Home
Mobile

ആരുടെയൊക്കെയോ ഭാഗ്യം! ഈ ലാവ 5G ഫോണിന്റെ വില ഇപ്പോൾ വളരെ കുറഞ്ഞു

2026ന്റെ തുടക്കത്തിൽ പല സ്മാർട്ട്ഫോണുകൾക്കും വില കൂടുകയുണ്ടായി. അ‌ത്തരത്തിൽ വില കൂട്ടപ്പെട്ട ഒരു സ്മാർട്ട്ഫോൺ മോഡലാണ് ലാവ ബ്ലേസ് അ‌മോലെഡ് 2 5ജി (Lava Blaze AMOLED 2 5G). കഴിഞ്ഞ വർഷം ഓഗ്സ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 6GB + 128GB മോഡലിന് 13,499 രൂപയായിരുന്നു വില. എന്നാൽ 2026 ജനുവരിയിൽ ഇതിന്റെ വില 14499 രൂപയായി വർധിച്ചു. മിഡ്‌നൈറ്റ് ബ്ലാക്ക്, വൈറ്റ് ഫെതർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ലാവ 5ജി ഫോൺ എത്തിയത്. ഇതിൽ ബ്ലാക്ക് കളർ ഓപ്ഷന് ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട്.

ആമസോണിൽ ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ മിഡ്‌നൈറ്റ് ബ്ലാക്ക് കളർ വേരിയന്റിന് 12999 രൂപയാണ് ഇപ്പോഴത്തെ വില. അ‌തേസമയം വൈറ്റ് ഫെതർ കളർ ഓപ്ഷൻ 14999 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ രണ്ട് കളർ ഓപ്ഷനുകൾക്കും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ലഭ്യമാണ്.

ആരുടെയൊക്കെയോ ഭാഗ്യം! ഈ ലാവ 5G ഫോണിന്റെ വില ഇപ്പോൾ വളരെ കുറഞ്ഞു

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ ബ്ലാക്ക് കളർ ഓപ്ഷൻ ഇപ്പോൾ 11999 രൂപ വിലയിൽ വാങ്ങാനാകും. അ‌തേസമയം ​വൈറ്റ് കളർ ഓപ്ഷന് 13999 രൂപയായിരിക്കും വില. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഈ മിഡ്‌നൈറ്റ് ബ്ലാക്ക് വേരിയന്റ് പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ കരുത്തിലാണ് ഈ ബജറ്റ് 5ജി ഫോൺ ലാവ അ‌വതരിപ്പിച്ചിട്ടുള്ളത്. IMG BXM-8-256 ജിപിയുവും ഇതിലുണ്ട്. 6GB LPDDR5 റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം നൽകിയിരിക്കുന്നു.

ആരുടെയൊക്കെയോ ഭാഗ്യം! ഈ ലാവ 5G ഫോണിന്റെ വില ഇപ്പോൾ വളരെ കുറഞ്ഞു

മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ലാവ ബ്ലേസ് അ‌മോലെഡ് 5ജിയിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് FHD+ അമോലെഡ് സ്ക്രീൻ ആണ് ഈ ലാവ ബജറ്റ് 5ജി ഫോണിലുള്ളത്. പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP64 റേറ്റിങ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറയാണ് ലാവ ബ്ലേസ് അമോലെഡ് 2 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തെ നയിക്കുന്നത്. LED ഫ്ലാഷ് പിന്തുണയും ഇതിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ആണ് ഉള്ളത്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കി എത്തുന്ന ബ്ലേസ് അമോലെഡ് 2 5ജിക്ക് ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ആരുടെയൊക്കെയോ ഭാഗ്യം! ഈ ലാവ 5G ഫോണിന്റെ വില ഇപ്പോൾ വളരെ കുറഞ്ഞു

ബജറ്റ് വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ പലതും 128ജിബിയിൽ താഴെ സ്റ്റോറേജാണ് പലപ്പോഴും വാഗ്ദാനം ചെയ്യുക, ഇതിൽ 11999 രൂപ വിലയിൽ 128ജിബി സ്റ്റോറേജ് ലാവ ബ്ലേസ് അ‌മോലെഡ് 2 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ആമസോണിലെ ഈ ലാവ 5ജി ഫോൺ ഡീലും പരിഗണിക്കാവുന്നതാണ്.

Best Mobiles in India

English summary
Lava Blaze AMOLED 2 5G is now available on Amazon at a discounted price. The launch price of this phone was Rs 13,499. However, in January 2026, its price was increased to Rs 14,499. However, the Midnight Black variant is now listed on Amazon at a price of Rs 12,999. In addition, with a bank discount of Rs 1,000, it can be purchased at a price of Rs 11,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X