വില കൂടിയുമില്ല, കുറഞ്ഞുമില്ല, പക്ഷേ ചെറിയ ഡിസ്കൗണ്ട് ഉണ്ട്! 10000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
പുതിയ വർഷം സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം വില വർധനയുടെ വർഷമാണ്. പുതിയ പല സ്മാർട്ട്ഫോണുകളും മുൻ മോഡലുകളുടെ വിലയെക്കാൾ അൽപ്പം ഉയർന്ന വിലയിലാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, നേരത്തെ ലോഞ്ച് ചെയ്യപ്പെട്ട ഫോണുകൾക്ക് ഉൾപ്പെടെ വില കൂടിയിട്ടുമുണ്ട്. നിലവിലെ സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ തൽപര്യപ്പെടുന്ന ആളുകൾക്കായി 10000 രൂപയിൽ താഴെ വിലയിൽ വിവിധ സ്മാർട്ട്ഫോണുകൾ ഇപ്പോഴും ലഭ്യമാണ്. അതിൽപ്പെടുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ലാവ ബ്ലേസ് ഡ്രാഗൺ 5ജി (Lava Blaze Dragon).
2025 ജൂലൈയിലാണ് ലാവ തങ്ങളുടെ ബ്ലേസ് സീരീസിൽ ലാവ ബ്ലേസ് ഡ്രാഗൺ 5ജി എന്ന സ്മാർട്ട്ഫോൺ മോഡൽ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9999 രൂപയായിരുന്നു വില. നിലവിൽ ആമസോണിൽ ഇത് 9998 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അതായത് ലാവ ബ്ലേസ് ഡ്രാഗൺ 5ജിയുടെ വിലയിൽ കാര്യമായ കുറവ് വന്നിട്ടില്ല, ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാൽ വിലയിൽ വർധന ഉണ്ടായിട്ടില്ല എന്ന് പറയുന്നതാണ് കൂടുതൽ ശരി. ആമസോൺ ഈ ബജറ്റ് ലാവ 5ജി ഫോണിന് 499 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലാവ ബ്ലേസ് ഡ്രാഗൺ 5ജി 9499 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. അതായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 500 രൂപ വിലക്കുറവിൽ ഇത് കിട്ടും. ഗോൾഡൻ മിസ്റ്റ്, മിഡ്‌നൈറ്റ് മിസ്റ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ ബ്ലേസ് ഡ്രാഗൺ 5ജി വാങ്ങാൻ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
6.745 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 450+ നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്.
50MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും അടങ്ങുന്ന ക്യാമറ സജ്ജീകരണമാണ് ലാവ ബ്ലേസ് ഡ്രാഗൺ 5ജിയിലുള്ളത്. ഗ്രാഫിക്സിനായി അഡ്രിനോ 613 ജിപിയുവും ഉണ്ട്. 4GB റാമും 4GB വെർച്വൽ റാമും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു.
LPDDR4x റാമിന് പുറമേ 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ലാവ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്. 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ എന്നീ ഫീച്ചറുകളും ലഭ്യമാണ്.

ബ്ലോട്ട്‌വെയർ ഇല്ലാതെ ക്ലീൻ ആൻഡ്രോയിഡ് 15ൽ പ്രവർത്തിക്കുന്ന ഈ ഫോൺ ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 18W ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








