സെഗ്‌മെന്റിലെ ഏറ്റവും സ്ലിം സ്മാർട്ട്ഫോൺ! ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ബ്ലേസ് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നു. അടുത്തിടെ ബ്ലേസ് ഡ്രാഗൺ ഉൾപ്പെടെയുള്ള ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ ഇറക്കിയതിന് പിന്നാലെ ഇപ്പോൾ ലാവ ബ്ലേസ് അമോലെഡ് 2 5ജി (Lava Blaze AMOLED 2 5G) എന്ന മോഡൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. വെറും 7.55mm കനം മാത്രമുള്ള ഈ സ്മാർട്ട്ഫോൺ സെഗ്‌മെന്റിലെ ഏറ്റവും സ്ലിം സ്മാർട്ട്‌ഫോണാൺ ആണെന്ന് കമ്പനി പറയുന്നു. ബ്ലോട്ട്‌വെയർ ഇല്ലാതെ ക്ലീൻ ആൻഡ്രോയിഡ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം.
നവീകരിച്ച പാറ്റേണുകളും ടെക്സ്ചറുകളും ഉൾക്കൊള്ളുന്ന ലീനിയ ഡിസൈൻ ആണ് ബ്ലേസ് അമോലെഡ് 2 5ജിയിൽ നൽകിയിരിക്കുന്നത് എന്ന് ലാവ പറയുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ ആണ് ഈ ലാവ 5ജി ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റുള്ള ആദ്യ ഫോണുകളിൽ ഒന്നാണിത് എന്ന പ്രത്യേകതയുമുണ്ട്.

ലാവ ബ്ലേസ് അമോലെഡ് 2 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ അമോലെഡ് സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ, IMG BXM-8-256 GPU എന്നിവ ഇതിലുണ്ട്.
6GB LPDDR5 റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി എത്തുന്ന ബ്ലേസ് അമോലെഡ് 2 5ജിക്ക് ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിന് ശക്തി പകരുന്നത്, സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറയാണ്. ഇത് LED ഫ്ലാഷ് സഹിതം എത്തുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
വിലയും ലഭ്യതയും: ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ 6GB + 128GB മോഡലിന് 13,499 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, വൈറ്റ് ഫെതർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ലാവ 5ജി ഫോൺ വാങ്ങാനാകുക. ആമസോണിൽ നിന്നും ലാവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഓഗസ്റ്റ് 16 മുതൽ ഇത് ലഭ്യമാകും.

ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ തേടുന്നവർക്ക് ലാവയുടെ ഈ ഏറ്റവും പുതിയ 5ജി ഫോൺ പരീക്ഷിക്കാവുന്നതാണ്. 10000 രൂപ വിലയിൽ 5ജി ഫോണുകൾ ലഭ്യമാണെങ്കിലും പലപ്പോഴും അവയിൽ സ്റ്റോറേജ് സ്പേസ് പരിമിതമായിരിക്കും. എന്നാൽ ഇവിടെ 13500 രൂപയ്ക്കടുത്ത് വിലയിൽ അവതരിപ്പിക്കുന്ന ഈ ലാവ 4ജി ഫോൺ 128ജിബി സ്റ്റോറേജ് സഹിതമാണ് ഈ വിലയ്ക്ക് ലഭ്യമായിരിക്കുന്നത്.


Click it and Unblock the Notifications








