Lava Blaze Curve 5G: ലാവയുടെ മറ്റൊരു സർജിക്കൽ സ്ട്രൈക്ക്! വില വച്ച് നോക്കിയാൽ ഫീച്ചറുകൾ കിടിലോൽക്കിടിലം
എതിരാളികൾക്ക് മേൽ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിടുന്ന സർജിക്കൽ സ്ട്രൈക്കുമായി ലാവ. 20000 രൂപയിൽ താഴെ വിലയിൽ തങ്ങൾക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ലാവ ബ്ലേസ് കർവ് 5G എന്ന സ്മാർട്ട്ഫോൺ നിർമിച്ച ലാവ അത് 17,999 രൂപ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു.
20000 രൂപയിൽ താഴെ വിലയിൽ എത്തിയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ സാധാരണയായി കാണാത്ത പല ഫീച്ചറുകളും 17999 രൂപ പ്രാരംഭ വിലയിൽ എത്തിയിരിക്കുന്ന ലാവ ബ്ലേസ് കർവ് 5G (Lava Blaze Curve 5G) സ്മാർട്ട്ഫോണിൽ കാണാം. അതായത് ഇതിലെ പല ഫീച്ചറുകളും സെഗ്മെന്റ് ഫസ്റ്റ് ആണ്.

5ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ തങ്ങളുടെ കരുത്തും സ്വാധീനവും വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ലാവ ബ്ലേസ് കർവ് 5ജി കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിനാൽത്തന്നെ നൽകുന്ന തുകയെക്കാൾ മൂല്യമുള്ള മികച്ച ഫീച്ചറുകൾ ഇതിൽ കാണാൻ കഴിയും. കർവ്ഡ് AMOLED ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്സെറ്റ്, UFS 3.1 ഇൻ്റേണൽ സ്റ്റോറേജ് എന്നിങ്ങനെ ആ ലിസ്റ്റ് ഏറെവലുതാണ്.
ലാവ ബ്ലേസ് കർവ് 5Gയുടെ പ്രധാന ഫീച്ചറുകൾ: FHD+ റെസല്യൂഷനോടുകൂടിയ വലിയ 6.77 ഇഞ്ച് കർവ്ഡ് AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഒപ്റ്റിക്കൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയുമായാണ് ലാവ ബ്ലേസ് കർവ് 5ജി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.

ഡിമെൻസിറ്റി 7050 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ഈ പ്രോസസറിന് ശക്തമായ പിന്തുണ നൽകുന്നതിനായി 8 GB LPDDR5 റാമും 128/256 GB UFS 3.1-അധിഷ്‌ഠിത ഇന്റേണൽ സ്റ്റോറേജും ലാവ ബ്ലേസ് കർവ് 5ജിയിൽ ഒരുക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. വൈകാതെ 14 അപ്ഡേറ്റും ഭാവിയിൽ 15 അപ്ഡേറ്റും ലഭ്യമാകും.
64 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ലാവ ബ്ലേസ് കർവ് 5Gയിൽ ഉണ്ട്. പഞ്ച് ഹോൾ കട്ടൗട്ടിനുള്ളിൽ 32 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

ഡോൾബി അറ്റ്‌മോസിനുള്ള പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവും പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ എച്ച്ഡി ഉള്ളടക്കം സ്ട്രീം ചെയ്യാനുള്ള ഫീച്ചറുകളും ഇതിലുണ്ട്. കൂടാതെ വൈഡ്‌വിൻ എൽ 1 സർട്ടിഫിക്കേഷനും ഉണ്ട്. അയൺ ഗ്ലാസ്, വിരിഡിയൻ ഗ്ലാസ് എന്നിങ്ങനെ ണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ലാവ ബ്ലേസ് കർവ് 5ജിയിൽ നൽകിയിരിക്കുന്നത്. കൂടാതെ ഫാസ്റ്റ് ചാർജറും ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാവ ബ്ലേസ് കർവ് 5ജിയുടെ അടിസ്ഥാന മോഡലിന് 17,999 രൂപയും 256 ജിബി വേരിയൻ്റിന് 18,999 രൂപയുമാണ് വില.
ആദ്യത്തെ 12 മാസത്തേക്ക് കമ്പനി വീട്ടിലെത്തി സൗജന്യ സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. മാർച്ച് 11 മുതൽ ആമസോൺ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ലാവ ബ്ലേസ് കർവ് 5ജി വാങ്ങാൻ ലഭ്യമാകും. തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ ലഭ്യമാകുന്നതിനാൽ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.


Click it and Unblock the Notifications








