Home
Mobile

ഇതി​പ്പൊ ലാഭമായല്ലോ! ഫ്രണ്ടിലും പുറകിലും ഡിസ്പ്ലേയുള്ള ലാവ 5G ഫോണിന് ആമസോണിൽ വൻ ഡിസ്കൗണ്ട്

അ‌ടുത്തിടെ ഒരു പ്രമുഖ ബ്രാൻഡ് റിയർ പാനലിലും ഡിസ്പ്ലേയുള്ള ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കിയത് ചിലർ വലിയ സംഭവമായി എടുത്ത് പറയുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം തന്നെ റിയർ പാനലിലും മിനി ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യൻ ബ്രാൻഡായ ലാവ മാന്യമായ വിലയിൽ പുറത്തിറക്കിയിരുന്നു എന്നതാണ് സത്യം. അ‌ത്തരത്തിൽ ഡ്യുവൽ ഡിസ്പ്ലേയുമായി കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട ലാവ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ലാവ ബ്ലേസ് ഡ്യുവോ 5ജി (Lava Blaze Duo 5G). 2024 ഡിസംബറിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ​ സെയിലിൽ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നുണ്ട്.

ലോഞ്ച് ചെയ്ത വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ലാവ ബ്ലേസ് ഡ്യുവോ 5ജി ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാം എന്നതാണ് നേട്ടം. 15000 രൂപയിൽ താഴെ വിലയിൽ ഡ്യുവൽ ഡിസ്പ്ലേ സഹിതം ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് ഒരു മികച്ച ഡീൽ തന്നെയാണ്.

ഫ്രണ്ടിലും പുറകിലും ഡിസ്പ്ലേയുള്ള ലാവ 5G ഫോണിന് ആമസോണിൽ ഡിസ്കൗണ്ട്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ 6GB + 128GB വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും ആയിരുന്നു വില. ഇപ്പോൾ അ‌ടിസ്ഥാന വേരിയന്റ് 14799 രൂപ വിലയിലും 8GB വേരിയന്റ് 14999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവിടെ 8GB വേരിയന്റ് ഡീൽ ആണ് കൂടുതൽ ലാഭകരം എന്ന് വ്യക്തം. ഈ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1250 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്ന ബാങ്ക് ഓഫറുകളും ഉപയോക്താക്കൾക്ക് ലഭ്യമാണ്. അ‌തിനാൽ 14000 രൂപയിൽ താഴെ വിലയിൽ ലാവ ബ്ലേസ് ഡ്യുവോ 5ജി ഈ ഫെസ്റ്റിവൽ സീസണിൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്.

ഫ്രണ്ടിലും പുറകിലും ഡിസ്പ്ലേയുള്ള ലാവ 5G ഫോണിന് ആമസോണിൽ ഡിസ്കൗണ്ട്

സെലസ്റ്റിയൽ ബ്ലൂ, ആർട്ടിക് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ലാവ ബ്ലേസ് ഡ്യുവോ 5ജി വാങ്ങാൻ ലഭ്യമാകുക. ഇൻസ്റ്റാസ്ക്രീൻ (Instascreen) എന്നാണ് ഈ മോഡലിന്റെ റിയർ പാനൽ മിനി സ്ക്രീനിന് ലാവ നൽകിയിരിക്കുന്ന പേര്. മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ് ഇത്.

കോളുകൾ സ്വീകരിക്കാനും നോട്ടിഫിക്കേഷനുകൾ കാണാനും റിയർ ക്യാമറ ഉപയോഗിച്ച് സെൽഫികൾ ഷൂട്ട് ചെയ്യാനും ഇതിലെ മിനി ഡിസ്പ്ലേ ഉപയോഗിക്കാനാകും. കൂടാതെ മ്യൂസിക് പ്ലെയർ, സ്റ്റെപ്‌സ് & കലോറി ട്രാക്കർ, വോയ്‌സ് റെക്കോർഡർ, ടൈമർ, സ്റ്റോപ്പ്‌വാച്ച് & വെതർ തുടങ്ങിയ നിരവധി ദൈനംദിന ആപ്പുകൾ ഫലപ്രദമായി ഉപയോഗിക്കാനും ഈ ഇൻസ്റ്റാസ്ക്രീൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ

6.67 ഇഞ്ച് (1080 x 2400 പിക്സലുകൾ) FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1.58 ഇഞ്ച് സെക്കൻഡറി അമോലെഡ് സ്ക്രീൻ, ഒക്ട കോർ (2x2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU) മീഡിയടെക് ഡൈമൻസിറ്റി 7025 6nm പ്രൊസസർ, IMG BXM-8-256 ജിപിയു, 6GB / 8GB LPDDR5 റാം, 128GB UFS 3.1 സ്റ്റോറേജ്.

ഫ്രണ്ടിലും പുറകിലും ഡിസ്പ്ലേയുള്ള ലാവ 5G ഫോണിന് ആമസോണിൽ ഡിസ്കൗണ്ട്

ഡ്യുവൽ റിയർ ക്യാമറ (സോണി സെൻസറുള്ള 64MP മെയിൻ ക്യാമറ, 2MP സെക്കൻഡറി മാക്രോ ക്യാമറ), 16MPപി ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

Best Mobiles in India

English summary
Lava Blaze Duo 5G with InstaScreen can be purchased for under Rs 14,000 during the Amazon Festival Sale. At the time of its launch in India, the Lava Blaze Duo 5G was priced at Rs 16,999 for the 6GB + 128GB variant and Rs 17,999 for the 8GB + 128GB variant. Now, the base variant is listed at Rs 14,799 and the 8GB variant at Rs 14,999. Bank discounts are also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X