Home
Mobile

വില ലേശം കുറവാണ്... കുഴപ്പമുണ്ടോ? 13999 രൂപ വിലയിൽ ലാവ ബ്ലേസ് എക്‌സ് ഇന്ത്യയിൽ എത്തി

ബ്ലേസ് എക്‌സ് (Blaze X) എന്ന പേരിൽ പുതിയ ബ്ലേസ് സീരീസ് സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച്‌ ലാവ. ബ്രാൻഡ് നേരത്തെ തന്നെ ബ്ലേസ് എക്‌സ് സ്മാർട്ട്‌ഫോണിൻ്റെ ടീസർ ആരാധകർക്ക് കാഴ്ചവെച്ചിരുന്നു. കൂടാതെ, ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിൽ അതിൻ്റെ ലഭ്യത സ്ഥിരീകരിക്കുന്ന ഒരു സമർപ്പിത മൈക്രോ സൈറ്റ് നേരത്തെ തന്നെ ലൈവ് ആയിരുന്നു. ഫോൺ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരുന്ന ലാവ ബ്ലേസ് എക്‌സ് (Lava Blaze X), MediaTek Dimensity 6300 SoCലും 16 ജിബി വരെ റാമിലും പ്രവർത്തിക്കും.

ലാവ ബ്ലേസ് എക്‌സ് (Lava Blaze X), സ്മാർട്ട്ഫോണിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? ലാവ ബ്ലേസ് എക്‌സ് ഫോണിന് 16.94cm (6.67") 3D കെർവ്ഡ്‌ AMOLED ഡിസ്‌പ്ലേ ഉണ് ഉള്ളത്. വോളിയം റോക്കറും പവർ ബട്ടണുകളും വലത് വശത്തായി ആണ് സ്ഥാപിച്ചിരിക്കുന്നത്. 1080*2400 ആണ് ലാവ ബ്ലേസ് എക്‌സിന്റെ റെസല്യൂഷൻ. ഈ സെഗ്മെന്റിലെ ആദ്യത്തെ 5ജി ഫോൺ ആണ് ലാവ ബ്ലേസ് എക്‌സ്.

വില ലേശം കുറവാണ്, കുഴപ്പമുണ്ടോ? ലാവ ബ്ലേസ് എക്‌സ് ഇന്ത്യയിൽ എത്തി

ലാവ ബ്ലേസ് സീരീസ് ഫോണിൻ്റെ റിയർ പാനൽ ഒരു ബീജ് നിറത്തിൽ ആണ് ഉള്ളത്. വൃത്ത ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന റിയർ പാനലിൽ 64 എംപി എഐ സോണി സെൻസർ + 2 എംപി LED ഫ്ലാഷോട് കൂടിയ മാക്രോ ക്യാമറ ആണ് നൽകിയിരിക്കുന്നത്.

ഫ്രണ്ടിൽ സ്ക്രീൻ ഫ്ലാഷോട് കൂടിയ 16 എംപി ക്യാമറ ആണ് ഉള്ളത്. ഡ്യൂവൽ വ്യൂ വീഡിയോ, ഫിലിം, പ്രൊ വീഡിയോ, സ്ലോ മോഷൻ, ടൈംലാപ്സ്, യുഎച്ച്ഡി, ജിഫ്, ബ്യുട്ടി, എച്ച്ഡിആർ, നൈറ്റ്, പോർട്രൈറ്റ്, എഐ, പ്രോ, പനോരമ, ഫിൽറ്റെർസ്, മാക്രോ എന്നിവയാണ് ലാവ ബ്ലേസ് എക്‌സിൽ ഉള്ള മറ്റ് ക്യാമറ ഫീച്ചറുകൾ.

ഫീച്ചറുകളുടെ കാര്യത്തിൽ, ബ്ലേസ് എക്‌സ് 8 ജിബി LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയ 2.4GHz MediaTek Dimensity 6300 SoC പ്രോസ്സസറിലാണ് പ്രവർത്തിക്കുന്നത്. 120Hz റീഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

വില ലേശം കുറവാണ്, കുഴപ്പമുണ്ടോ? ലാവ ബ്ലേസ് എക്‌സ് ഇന്ത്യയിൽ എത്തി

സാധാരണയായി 20000 രൂപയിൽ താഴെ വിലയിൽ ഇറങ്ങിയ സ്മാർട്ട്ഫോണുകളിൽ കാണാത്ത പല ഫീച്ചറുകളും 16999 രൂപ പ്രാരംഭ വിലയിൽ എത്തിയിരിക്കുന്ന ലാവ ബ്ലേസ് എക്സ് 5ജി സ്മാർട്ട്ഫോണിൽ കാണാം. 4 ജിബി +128 ജിബി വേരിയെന്റിന് 16999 രൂപയും, 6 ജിബി +128 ജിബി വേരിയെന്റിന് 17999 രൂപയും, 8 ജിബി +128 ജിബി വേരിയെന്റിന് 18999 രൂപയുമാണ് ഇന്ത്യയിലെ വില.

ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിൽ ജൂലൈ 20 മുതൽ ലാവ ബ്ലേസ് എക്‌സ് വാങ്ങുവാൻ ലഭ്യമാകും. സ്‌പെഷ്യൽ ലോഞ്ച് പ്രൈസ് എന്ന ഓഫറിൽ 13999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങുവാൻ സാധിക്കും. ആമസോൺ ഡിസ്‌കൗണ്ട് ആയ 2000 രൂപ കൂടാതെ 1000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് കൂടെ ഓഫർ ചെയ്താണ് ഇത്രയും കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമാക്കുന്നത്.

ടൈറ്റാനിയും ഗ്രേ, സ്റ്റാർലൈറ്റ് പർപ്പിൾ എന്നീ രണ്ട് കളർ ഓപ്‌ഷനിലാണ് ഈ ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 14 OSൽ ആണ് ഇറങ്ങുന്നതെങ്കിലും ആൻഡ്രോയിഡ് 15ലേക്ക് ഉള്ള അപ്ഗ്രേഡ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 2 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Lava has launched a new Blaze series smartphone in India called Blaze X. The brand had already shown fans a teaser of the Blaze X smartphone. Also, a dedicated microsite was already live on e-commerce site Amazon, confirming its availability. The much-awaited Lava Blaze X will be powered by the MediaTek Dimensity 6300 SoC and up to 16GB of RAM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X