Home
Mobile

ബാക്ക് ക്യാമറ വച്ച് സെൽഫിയെടുക്കാം! രണ്ട് ഡിസ്പ്ലേയുള്ള ലാവ ബ്ലേസ് ഡ്യുവോ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ലാവ തങ്ങളുടെ ബ്ലേസ് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സെഗ്മെന്റിലെ ആദ്യ ഡ്യുവൽ സ്‌ക്രീൻ സ്മാർട്ട്‌ഫോൺ എന്ന വിശേഷണവുമായി ലാവ ബ്ലേസ് ഡ്യുവോ 3 5ജി (Lava Blaze Duo 3 5G) എന്ന ഫോൺ ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്. 1.6 ഇഞ്ച് അമോലെഡ് റിയർ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. ഇതിനുമുൻപും റിയർ പാനലിൽ മിനി ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോൺ ലാവ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്ന മോഡലിന്റെ വില 16,999 രൂപയാണ്. ഈ വിലയിൽ ഇത്തരമൊരു ഫോൺ ​വേറെ കിട്ടില്ലെന്ന് കമ്പനി പറയുന്നു.

8MP ഫ്രണ്ട് ക്യാമറയാണ് ഈ പുതിയ ലാവ ഫോണിലുള്ളത്. എന്നാൽ റിയർ പാനലിലെ 50MP ക്യാമറയുപയോഗിച്ച് ​ഹൈ റെസല്യൂഷൻ സെൽഫികൾ എടുക്കാം എന്ന പ്രത്യേകതയുണ്ട്. കാരണം, റിയർ പാനലിലെ മിനി ഡിസ്‌പ്ലേ ഒരു വ്യൂഫൈൻഡറായി പ്രവർത്തിക്കുന്നു, ഇത് ഉപയോക്താക്കൾക്ക് സെൽഫികൾ ഈസിയായി എടുക്കാൻ സാധിക്കും.

ബാക്ക് ക്യാമറ വച്ച് സെൽഫിയെടുക്കാം! ലാവ ബ്ലേസ് ഡ്യുവോ 3 ഇന്ത്യയിൽ

7.55mm അൾട്രാ-സ്ലിം ബോഡിയാണ് ഈ ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്ന 6.67 ഇഞ്ച് FHD+ AMOLED മെയിൻ ഡിസ്പ്ലേയാണ് ലാവ ബ്ലേസ് ഡ്യുവോ 3യിൽ ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്‌സെറ്റ്, 6GB വെർച്വൽ റാം, 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ലാവ ബ്ലേസ് ഡ്യുവോ 3 5ജി ഫീച്ചറുകൾ

6.67-ഇഞ്ച് (1080 x 2400 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള FHD+ AMOLED മെയിൻ സ്ക്രീൻ, 1.6" സെക്കൻഡറി AMOLED സ്ക്രീൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ബാക്ക് ക്യാമറ വച്ച് സെൽഫിയെടുക്കാം! ലാവ ബ്ലേസ് ഡ്യുവോ 3 ഇന്ത്യയിൽ

IMG BXM-8-256 GPU, 6GB LPDDR5 റാം, 128GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. സോണി IMX752 സെൻസർ, LED ഫ്ലാഷ് എന്നിവയുള്ള 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ലാവ ബ്ലേസ് ഡ്യുവോ 3 5ജിയിലുള്ളത്. 163x76x7.55mm വലിപ്പമാണ് ഈ ഫോണിനുള്ളത്. മൂൺലൈറ്റ് ബ്ലാക്ക്, ഇംപീരിയൽ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. 15000 രൂപ വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.

ബാക്ക് ക്യാമറ വച്ച് സെൽഫിയെടുക്കാം! ലാവ ബ്ലേസ് ഡ്യുവോ 3 ഇന്ത്യയിൽ

വിലയും ലഭ്യതയും

ലാവ ബ്ലേസ് ഡ്യുവോ 3 5ജിയുടെ സിംഗിൾ 6G+ 128GB മോഡലിന് 16,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 15999 രൂപ വിലയിൽ വാങ്ങാനാകും. വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആമസോൺ വഴിയാണ് ഈ ഫോൺ വാങ്ങാനാകുക.

More from GizBot

Best Mobiles in India

English summary
Lava Blaze Duo 3 with dual AMOLED display has been launched in India. Its single variant is priced at Rs 16,999. There is a bank discount of Rs 1,000 as part of the launch offer. So, you can buy it for Rs 15,999. The sale has already started. This phone can be purchased via Amazon. The Lava Blaze Duo 3 5G has a 5,000mAh battery with 33W fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X