Home
Mobile

വെറും 12,499 രൂപയ്ക്ക് 50എംപി ക്യാമറ; ലാവയുടെ ബ്ലേസ് പ്രോ അവതരിപ്പിച്ചു, എതിരാളികൾ ഞെട്ടലിൽ

ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ലാവയുടെ ഏറ്റവും പുതിയ മോഡലായ ബ്ലേസ് പ്രോ ലോഞ്ച് ചെയ്തു. 15,000 രൂപയുടെ താഴെയാണ് പുതിയ ഫോണിന്റെ വില. എന്നിരുന്നാലും മികച്ച ക്യാമറ ഫീച്ചറാണ് ഫോൺ വാ​ഗ്ദാനം ചെയ്യുന്നത്. റെഡ്മി 12, പോകോ എം6 പ്രോ, റിയൽമീ നാർസോ 6എക്സ്, വിവോ ടി2എക്സ് എന്നിവയായിരിക്കും മാർക്കറ്റിൽ ബ്ലേസ് പ്രോയുടെ പ്രധാന എതിരാളികൾ

ലാവ ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റിലും ആമസോണിലും ഒക്ടോബർ 3 മുതൽ ഫോൺ ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതേ ദിവസം മുതൽ ഓഫ്ലൈനായി വിവിധ സ്റ്റോറുകളിൽ നിന്നും ആളുകൾക്ക് ബ്ലേസ് പ്രോ സ്വന്തമാക്കാവുന്നതാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 12,499 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റാണ് ഫോണിനായി ലാവ നൽകിയിരിക്കുന്നത്. ഇത് തന്നെയാണ് എടുത്തു പറയേണ്ട പ്രധാന സവിശേഷതകളിൽ ഒന്ന്.

വെറും 12,499 രൂപയ്ക്ക് 50എംപി ക്യാമറ; ലാവ ബ്ലേസ് പ്രോ അവതരിപ്പിച്ചു

മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റാണ് ഫോണിനായി ലാവ നൽകിയിരിക്കുന്നത്. 8 ജിബി റാമാണ് ഫോൺ വാ​ഗ്ദാനം ചെയ്യുന്നത് എങ്കിലും വെർച്വൽ റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഉപയോ​ഗിച്ച് ഇത് വർധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. ഇതിൽ ഒരു പഞ്ച് ഹോൾ ഡിസൈനും കമ്പനി നൽകിയിട്ടുണ്ട്. 120 Hz ആയിരിക്കും ഇതിന്റെ പുതുക്കൽ നിരക്ക്.

33W ഫാസ്റ്റ് ചാർജിങ്ങ് വാ​ഗ്ദാനം ചെയ്യുന്ന ഫോണിന്റെ ബാറ്ററി 5000 mAh ആയിരിക്കും ആയതിനാൽ തന്നെ മികച്ച ഒരു ബാറ്ററി ലൈഫ് ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. സി ടൈപ് യുഎസ്ബി ചാർജർ ആണ് ഫോൺ ചാർജ് ചെയ്യാനായി ഉപയോ​ഗിക്കുന്നത്. ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് ക്യാമറ ഫീച്ചറാണ്. വെറും 12,499 രൂപയ്ക്ക് ലഭിക്കുന്ന ഫോണിന്റെ പ്രധമീക ക്യാമറ 50 എംപിയാണ്.

വെറും 12,499 രൂപയ്ക്ക് 50എംപി ക്യാമറ; ലാവ ബ്ലേസ് പ്രോ അവതരിപ്പിച്ചു

ഇത്രയും കുറഞ്ഞ വിലയിൽ മികച്ച ക്യാമറ നൽകാൻ തന്നെ ലാവ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു ക്യാമറയും ഫോണിന്റെ പിൻഭാ​ഗത്ത് ഇടം പിടിച്ചിട്ടുണ്ട്. ഫിലിം, സ്ലോ മോഷൻ, ടൈംലാപ്‌സ്, യുഎച്ച്‌ഡി, ജിഫ്, ബ്യൂട്ടി, എച്ച്‌ഡിആർ, നൈറ്റ്, പോർട്രെയിറ്റ്, എഐ, പ്രോ, പനോരമ, ഫിൽട്ടറുകൾ, ഇന്റലിജന്റ് സ്‌കാനിംഗ് എന്നിവയുൾപ്പെടെ വിവിധ ഷൂട്ടിംഗ് മോഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു അത്ഭുതം. കൂടാതെ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയും ഇതിനുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻ വശത്ത് 8എംപി ക്യാമറയും ലാവ നൽകിയിരിക്കുന്നു. നിലവിൽ ബ്ലാക്ക് പാനലിൽ ആണ് ഫോൺ പുറത്തിറക്കിയിരുന്നത്. ഇതിന് മറ്റൊരു കളർ വേരിയേഷൻ കൂടി ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബ്ലേസ് പ്രോയുടെ സെക്യൂരിറ്റി ഫീച്ചറിന്റെ ഭാ​ഗമായി ഫേസ് അൺലോക്ക്, സൈഡ് ഫിംഗർ സെൻസർ എന്നിവ നൽകാനും ലാവ മറന്നിട്ടില്ല. ആൻഡ്രോയിഡ് 13യിൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക.

5G, 4G, ബ്ലൂടൂത്ത് 5.0, FM റേഡിയോ, OTG, Wi-Fi 802.11 b/g/n/ac, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ലാവ ബ്ലേസ് പ്രോ 5G-യിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് സെൻസർ സേവനങ്ങൾ. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയധികം ഫീച്ചറുകളുള്ള ഫോണുകൾ കുറവാണ്.

സാധാരണക്കാരുടെ ബജറ്റിൽ ഉൾക്കൊള്ളുന്ന ഫോൺ ആണ് ലാവ ബ്ലേസ് പ്രോ. വിപണിയിൽ ധാരാളം മത്സരാർത്ഥികൾ ഉണ്ടെങ്കിലും മികച്ച ഫീച്ചറുകൾ വഴി ഇവരെ പിന്തള്ളാം എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഐഫോൺ 15, സാംസങ് ​ഗാലക്സി എസ് 23 അൾട്രാ പോലുള്ള വൻ ഫോണുകൾക്ക് എത്രത്തോളം ആരാധർ ഉണ്ടോ അതുപോലെ തന്നെ ഒരു വിഭാ​ഗം ആളുകൾ ഇത്തരത്തിൽ ചെറിയ വിലയ്ക്ക് വരുന്ന ഫോണുകളെയും പിന്തുടരുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The company has announced that the phone will be available on Lava India's website and Amazon on October 3. People can get Blaze Pro from various stores offline on the same day. The phone with 8GB of RAM and 128GB of internal storage is priced at Rs 12,499. Lava is powered by the MediaTek Dimension chipset for the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X