Home
Mobile

ഒരു ഒന്നൊന്നര മുതലാണ്! ഈ കിടിലോൽക്കിടിലം 5G ഫോണിന് ഇപ്പോൾ ആമസോണിൽ 5500 രൂപ ഡിസ്കൗണ്ട്

മികച്ച ഫീച്ചറുകളുമായി നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്താറുണ്ട്. അ‌തിനാൽത്തന്നെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സ്മാർട്ട്ഫോണുകളുടെ കടുത്ത മത്സരമാണ് നടക്കുന്നത്. ബജറ്റ് സെഗ്മെന്റിൽ ആയാലും 20000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ സെഗ്മെന്റ് ആയാലും 25000 രൂപയിൽ താഴെയുള്ള സെഗ്മെന്റ് ആയാലും പ്രീമിയം സെഗ്മെന്റ് ആയാലും മത്സരത്തിന് ഒരു കുറവുമില്ല. ഈ മത്സരത്തിനിടയിൽ തങ്ങളുടെ സ്മാർട്ട്ഫോൺ ശ്രദ്ധിക്കപ്പെടാൻ കമ്പനികൾ മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ അ‌വതരിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നു. അ‌ത്തരത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട 5ജി സ്മാർട്ട്ഫോൺ ആണ് ലാവ ബ്ലേസ് കർവ് 5G (Lava Blaze Curve 5G).

ഈ വർഷത്തിന്റെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ മാർച്ചിൽ ആണ് ലാവ ബ്ലേസ് കർവ് 5G ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ​ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്ന സാംസങ്ങിന്റെയും ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെയും നേർക്കുള്ള ലാവയുടെ ഒരു സർജിക്കൽ സ്​ട്രൈക്ക് ആയിരുന്നു ലാവ ബ്ലേസ് കർവ് 5G എന്ന് പറയാം.

ഈ കിടിലോൽക്കിടിലം 5G ഫോണിന് ഇപ്പോൾ ആമസോണിൽ 5500 രൂപ ഡിസ്കൗണ്ട്

അ‌ന്ന് 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളെ വെല്ലുവിളിക്കുന്ന ഫീച്ചറുകളും വിലയും ലാവ ബ്ലേസ് കർവ് 5ജിയെ ശ്രദ്ധേയമാക്കി. ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ഏതാണ്ട് 5500 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അ‌വസരം വന്നുചേർന്നിരിക്കുന്നു. കാരണം ആമസോൺ ഈ ഫോണിന് ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ലാവ ബ്ലേസ് കർവ് 5ജിയുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 17,999 രൂപയും 8GB+ 256GB വേരിയൻ്റിന് 18,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ അ‌ടിസ്ഥാന മോഡൽ വെറും 14,499 രൂപ വിലയിലും 256ജിബി വേരിയന്റ് 15,499 രൂപ വിലയിലുമാണ് ​ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ കിടിലോൽക്കിടിലം 5G ഫോണിന് ഇപ്പോൾ ആമസോണിൽ 5500 രൂപ ഡിസ്കൗണ്ട്

അ‌തായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 3500 രൂപ ഡയറക്ട് ഡിസ്കൗണ്ട് ഇരുവേരിയന്റുകൾക്കും ലഭിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ട് എന്ന നിലയിൽ 2000 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ ലാവ ബ്ലേസ് കർവ് 5ജി വേരിയന്റുകൾ യഥാക്രമം 12,499 രൂപ, 13,499 രൂപ വിലകളിൽ സ്വന്തമാക്കാൻ സാധിക്കും.

നല്ല ഫീച്ചറുകളുള്ള ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്ര കുറഞ്ഞ വിലയിൽ ലാവ ബ്ലേസ് കർവ് 5ജി ലഭ്യമാകുന്നത് മികച്ച ഡീൽ ആണ്. ലാവ ബ്ലേസ് കർവ് 5Gയുടെ പ്രധാന ഫീച്ചറുകൾ:
ഡിമെൻസിറ്റി 7050 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

6.77 ഇഞ്ച് കർവ്ഡ് AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, FHD+ റെസല്യൂഷൻ, ഒപ്റ്റിക്കൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 8GB LPDDR5 റാം, 128/256 GB UFS 3.1- ഇന്റേണൽ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 വരെയുള്ള അ‌പ്ഡേറ്റാണ് ഈ​ ഫോണിന് ലഭ്യമാകുക.

ഈ കിടിലോൽക്കിടിലം 5G ഫോണിന് ഇപ്പോൾ ആമസോണിൽ 5500 രൂപ ഡിസ്കൗണ്ട്

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ലാവ ബ്ലേസ് കർവ് 5G ലോഞ്ച് ചെയ്യപ്പെട്ടത്. അ‌തിൽ 64 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിനുള്ളിൽ 32 എംപി സെൽഫി ക്യാമറയും ഉണ്ട്.

33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ലാവ ബ്ലേസ് കർവ് 5ജിയിൽ നൽകിയിരിക്കുന്നത്. കൂടാതെ ഫാസ്റ്റ് ചാർജറും ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈഡ്‌വിൻ എൽ 1 സർട്ടിഫിക്കേഷനും ഈ ഫോണിന് ഉണ്ട്. അയൺ ഗ്ലാസ്, വിരിഡിയൻ ഗ്ലാസ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Lava Blaze Curve 5G is now available on Amazon at a discount of Rs 5,500. The base model is now listed on Amazon at just Rs 14,499 and the 256GB variant is priced at Rs 15,499. There is also a bank discount of Rs 2,000. If you take advantage of this, you can get this phone at Rs 12,499 and Rs 13,499 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X