Home
Mobile

ഇപ്പോഴാണ് ശരിക്കും വാങ്ങേണ്ടത്! ലോഞ്ച് ഓഫറിനെക്കാൾ വലിയ ഡിസ്കൗണ്ടുമായി ലാവ ബ്ലേസ് ഡ്യുവോ 3 5G

ലാവ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ലാവ ബ്ലേസ് ഡ്യുവോ 3 5ജി (Lava Blaze Duo 3 5G). പുതിയ ഫോൺ ഇറങ്ങുമ്പോൾ സാധാരണയായി ആളുകൾ അ‌ത് കഴിവതും വേഗം വാങ്ങാൻ ശ്രമിക്കാറുണ്ട്. കാരണം ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ കുറഞ്ഞ വിലയിൽ ഫോൺ സ്വന്തമാക്കാനാകും. പരിമിത കാലത്തേക്കായിരിക്കും ലോഞ്ച് ഓഫറുകൾ ലഭ്യമാകുക. അ‌തിന് ശേഷം യഥാർഥ വിലയിലാണ് ഈ ഫോണുകൾ ലഭ്യമാകുക. പിന്നീട് വില കുറയണമെങ്കിൽ എന്തെങ്കിലും ഓഫർ സെയിലുകൾ വരണം. ഇതാണ് നമ്മുടെ സ്മാർട്ട്ഫോൺ വിപണിയിലെ ഒരു പൊതു രീതി.

എന്നാൽ നമ്മൾ കണ്ടുവരുന്ന ഈ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് ലാവ ബ്ലേസ് ഡ്യുവോ 3 5ജിയുടെ വിൽപ്പന. ലോഞ്ച് ചെയ്ത അ‌ന്നുമുതൽ തന്നെ ഈ സ്മാർട്ട്ഫോൺ ആമസോൺ വഴി വിൽപ്പനയ്ക്ക് എത്തിയിരുന്നു. ലാവ ബ്ലേസ് ഡ്യുവോ 3 5ജിയുടെ സിംഗിൾ 6G+ 128GB മോഡലിന് 16,999 രൂപയാണ് വില.

ഇപ്പോഴാണ് ശരിക്കും വാങ്ങേണ്ടത്! ഡിസ്കൗണ്ടുമായി ലാവ ബ്ലേസ് ഡ്യുവോ 3 5G

ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 15999 രൂപ വിലയിൽ ഈ ലാവ ഫോൺ വാങ്ങാൻ സാധിച്ചിരുന്നു. ഇപ്പോൾ വിൽപ്പന തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ ഇതിന്റെ ലോഞ്ച് ഓഫർ അ‌വസാനിച്ചു. എന്നാൽ ഡിസ്കൗണ്ട് അ‌വസാനിച്ചിട്ടില്ല, എന്നുമാത്രമല്ല തുടക്കത്തിൽ ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ലാവ 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്.

വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ ഈ ഫോണിന്റെ ഡിസ്കൗണ്ട് വെറും 1000 രൂപ മാത്രമായിരുന്നെങ്കിൽ, ഇപ്പോഴത് 1500 രൂപയായി വർധിച്ചിരിക്കുന്നു. അ‌തിനർഥം ലോഞ്ച് ചെയ്ത സമയത്ത് ലഭ്യമായതിനെക്കാൾ 500 രൂപ വിലക്കുറവിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകും. അ‌തായത് ഇപ്പോൾ 15,499 രൂപ വിലയിൽ ലാവ ബ്ലേസ് ഡ്യുവോ 3 5ജി കിട്ടും.

ഇപ്പോഴാണ് ശരിക്കും വാങ്ങേണ്ടത്! ഡിസ്കൗണ്ടുമായി ലാവ ബ്ലേസ് ഡ്യുവോ 3 5G

മൂൺലൈറ്റ് ബ്ലാക്ക്, ഇംപീരിയൽ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. ഡ്യുവൽ സ്ക്രീനുമായി എത്തുന്നു എന്നതാണ് ലാവ ബ്ലേസ് ഡ്യുവോ 3 5ജിയുടെ പ്രധാന പ്രത്യേകത. ഈ വിലയിൽ ഡ്യുവൽ ഡിസ്പ്ലേയുള്ള ഒരു സ്മാർട്ട്ഫോൺ മറ്റൊരു കമ്പനിക്കും ഇല്ലെന്ന് ലാവ പറയുന്നു.

ഫ്രണ്ട് ക്യാമറ 8MP മാത്രമേ ഉള്ളൂ എങ്കിലും ഈ ഫോൺ ഉപയോഗിച്ച് 50MP ക്യാമറ വഴി സെൽഫിയെടുക്കാം, എങ്ങനെയെന്നാൽ, റിയർ പാനലിലെ മിനി ഡിസ്‌പ്ലേ ഒരു വ്യൂഫൈൻഡറായി പ്രവർത്തിക്കുന്നു, ഇത് ഉപയോക്താക്കൾക്ക് സെൽഫികൾ ഈസിയായി എടുക്കാൻ സാധിക്കും. 1.6 ഇഞ്ച് അമോലെഡ് റിയർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. സോണി IMX752 സെൻസർ, LED ഫ്ലാഷ് എന്നിവയുള്ള 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

ഇപ്പോഴാണ് ശരിക്കും വാങ്ങേണ്ടത്! ഡിസ്കൗണ്ടുമായി ലാവ ബ്ലേസ് ഡ്യുവോ 3 5G

6.67-ഇഞ്ച് (1080 x 2400 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള FHD+ AMOLED മെയിൻ സ്ക്രീൻ, 1.6" സെക്കൻഡറി AMOLED സ്ക്രീൻ, IMG BXM-8-256 GPU, 6GB LPDDR5 റാം, 128GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ് എന്നിവ ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഇത് എത്തിയിരിക്കുന്നത്, എന്നാൽ ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Lava Blaze Duo 3 5G is now available with a bank discount of Rs 1,500. Its single 6G+ 128GB model is priced at Rs 16,999. With the bank discount, Lava Blaze Duo 3 5G can now be purchased for Rs 15,499. The main feature of this Lava smartphone is that it comes with a 1.6-inch AMOLED rear display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X