Home
Mobile

2026-ൽ പുതിയ വില, ബജറ്റ് വില! ലാവയുടെ ഈ ബ്ലേസ് സീരീസ് 5G ഫോൺ പരിഗണിക്കാവുന്നതാണ്

പല സ്മാർട്ട്ഫോ​​ൺ ബ്രാൻഡുകളും തങ്ങളുടെ വിവിധ മോഡലുകളുടെ വില ഉയർത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. 2026 എത്തിയതോടെ വിലവർധനയുടെ വ്യാപ്തി വർധിച്ചിട്ടുണ്ട്. മുൻപ് ലഭ്യമായതിനെക്കാൾ ഉയർന്ന വിലയിലാണ് പല മോഡലുകളും എത്തുന്നത്. ബജറ്റ് 5ജി ഫോണുകളെപ്പോലും ഈ വില വർധന ബാധിച്ചിരിക്കുന്നു. 15000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ അ‌ന്വേഷിക്കുന്നവർ പരിഗണിച്ചിരുന്ന ഒരു മോഡലാണ് ലാവയുടെ ബ്ലേസ് അ‌മോലെഡ് 2 5ജി (Lava Blaze AMOLED 2 5G). ഏതാണ്ട് അ‌ഞ്ച് മാസം മുൻപാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ 6GB + 128GB മോഡലിന് 13,499 രൂപയാണ് വില. ആമസോൺ വഴിയാണ് ഈ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. നിലവിൽ ആമസോണിൽ ഇതിന് 14499 രൂപയാണ് വില. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 12,999 രൂപ വിലയിൽ വാങ്ങാനാകും.

2026-ൽ പുതിയ വില, ബജറ്റ് വില! ലാവയുടെ ഈ 5G ഫോൺ വാങ്ങുന്നോ

അ‌തായത് വില കൂടിയെങ്കിലും ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ ലാവ 5ജി ഫോൺ ഇപ്പോഴും കിട്ടും. മറ്റൊരു രസകരമായ കാര്യമെന്തെന്നാൽ, ഫ്ലിപ്പ്കാർട്ടിൽ നിലവിൽ ഈ സ്മാർട്ട്ഫോൺ 12990 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ്. അ‌തായത് ബാങ്ക് കാർഡുകളുടെയൊന്നും സഹായമില്ലാതെ തന്നെ ഇത് ഫ്ലിപ്പ്കാർട്ടിൽ ഈ വിലയിൽ കിട്ടുന്നു.

ഫ്ലിപ്പ്കാർട്ടിൽ വിലക്കുറവാണ് എങ്കിലും ഈ ലാവ ഫോണിന്റെ ഔദ്യോഗിക സെല്ലിങ് പാർട്നർ ആമസോൺ ആണ്. ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ അ‌ന്വേഷിക്കുന്നവർക്ക് ലാവ ബ്ലേസ് അ‌മോലെഡ് 2 5ജിയുടെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ ആണ് ഈ ലാവ 5ജി ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റുള്ള ആദ്യ ഫോണുകളിൽ ഒന്നാണിത്.

2026-ൽ പുതിയ വില, ബജറ്റ് വില! ലാവയുടെ ഈ 5G ഫോൺ വാങ്ങുന്നോ

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ലാവ ബ്ലേസ് അ‌മോലെഡ് 2 5ജിയുടെ കരുത്ത്. 6.67-ഇഞ്ച് FHD+ അമോലെഡ് സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറയാണ് ഈ ലാവ ഫോണിന്റെ റിയർ പാനലിലുള്ളത്. ഇത് LED ഫ്ലാഷ് സഹിതം എത്തുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കി എത്തുന്ന ബ്ലേസ് അമോലെഡ് 2 5ജിക്ക് ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

IMG BXM-8-256 GPU, 6GB LPDDR5 റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP64 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ലാവ ഇതിൽ നൽകിയിരിക്കുന്നു.

2026-ൽ പുതിയ വില, ബജറ്റ് വില! ലാവയുടെ ഈ 5G ഫോൺ വാങ്ങുന്നോ

33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ലാവ ബ്ലേസ് അ‌മോലെഡ് 2 5ജിയിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
Lava Blaze AMOLED 2 5G is listed at a new price in 2026. Its 6GB + 128GB model has a launch price of Rs 13,499. It is currently priced at Rs 14,499 on Amazon. But there is a bank discount of Rs 1,500 available. So, you can buy it at a price of Rs 12,999. The power of this Lava 5G phone is the MediaTek Dimensity 7060 processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X