Home
Mobile

20000 രൂപയിൽ താഴെയാണ് ബജറ്റ് എങ്കിൽ ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങരുത്, കാരണം ഇതാ

സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷം പകരുന്ന വാർത്ത പുറത്തുവിട്ട് ലാവ. ഏറെ നാളായി നിലനിൽക്കുന്ന അ‌ഭ്യൂഹങ്ങൾക്കും ലീക്ക് റിപ്പോർട്ടുകൾക്കും വിരാമമിട്ടുകൊണ്ട് ലാവ തങ്ങളുടെ അ‌ടുത്ത് ലോഞ്ച് ചെയ്യാൻ പോകുന്ന സ്മാർട്ട്ഫോണായ ലാവ ബ്ലേസ് കർവ് 5Gയുടെ (Lava Blaze Curve 5G) ഇന്ത്യയിലെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു.

ലാവ ബ്ലേസ് കർവ് 5G മാർച്ച് 5 ന് ഉച്ചയ്ക്ക് 12 (IST) ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ട്വിറ്റർ (എക്സ്) ഔദ്യോഗിക അ‌ക്കൗണ്ടിലൂടെ അ‌റിയിച്ചു. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ ആമസോൺ വഴി ഫോൺ ഓൺലൈനായി വാങ്ങാൻ ലഭ്യമാകുമെന്ന് സ്ഥിരീകരിക്കുന്ന ഒരു മൈക്രോസൈറ്റും ലൈവ് ചെയ്തു.

20000 രൂപയിൽ താഴെയാണ് ബജറ്റ് എങ്കിൽ ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങരുത്!

ലോഞ്ച് തീയതിക്കൊപ്പം വരാൻ പോകുന്ന 5ജി സ്മാർട്ട്ഫോണിന്റെ ചില ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ലാവ ബ്ലേസ് കർവ് 5G യിൽ 64എംപി സോണി ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം അവതരിപ്പിക്കും. ഇത് കൂടാതെ കമ്പനി വെളിപ്പെടുത്തിയ ബ്ലേസ് കർവ് 5Gയുടെ മറ്റ് സവിശേഷതകളിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസും ഉൾപ്പെടുന്നു.

ലാവ ബ്ലേസ് കർവ് 5G ഡിസൈൻ: ലാവ ബ്ലേസ് കർവ് 5G യുടെ ഫ്രണ്ട് പാനലിൽ ഒരു കർവ്ഡ് ഡിസ്‌പ്ലേയും സെൻ്റർ-ഹോൾ പഞ്ച് സ്ലോട്ടും ഉള്ളതായി ടീസർ വ്യക്തമാക്കുന്നു. കൂടാതെ വലതുവശത്ത് വോളിയവും പവർ കീകളും കാണാം. സ്പീക്കർ ഗ്രിൽ, സിം കാർഡ് ട്രേ, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ താഴെയായിട്ടാകും നൽകുക.

20000 രൂപയിൽ താഴെയാണ് ബജറ്റ് എങ്കിൽ ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങരുത്!

ലോഞ്ച് ചെയ്യാൻ പോകുന്ന ഈ ലാവ ഫോണിൻ്റെ പിൻഭാഗത്ത്, മുകളിൽ ഇടത് മൂലയിലായി മൂന്ന് വൃത്താകൃതിയിലുള്ള ക്യാമറകളും ഒരു LED ഫ്ലാഷ് യൂണിറ്റും ഉണ്ട്. ടീസറിൽ അവതരിപ്പിച്ചിരിക്കുന്ന ബ്ലേസ് കർവ് 5G മോഡലിന് തിളങ്ങുന്ന ഫിനിഷുള്ള ഇരുണ്ട പച്ച നിറമാണ് ഉള്ളത്.

ലാവ ബ്ലേസ് കർവ് 5Gയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ചില ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന വിവരങ്ങൾ ഈ 5ജി സ്മാർട്ട്ഫോണിന്റെ ഏകദേശ ചിത്രം വ്യക്തമാക്കുന്നുണ്ട്. ലാവ ബ്ലേസ് കർവ് 120Hz വരെ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആകും ഇതിൽ ഉണ്ടാകുക. 8 ജിബി റാമും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലാവ ബ്ലേസ് കർവ് 5ജി വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്. 18W ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ 5ജി ഫോണിൽ പ്രതീക്ഷിക്കുന്നു.

20000 രൂപയിൽ താഴെയാണ് ബജറ്റ് എങ്കിൽ ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങരുത്!

ഇന്ത്യയിൽ പച്ച, കറുപ്പ് നിറങ്ങളിൽ ലാവ ബ്ലേസ് കർവ് 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിലയുടെ കാര്യത്തിലേക്ക് വന്നാൽ, 20000 രൂപയ്ക്കും 15000 രൂപയ്ക്കും ഇടയിലാകും ഈ സ്മാർട്ട്ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ 16,000 രൂപയ്ക്കും 19,000 രൂപയ്ക്കും ഇടയിലായിരിക്കും ഈ ഫോണിന്റെ വില.

പുതിയൊരു 5ജി സ്മാർട്ട്ഫോൺ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ തയാറെടുക്കുന്നവർ മാർച്ച് 5 വരെ കാത്തിരിക്കുന്നത് നന്നായിരിക്കും. ലാവയുടെ ഈ 5ജി ഫോണിന്റെ വില, ഫീച്ചറുകൾ എന്നിവയെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അ‌പ്പോൾ പുറത്തുവരും. മാന്യമായ നിരക്കിൽ മികച്ച ഫീച്ചറുകൾ തന്നെയാകും ലാവ അ‌വതരിപ്പിക്കുക എന്നതിനാൽ കാത്തിരിക്കുന്നതിൽ ഒട്ടും വിഷമിക്കേണ്ടതില്ല.

More from GizBot

Best Mobiles in India

English summary
The Lava Blaze Curve 5G will be launched in India on March 5 at 12 noon (IST), the company announced via its official Twitter (X) account. A microsite has also gone live confirming that the smartphone will be available to buy the phone online through Amazon in India. The Lava Blaze Curve 5G will feature a triple rear camera setup led by a 64MP Sony camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X