Home
Mobile

10000 രൂപ ഒന്ന് മാറ്റി വച്ചോ, ഇത് വാങ്ങാം! ഒട്ടുമിക്ക 5G ബാൻഡുകളുടെ പിന്തുണയുമായി ലാവ ബ്ലേസ് ഡ്രാഗൺ 5G

മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എല്ലാ സെഗ്മെന്റുകളിലും സാന്നിധ്യമറിയിച്ച് നിരവധി മോഡലുകൾ പുറത്തിറക്കുമ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ പ്രീമിയം സ്മാർട്ട്ഫോണുകളെക്കാൾ പ്രാധാന്യം നൽകുന്നത് ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾക്കും മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്കുമാണ്. അ‌തായത് ഇന്ത്യക്കാർക്ക് താങ്ങാനാകുന്ന വിലകളിൽ പുതിയ 5ജി സ്മാർട്ട്ഫോണുകളും മറ്റും അ‌വതരിപ്പിക്കുന്നതിൽ ലാവ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അ‌തിനാൽത്തന്നെ ബജറ്റ് വിലയിൽ തുടർച്ചയായി മികച്ച സ്മാർട്ട്ഫോണുകൾ ലാവയിൽ നിന്ന് ലഭ്യമാകുന്നുണ്ട്. അ‌ടുത്തിടെ ലാവ സ്റ്റോം സീരീസ് 5ജി ഫോണുകൾ ലാവ ലോഞ്ച് ചെയ്തിരുന്നു. അ‌തിനു പിന്നാലെ ഇപ്പോൾ മറ്റൊരു ഫോൺ കൂടി ബജറ്റ് വിലയിൽ ലോഞ്ചിന് തയാറായിരിക്കുന്നു.

ജൂ​ലൈ 25ന് ലാവയുടെ ബ്ലേസ് സീരീസിലെ അ‌ടുത്ത മോഡലായി ലാവ ബ്ലേസ് ഡ്രാഗൺ 5G (Lava Blaze Dragon 5G) ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബജറ്റ് വിലയിലാണ് ഈ ഫോൺ എത്തുക എന്നും ഉറപ്പായിട്ടുണ്ട്. ഇതിന് പിന്നാലെ ഇപ്പോൾ ലോഞ്ചിന് മുൻപ് തന്നെ ലാവ ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ പലതും സ്ഥിരീകരിച്ചുകഴിഞ്ഞു. അ‌വ പരിചയപ്പെടാം.

ഒട്ടുമിക്ക 5G ബാൻഡുകളുടെ പിന്തുണയുമായി ലാവ ബ്ലേസ് ഡ്രാഗൺ 5G

ലാവ ബ്ലേസ് ഡ്രാഗൺ 5G യുടെ പ്രധാന ഫീച്ചറുകൾ: 6.745 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 450+ നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്.

ഗ്രാഫിക്സിനായി അഡ്രിനോ 613 ജിപിയുവും ഇതിലുണ്ട്. 4GB LPDDR4x റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ലാവ 5ജി ഫോൺ വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ഒട്ടുമിക്ക 5G ബാൻഡുകളുടെ പിന്തുണയുമായി ലാവ ബ്ലേസ് ഡ്രാഗൺ 5G

50MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ക്യാമറ സജ്ജീകരണവും സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകളും ലാവ ബ്ലേസ് ഡ്രാഗൺ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

18W ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒട്ടുമിക്ക 5G ബാൻഡുകളുടെയും പിന്തുണ ഇതിലുണ്ടാകുമെന്ന് ലാവ അ‌റിയിച്ചിട്ടുണ്ട്. ഗോൾഡൻ മിസ്റ്റ്, മിഡ്‌നൈറ്റ് മിസ്റ്റ് നിറങ്ങളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക. വില 10000 രൂപയിൽ താഴെയാണ് എന്ന് ലാവ സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂ​ലൈ 25ലെ ലോഞ്ചിന് ശേഷം ആമസോൺ വഴി ഈ ലാവ ബജറ്റ് 5ജി ഫോൺ ഓൺ​ലൈനായി വാങ്ങാനാകും. ലാവ ഏറ്റവുമൊടുവിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് ലാവ സ്റ്റോം ലൈറ്റ് 5ജി, ലാവ സ്റ്റോം പ്ലേ 5ജി എന്നിവയായിരുന്നു. ഇതിൽ ലാവ സ്റ്റോം ലൈറ്റ് 5ജിയുടെ 4GB + 64GB വേരിയന്റ് 7,999 രൂപ പ്രാരംഭവിലയിൽ എത്തുന്നു. ലാവ സ്റ്റോം പ്ലേ 5G യുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,999 രൂപയായിരുന്നു പ്രാരംഭ വില.

ഒട്ടുമിക്ക 5G ബാൻഡുകളുടെ പിന്തുണയുമായി ലാവ ബ്ലേസ് ഡ്രാഗൺ 5G

മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ കരുത്തിലാണ് ലാവ സ്റ്റോം 5ജി എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള ആദ്യ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്. മറുഭാഗത്ത് ലാവ സ്റ്റോം പ്ലേ 5ജി എത്തിയിരിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ കരുത്തിലാണ്. ഈ ചിപ്സെറ്റ് ഉള്ള ആദ്യ ഫോണുകളിൽ ഒന്നാണ് ഇത്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X