ഇഷ്ടായി, ഇഷ്ടായി... പെരുത്ത് ഇഷ്ടായി! 10499 രൂപ വിലയിൽ ലാവ ബോൾഡ് 5G വിൽപ്പന തുടങ്ങി
ബജറ്റ് 5ജി ഫോൺ സെഗ്മെന്റിനെ ഞെട്ടിച്ചുകൊണ്ട്, 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ സഹിതം കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ലാവ സ്മാർട്ട്ഫോൺ ആണ് ലാവ ബോൾഡ് 5ജി (Lava Bold 5G). കുറഞ്ഞ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പതിനായിരം രൂപയോടടുത്ത വിലയിൽ നൽകാൻ കഴിയാവുന്ന ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്ന ഈ ലാവ ബോൾഡ് 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ആമസോൺ വഴിയാണ് ഇത് വാങ്ങാൻ ലഭ്യമാകുക.
ആമസോണിൽ ലാവ ബോൾഡ് 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 11999 രൂപ വിലയിലും 6GB + 128GB വേരിയന്റ് 12999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 13999 രൂപ വിലയിലും ആണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. എന്നാൽ എല്ലാ മോഡലുകൾക്കൊപ്പവും 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്ന 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 10499 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. മറ്റ് വേരിയന്റുകൾ യഥാക്രമം 11499 രൂപ, 12499 രൂപ വിലകളിലും വാങ്ങാൻ ലഭ്യമാകും. സഫയർ ബ്ലൂ നിറത്തിൽ ആണ് ലാവ ബോൾഡ് 5ജി എത്തിയിരിക്കുന്നത്.
പതിനായിരം- പതിനയ്യായിരം വിലയിൽ എത്തുന്ന മിക്ക 5ജി സ്മാർട്ട്ഫോണുകളും 50MP ക്യാമറയാണ് വാഗ്ദാനം ചെയ്യാറുള്ളത്. എന്നാൽ ബജറ്റ് വിലയിൽ എത്തിയിരിക്കുന്ന ലാവ ബോൾഡ് 5ജി സോണി സെൻസറുള്ള 64MP മെയിൻ ക്യാമറ സഹിതമാണ് എത്തിയിട്ടുള്ളത്. 8GB വരെ റാമും 8GB വരെ വെർച്വൽ റാമും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ലാവ ബോൾഡ് 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് 3D കർവ്ഡ് AMOLED സ്ക്രീനാണ് ഇതിലുള്ളത്. ഗ്രാഫിക്സിനായി ആം മാലി-G57 MC2 ജിപിയുവും ഉണ്ട്.
4GB / 6GB / 8GB റാം ഓപ്ഷനുകൾക്കൊപ്പം 128GB UFS 2.2 സ്റ്റോറേജും ലാവ ബോൾഡ് 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 ൽ ആണ് ഈ ഫോൺ എത്തുന്നത്. എന്നാൽ, ആൻഡ്രോയിഡ് 15 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
f/1.88 അപ്പർച്ചർ, സോണി സെൻസർ എന്നിവയുള്ള 64MP മെയിൻ AI ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ അടങ്ങുന്ന
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ബോൾഡ് 5ജിയിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.

USB ടൈപ്പ്-സി ഓഡിയോ, IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ ബോൾഡ് 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








