പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്! 10000 രൂപയിൽ താഴെ വിലയിൽ ലാവ ബ്ലേസ് ഡ്രാഗൺ 5G ഇന്ത്യയിലെത്തി
ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ബ്ലേസ് സീരീസിലെ ഏറ്റവും പുതിയ 5ജി ഫോൺ പതിനായിരം രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്സെറ്റ് കരുത്തുമായി എത്തിയിരിക്കുന്ന ഈ പുതിയ 5ജി ഫോണിന്റെ പേര് ലാവ ബ്ലേസ് ഡ്രാഗൺ 5G (Lava Blaze Dragon 5G) എന്നാണ്. ബജറ്റ് വിലയിൽ ആണ് എത്തുന്നത് എങ്കിലും ഈ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
4GB റാമും 4GB വെർച്വൽ റാമും ഇതിലുണ്ട്. കൂടാതെ ബ്ലോട്ട്‌വെയർ ഇല്ലാതെ ക്ലീൻ ആൻഡ്രോയിഡ് 15ൽ പ്രവർത്തിക്കുന്ന ഈ ഫോൺ ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 50MP മെയിൻ ക്യാമറയും 5000mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിലുണ്ട്. അവ വിശദമായി പരിചയപ്പെടാം.

ലാവ ബ്ലേസ് ഡ്രാഗൺ 5G യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്. ഗ്രാഫിക്സിനായി അഡ്രിനോ 613 ജിപിയുവും ഇതിലുണ്ട്.
6.745 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 450+ നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 4GB LPDDR4x റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ലാവ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു.

50MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്. 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ എന്നീ ഫീച്ചറുകളും ലഭ്യമാണ്.
5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഫീച്ചറുകളും ലാവ ബ്ലേസ് ഡ്രാഗൺ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 18W ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ലാവ ബ്ലേസ് ഡ്രാഗൺ 5G യുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ വെറും 8999 രൂപ വിലയിൽ വാങ്ങാനാകും.

ഗോൾഡൻ മിസ്റ്റ്, മിഡ്‌നൈറ്റ് മിസ്റ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ ബ്ലേസ് ഡ്രാഗൺ 5ജി വാങ്ങാൻ ലഭ്യമാകുക. ഓഗസ്റ്റ് 1 ന് പുലർച്ചെ 12 മുതൽ ആമസോൺ വഴി ഈ ബജറ്റ് 5ജി ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഇന്ത്യയിലെവിടെയും ഈ ഫോണിന് ഫ്രീ സർവീസ് അറ്റ് ഹോം സൗകര്യം ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








