദിവസവും കിടിലൻ ഡിസ്കൗണ്ട് ഡീലുകളുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ ബജറ്റുകളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സ്മാർട്ട് ഡീലുകൾ പലതും ഇതിനകം നാം കണ്ടുകഴിഞ്ഞു. ഇപ്പോൾ 15000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്നവർക്കായി ലാവ അടുത്തിടെ പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഒരു സ്മാർട്ട്ഫോണിന്റെ ഫെസ്റ്റിവൽ ഡീൽ പരിചയപ്പെടാം. യഥാർഥ വിലയെക്കാൾ അൽപ്പം കുറഞ്ഞ വിലയിൽ ഇപ്പോൾ ലഭ്യമാകുന്ന ഈ ലാവ ഫോൺ പരിഗണിക്കാവുന്ന ഒരു 5ജി മോഡൽ തന്നെയാണ്.
ലാവ ഫോണുകൾ എന്ന് കേൾക്കുമ്പോൾ ചിലർക്ക് അൽപ്പം കുറച്ചിൽ തോന്നിയേക്കും. എന്നാൽ മുടക്കുന്ന വിലയ്ക്ക് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫോണുകൾ ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ 15000 രൂപയിൽ താഴെ വിലയിൽ ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഫോൺ ആണ് ലാവ ബ്ലേസ് അമോലെഡ് 2 5ജി (Lava Blaze AMOLED 2 5G).

കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഒരു മികച്ച 5ജി ഫോൺ എന്ന നിലയിൽ ലാവ ബ്ലേസ് അമോലെഡ് 2 5ജിയെ കാണാനാകും. ഇതിന്റെ 6 ജിബി റാം (6 ജിബി വെർച്വൽ റാം) + 128 ജിബി മെമ്മറി വേരിയന്റിന്റെ വില 13,499 രൂപയാണ്. എന്നാലിപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ച് 13,400 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലാവ ബ്ലേസ് അമോലെഡ് 2 5ജിക്ക് ലഭ്യമാണ്. അതിനാൽ 12,150 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാനാകും. വെറും 7.55mm കനം മാത്രമുള്ള ഈ സ്മാർട്ട്ഫോൺ സെഗ്‌മെന്റിലെ ഏറ്റവും സ്ലിം സ്മാർട്ട്‌ഫോണാൺ ആണെന്ന് ലാവ പറയുന്നു.

ലാവ ബ്ലേസ് അമോലെഡ് 2 5Gയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റ് ആദ്യം അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് FHD+ അമോലെഡ് സ്ക്രീൻ ആണ് ഈ ലാവ ഫോണിലുള്ളത്.
6GB LPDDR5 റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ബ്ലേസ് അമോലെഡ് 2 5ജിയുടെ പ്രവർത്തനം. ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലാവ വാഗ്ദാനം ചെയ്തിട്ടുണ്ട്. IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളം ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ലാവ ബ്ലേസ് അമോലെഡ് 2 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, വൈറ്റ് ഫെതർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ലാവ 5ജി ഫോൺ വാങ്ങാനാകുക. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഇത്.


Click it and Unblock the Notifications








