5G ഫോൺ ആണ്, അതുതന്നെ വല്യകാര്യം! ലാവ ബോൾഡ് 2 5G വരുന്നു, മാർച്ച് 13ന് ലോഞ്ച്
ലാവ തങ്ങളുടെ ബോൾഡ് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നതിന്റെ സൂചനകൾ നൽകിത്തുടങ്ങി. ലാവ ബോൾഡ് 2 5G (Lava Bold 2 5G) എന്നാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര്. അടുത്തിടെ ലാവ ബോൾഡ് സീരീസിൽ ഒരു ഫോൺ അവതരിപ്പിച്ചിരുന്നു, എന്നാൽ ലാവ ബോൾഡ് N2 എന്ന പേരിൽ എത്തിയ അത് ഒരു 4ജി ഫോൺ ആയിരുന്നു എന്നത് പല ആരാധകരെയും നിരാശരാക്കി. എന്നാൽ ഇത്തവണ ആരാധകർക്ക് നിരാശരാവേണ്ടതില്ല, വരുന്നത് 5ജി സ്മാർട്ട്ഫോൺ ആണ് എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
മാർച്ച് 13ന് ലാവ ബോൾഡ് 2 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ലോഞ്ചിന് ശേഷം ആമസോൺ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക. ഇപ്പോൾ ലാവ ബോൾഡ് 2 5ജിയുടെ മൈക്രോ സൈറ്റ് ആമസോണിൽ ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ ഈ മൈക്രോ സൈറ്റിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തപ്പെടും.

ലാവ ബോൾഡ് 2 5ജിയുടെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്താൻ തുടങ്ങിയിട്ടില്ല. എന്നാൽ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് പുറത്തുവന്ന ചിത്രങ്ങൾ ഈ ഫോണിന്റെ ഡിസൈനിനെപ്പറ്റി സൂചനകൾ നൽകുന്നു. ലാവ ബോൾഡ് 2 5G യിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത് എന്ന് ചിത്രത്തിൽ കാണാം. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ പ്രത്യേക വൃത്താകൃതിയിലുള്ള കട്ടൗട്ടുകളിൽ രണ്ട് സെൻസറുകൾ നൽകിയിരിക്കുന്നു.
ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷും ഉണ്ട്. ഫോണിന്റെ വലതുവശത്ത് പവർ ബട്ടണും വോളിയം കീകളും ഉള്ള ഒരു ഫ്ലാറ്റ് ഫ്രെയിമും ഫ്ലാറ്റ് റിയർ പാനലും ഉണ്ട് എന്നാണ് ചിത്രത്തിൽ നിന്ന് മനസിലാക്കാനാകുന്നത്. ഫോണിന്റെ വരവ് സൂചിപ്പിക്കുന്ന ടീസറിൽ "ബ്രൈറ്റർ, സ്ലിമ്മർ, ബോൾഡർ" എന്ന ടാഗ്‌ലൈനാണ് ലാവ നൽകിയിരിക്കുന്നത്.
മുൻ മോഡലിനെ അപേക്ഷിച്ച് ഡിസൈൻ, ഡിസ്പ്ലേ എന്നിവയിൽ അപ്ഗ്രേഡോടെയാണ് ലാവ ബോൾഡ് 2 5ജി എത്തുക എന്നാണ് സൂചന. ലാവ ബോൾഡിന് 8.5 മില്ലീമീറ്റർ കനമുണ്ടായിരുന്നു, അതിന്റെ പിൻഗാമിയായി എത്തുന്ന ലാവ ബോൾഡ് 2 5ജി അതിനെക്കാൾ സ്ലിം ആയിരിക്കും എന്നാണ് ടീസറിലെ ചിത്രം സൂചിപ്പിക്കുന്നത്.
ബജറ്റ് വിലയിൽ പുതിയ 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ലാവ ബോൾഡ് 2 5ജി എത്തുന്നത്. എങ്കിലും ഇതിന് മുൻഗാമിയെക്കാൾ വില കൂടുതലായിരിക്കും. ചിപ് ക്ഷാമവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും മൂലം സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് വൻ തോതിൽ ഉയർന്നതിനാലാണ് ഈ വില വർധന പ്രതീക്ഷിക്കുന്നത്.
ലാവ ബോൾഡ് 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 11999 രൂപ വിലയിലും 6GB + 128GB വേരിയന്റ് 12999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 13999 രൂപ വിലയിലും ആണ് വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ ലോഞ്ച് ഓഫർ സഹിതം അടിസ്ഥാന മോഡൽ 10000 രൂപയോട് അടുത്ത വിലയിൽ വാങ്ങാൻ ലഭ്യമാകുമായിരുന്നു.

പുതിയ ലാവ ബോൾഡ് 2 5ജി 13000 രൂപയോട് അടുത്ത വിലയിൽ എത്താനാണ് സാധ്യത. ലോഞ്ചിന് ശേഷം ആമസോൺ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തുക. റെഡ്മി 15C, POCO C83 5ജി പോലുള്ള സ്മാർട്ട്ഫോൺ മോഡലുകളാകും ഇന്ത്യൻ വിപണിയിൽ ലാവ ബോൾഡ് 2 5ജിയുടെ പ്രധാന എതിരാളികൾ എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








