Home
Mobile

FHD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ലാവ ബ്ലേസ് സീരീസ് 5G ഫോണിന് ഡിസ്കൗണ്ട്!

ലാവയുടെ നിരവധി 5ജി ​സ്മാർട്ട്ഫോണുകൾ ഇപ്പോൾ പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. എന്നാൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്ന ലാവ ആരാധകർക്ക് പരിഗണിക്കാൻ പുതിയ മോഡലുകൾക്കൊപ്പം ഒരു പഴയ മോഡലും ആരെയും ആകർഷിക്കുന്ന ഒരു വിലക്കുറവുമായി മത്സര രംഗത്തുണ്ട്. കഴിഞ്ഞ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ലാവ ബ്ലേസ് X 5ജി (LAVA Blaze X 5G) ആണ് ആ സ്മാർട്ട്ഫോൺ. 120Hz റിഫ്രഷ് റേറ്റുള്ള 6.67″ FHD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ സെഗ്‌മെന്റിൽ ആദ്യമായി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ഇതിനുണ്ട്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ലാവ ബ്ലേസ് X 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 15,999 രൂപയും 8GB + 128GB മോഡലിന് 16,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിച്ചതിനാൽ തുടക്കത്തിൽ പരിമിത കാലത്തേക്ക് ഇത് 13999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായി.

FHD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ലാവ 5G ഫോണിന് ഡിസ്കൗണ്ട്!

ഒരു വർഷം പഴക്കമുള്ള ലാവ ബ്ലേസ് X 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 13499 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 12499 രൂപ വിലയിൽ ഇത് വാങ്ങാനാകും. ഇതിന്റെ 8GB റാം+ 128GB സ്റ്റോറേജുള്ള ടോപ് വേരിയന്റ് ഇപ്പോൾ 15899 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഇതിനും വില കുറയും.

മീഡിയടെക് ഡൈമെൻസിറ്റി 6300 കരുത്തിലെത്തിയ ലാവ ബ്ലേസ് X 5ജിയിൽ 8GB വരെ റാമിന് പുറമേ 8GB വെർച്വൽ റാം ഫീച്ചറുമുണ്ട്. 128GB വരെ സ്റ്റോറേജാണ് ലഭ്യമാകുക. സോണി സെൻസറുള്ള 64MP പ്രധാന ക്യാമറ, 2MP സെക്കൻഡറി ക്യാമറ, 16MP മുൻ ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. ഈ ഫോണിന്റെ ഫീച്ചറുകളെപ്പറ്റി വിശദമായി പരിചയപ്പെടാം.

FHD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ലാവ 5G ഫോണിന് ഡിസ്കൗണ്ട്!

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (2400×1080 പിക്സലുകൾ) HDR 10+ ഫുൾ HD+ കർവ്ഡ് AMOLED സ്ക്രീൻ, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ബ്ലേസ് X 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14ൽ ആണ് എത്തിയത് എങ്കിലും ആൻഡ്രോയിഡ് 15 ലേക്ക് അ‌പ്‌ഗ്രേഡുചെയ്യാനാകും.

സോണി സെൻസറുള്ള 64MP ക്യാമറ, 2MP സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ബ്ലേസ് X 5ജിയിലുണ്ട്.

FHD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ലാവ 5G ഫോണിന് ഡിസ്കൗണ്ട്!

5G SA/NSA (n1/n3/n5/n7/n8/n20/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 162.4×73.85×8.45mm വലിപ്പവും 183 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. സ്റ്റാർലൈറ്റ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ഈ ലാവ 5ജി ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Lava Blaze X 5G with FHD+ 3D Curved AMOLED display is now available for purchase at a discounted price. At the time of launch in India, the Lava Blaze X 5G was priced at Rs 14,999 for the 4GB + 128GB model, Rs 15,999 for the 6GB + 128GB model, and Rs 16,999 for the 8GB + 128GB model. The base model is now listed on Flipkart at a price of Rs 13,499. Bank discounts are also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X