Home
Mobile

വില 12,999 രൂപ; ലാവയുടെ ഈ പുത്തൻ ബജറ്റ് 5ജി ഫോൺ വിൽപ്പന ആരംഭിക്കുന്നു

ലാവ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ ബജറ്റ് 5ജി ഫോൺ ഓപ്ഷനായ ലാവ ബോൾഡ് 2 5ജി (Lava Bold 2 5G) നാളെ (മാർച്ച് 19) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. കുറഞ്ഞ വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ആമസോൺ വഴി നാളെ മുതൽ ഈ ഫോൺ വാങ്ങാനാകും. ലാവ ബോൾഡ് 2 5ജിയുടെ 6GB + 128GB സിംഗിൾ വേരിയന്റാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്, ഇതിന് 12,999 രൂപയാണ് വില.

ബാങ്ക്, കൂപ്പൺ ഓഫറുകൾ ഉൾപ്പെടെയാണ് ലാവ ബോൾഡ് 2 5ജി 12999 രൂപ വിലയിൽ എത്തുന്നത് എന്നാണ് കമ്പനി അ‌റിയിച്ചിട്ടുള്ളത്. ഫെതർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ബജറ്റ് 5ജി ഫോൺ വാങ്ങാനാകും. മുൻഗാമിയായ ലാവ ബോൾഡ് 5ജിയെക്കാൾ ശക്തമായ ഫീച്ചറുകൾ പുതിയ മോഡലിലുണ്ട്.

വില 12,999 രൂപ; ലാവയുടെ ഈ പുത്തൻ ബജറ്റ് 5ജി ഫോൺ വിൽപ്പന ആരംഭിക്കുന്നു

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ലാവ ബോൾഡ് 2 5ജിയുടെ കരുത്ത്. മുൻ മോഡലിൽ ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഉണ്ടായിരുന്നത്, അ‌തിനെക്കാൾ കരുത്ത് പുതിയ ഡൈമെൻസിറ്റി 7060 ചിപ്സെറ്റിനുണ്ട് എന്നത് പുതിയ​ മോഡലിന്റെ നേട്ടമാണ്.

മുൻ മോഡലിൽ കർവ്ഡ് സ്‌ക്രീനാണ് ഉണ്ടായിരുന്നത്, ഇത്തവണ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് FHD+ 120Hz AMOLED ഫ്ലാറ്റ് സ്ക്രീൻ ആണ് ലാവ ബോൾഡ് 2 5ജിയിൽ ഉള്ളത്. IMG BXM-8-256 GPU, 6GB റാം, 6GB റാം വെർച്വൽ റാം, 128GB GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

വില 12,999 രൂപ; ലാവയുടെ ഈ പുത്തൻ ബജറ്റ് 5ജി ഫോൺ വിൽപ്പന ആരംഭിക്കുന്നു

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ബോൾഡ് 2 5ജിയിൽ ഉള്ളത്. അ‌തിൽ സോണി സെൻസറുള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഫ്ലാഷും അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ലാവ ബോൾഡ് 2 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഡ്യുവൽ സിം, , 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

സ്മാർട്ട്ഫോണുകൾക്ക് നിർമാണച്ചെലവ് വർധിച്ചതിനാൽ ബജറ്റ് 5ജി ഫോണുകൾ ഇപ്പോൾ വളരെ കുറച്ച് മാത്രമേ എത്തുന്നുള്ളൂ. മുൻപ് 10000 രൂപയോട് അ‌ടുത്ത ബജറ്റ് വിലയിൽ എത്തിയ മോഡലുകൾ പലതും ഇപ്പോൾ 15000 രൂപയ്ക്ക് മുകളിലാണ് പുതിയ മോഡലുകൾ അ‌വതരിപ്പിക്കുന്നത്. മാത്രമല്ല, ബജറ്റ് വിലയിൽ നേരത്തെ അ‌വതരിപ്പിച്ച മോഡലുകളുടെ വില കൂട്ടുകയും ചെയ്തിട്ടുണ്ട്.

വില 12,999 രൂപ; ലാവയുടെ ഈ പുത്തൻ ബജറ്റ് 5ജി ഫോൺ വിൽപ്പന ആരംഭിക്കുന്നു

9999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ Z10 ​ലൈറ്റ് 5ജി, വിവോ T4 ​ലൈറ്റ് 5ജി എന്നീ മോഡലുകളുടെ വില മാർച്ച് 16 മുതൽ ഇരുകമ്പനികളും വർധിപ്പിച്ചിരുന്നു. ഇത്തരത്തിൽ പൊതുവിൽ ബജറ്റ് 5ജി ഫോണുകൾ ഉയർന്ന വിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് 128GB സ്റ്റോറേജ് അ‌ടക്കം വാഗ്ദാനം ചെയ്തു​കൊണ്ട് 12999 രൂപ വിലയിൽ ലാവ ബോൾഡ് 2 5ജി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

Best Mobiles in India

English summary
Lava Bold 2 5G goes on sale in India starting tomorrow. Its 6GB + 128GB model is priced at Rs 12,999. This is the price with offers. This phone can be purchased via Amazon. This budget 5G phone is available in two color options - Feather White and Midnight Black. The Lava Bold 2 5G is powered by the MediaTek Dimensity 7060 6nm processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X