ഡ്യുവൽ ഡിസ്‌പ്ലേയുള്ള ലാവ ബ്ലേസ് ഡ്യുവോ 5ജി വൻ ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക്
15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ ഡ്യുവൽ ഡിസ്പ്ലേ സഹിതം എത്തിയ ലാവ 5ജി ഫോൺ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരം. ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ഏറ്റവും പുതിയ ഡ്യുവൽ ഡിസ്പ്ലേ സ്മാർട്ട്ഫോണായ ലാവ ബ്ലേസ് ഡ്യുവോ 5ജി (Lava Blaze Duo 5G) ഈ ആഴ്ച ആദ്യം ലോഞ്ച് ചെയ്തിരുന്നു. ഈ സ്മാർട്ട്ഫോൺ ഇന്നു മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ നിരവധി ഡിസ്കൗണ്ടുകളുടെ അകമ്പടിയോടെയാണ് ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.
ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ 6GB + 128GB വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും ആണ് വില. തുടക്കത്തിൽ HDFC ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്യുന്നവർക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ യഥാക്രമം 14,999 രൂപ, 15999 രൂപ വിലകളിൽ ഇത് സ്വന്തമാക്കാം.

ആമസോൺ വഴിയാണ് ലാവ ബ്ലേസ് ഡ്യുവോ 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. സെലസ്റ്റിയൽ ബ്ലൂ, ആർട്ടിക് വൈറ്റ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. 15000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് ഈ ലാവ സ്മാർട്ട്ഫോൺ. ഈ വിലയിൽ ഡ്യുവൽ ഡിസ്പ്ലേയുള്ള ഒരു സ്മാർട്ട്ഫോൺ വേറൊരു കമ്പനിയും വാഗ്ദാനം ചെയ്യുന്നില്ല.
ഇൻസ്റ്റാസ്ക്രീൻ (Instascreen) എന്നാണ് റിയർ പാനലിലെ മിനി സ്ക്രീനിന് ലാവ നൽകിയിരിക്കുന്ന പേര്. കോളുകൾ സ്വീകരിക്കാനും നോട്ടിഫിക്കേഷനുകൾ കാണാനും റിയർ ക്യാമറ ഉപയോഗിച്ച് സെൽഫികൾ ഷൂട്ട് ചെയ്യാനും ഈ മിനി ഡിസ്പ്ലേ ഉപയോഗിക്കാനാകും. കൂടാതെ മ്യൂസിക് പ്ലെയർ, സ്റ്റെപ്‌സ് & കലോറി ട്രാക്കർ, വോയ്‌സ് റെക്കോർഡർ, ടൈമർ, സ്റ്റോപ്പ്‌വാച്ച് & വെതർ തുടങ്ങിയ നിരവധി ദൈനംദിന ആപ്പുകൾ ഫലപ്രദമായി ഉപയോഗിക്കാനും ഈ ഇൻസ്റ്റാസ്ക്രീൻ ഉപയോഗിക്കാം.

ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU) മീഡിയടെക് ഡൈമൻസിറ്റി 7025 6nm പ്രൊസസർ ആണ് ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ, 1.58 ഇഞ്ച് സെക്കൻഡറി അമോലെഡ് സ്ക്രീൻ എന്നിവ ഇതിലുണ്ട്.
IMG BXM-8-256 ജിപിയു, 6GB / 8GB LPDDR5 റാം, 128GB UFS 3.1 സ്റ്റോറേജ് ഫീച്ചറുകൾ ഈ ലാവ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ പ്രവർത്തനം. എന്നാൽ ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ഉടൻ ലഭ്യമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലാവ ബ്ലേസ് ഡ്യുവോ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സോണി സെൻസറുള്ള 64എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി സെക്കൻഡറി മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അതിൽ ഉൾപ്പെടുന്നു. 16എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 33W ഫാസ്റ്റ് ചാർജിങ്ങുള്ള 5000mAh ബാറ്ററി എന്നിവ സഹിതമാണ് ഈ ലാവ ഫോൺ എത്തുന്നത്.


Click it and Unblock the Notifications








