Home
Mobile

വരുമെന്ന് പറഞ്ഞ ആ ബജറ്റ് 5G ഫോൺ വന്നു! ലാവ ബോൾഡ് 2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ലാവയുടെ വകയായി ഒരു ബജറ്റ് 5ജി ഫോൺ വരാൻ പോകുന്നതായി കഴിഞ്ഞ ആഴ്ചകളിൽ വാർത്തകൾ വന്നിരുന്നു. വാർത്തകൾ ശരിവച്ചുകൊണ്ട് ആ ബജറ്റ് ലാവ 5ജി ഫോൺ ഇന്ന് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലാവ ബോൾഡ് 5G യുടെ പിൻഗാമിയായി, കമ്പനിയുടെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോണായ ലാവ ബോൾഡ് 2 5G (Lava Bold 2 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻ മോഡലിൽ ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഉണ്ടായിരുന്നത്, എന്നാൽ പുതിയ മോഡൽ അ‌തിനെക്കാൾ മെച്ചപ്പെട്ട മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ കരുത്തിലാണ് എത്തിയിരിക്കുന്നത്.

മുൻ മോഡലിൽ കർവ്ഡ് സ്‌ക്രീനാണ് ഉണ്ടായിരുന്നത്, ഇത്തവണ 120Hz റിഫ്രഷ് റേറ്റുള്ള 6.67 FHD+ ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയാണ് ലാവ ബോൾഡ് 2 5ജിയിൽ നൽകിയിരിക്കുന്നത്. 6GB റാമും 6GB വരെ വെർച്വൽ റാമും ഈ പുതിയ മോഡലിന് ഉണ്ട്. ബജറ്റ് വിലയിൽ വാങ്ങാനാകും എന്നതാണ് ഈ ലാവ 5ജി ഫോണിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകം.

വരുമെന്ന് പറഞ്ഞ ആ 5G ഫോൺ വന്നു! ലാവ ബോൾഡ് 2 5G ഇന്ത്യയിൽ എത്തി
Also Read

സോണി സെൻസറുള്ള 50MP മെയി ക്യാമറ അ‌ടങ്ങുന്ന ക്യാമറ സജ്ജീകരണവും 33W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററിയും ഈ 5ജി ഫോണിൽ ലാവ നൽകിയിരിക്കുന്നു. കൂടാതെ പൊടി, ജല പ്രതിരോധത്തിന് IP64 റേറ്റിങ്ങും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് FHD+ 120Hz AMOLED സ്ക്രീൻ ആണ് ഈ ലാവ ഫോണിലുള്ളത്. ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ ആണ് ലാവ ബോൾഡ് 2 5ജിയുടെ കരുത്ത്.

വരുമെന്ന് പറഞ്ഞ ആ 5G ഫോൺ വന്നു! ലാവ ബോൾഡ് 2 5G ഇന്ത്യയിൽ എത്തി
Also Read

IMG BXM-8-256 GPU, 6GB റാം, 6GB റാം വെർച്വൽ റാം, 128GB GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സോണി സെൻസറുള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ലാവ ബോൾഡ് 2 5ജിയിലുണ്ട്.

സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ലാവ ബോൾഡ് 2 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന ഫീച്ചറുകൾ ഇതിൽ ലാവ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഫീച്ചറുകളുടെ പട്ടിക വെളിപ്പെടുത്തുന്നത്, പ്രത്യേകിച്ച് നിർമാണച്ചെലവ് വർധിച്ചതുമൂലം ബജറ്റ് 5ജി ഫോണുകൾ കുറഞ്ഞുവരുന്ന ഒരു സമയത്താണ് ലാവ ഈ ബജറ്റ് 5ജി ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Also Read
വരുമെന്ന് പറഞ്ഞ ആ 5G ഫോൺ വന്നു! ലാവ ബോൾഡ് 2 5G ഇന്ത്യയിൽ എത്തി

വിലയും ലഭ്യതയും

ലാവ ബോൾഡ് 2 5ജിയുടെ 6GB + 128GB മോഡലിന് 12,999 രൂപയാണ് വില. ഇത് ബാങ്ക്, കൂപ്പൺ ഓഫറുകൾ ഉൾപ്പെടെയുള്ള വിലയാണ്. ഫെതർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക. മാർച്ച് 19 മുതൽ ആമസോൺ വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Lava Bold 2 5G has been launched in India. Its 6GB + 128GB model is priced at Rs 12,999. This price includes bank and coupon offers. The phone will be available in two color options - Feather White and Midnight Black. It will be sold via Amazon starting March 19. This Lava phone is powered by a MediaTek Dimensity 7060 processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X