Home
Mobile

പതിനായിരം രൂപയ്ക്ക് ഇത്ര മികച്ച ഫീച്ചറുകളുള്ള 5G ഫോണോ! ലാവ Bold 5G മരണമാസാണ്

ബജറ്റ് വിലയിൽ നിരവധി 5ജി ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണെങ്കിലും അ‌വയെയെല്ലാം മറികടക്കുന്ന വിധത്തിൽ മികച്ച ഫീച്ചറുകളുമായി എതിരാളികളെ വെല്ലുവിളിച്ച് ഒരു പുതിയ ലാവ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ലാവ ബോൾഡ് 5ജി (Lava Bold 5G) എന്നാണ് ഈ കിടിലൻ ഫോണിന്റെ പേര്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള സെഗ്‌മെന്റിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് കമ്പനി പറയുന്നു. ബജറ്റ് വിലയിൽ ആണ് എത്തുന്നത് എങ്കിലും വിലയ്ക്ക് മുകളിൽ നിൽക്കുന്ന ഫീച്ചറുകൾ ഉണ്ട് എന്നതാണ് ഈ ഫോണിന്റെ പ്രത്യേകത.

8GB വരെ റാമും 8GB വരെ വെർച്വൽ റാമും ലാവ ബോൾഡ് 5ജി ഉപയോക്താക്കൾക്ക് വാഗ്ദാനം​ ചെയ്യുന്നുണ്ട്. പതിനായിരം- പതിനയ്യായിരം വിലയിൽ എത്തുന്ന മിക്ക സ്മാർട്ട്ഫോണുകളും 50MP ക്യാമറയാണ് വാഗ്ദാനം ചെയ്യാറുള്ളത്. എന്നാൽ ഈ ലാവ ഫോൺ അ‌വിടെയും വ്യത്യസ്തനാണ്. സോണി സെൻസറുള്ള 64MP മെയിൻ ക്യാമ സഹിതമാണ് ലാവ ബോൾഡ് 5ജി എത്തിയിരിക്കുന്നത്.

ലാവ Bold 5G: പതിനായിരം രൂപയ്ക്ക് ഇത്ര മികച്ച ഫീച്ചറുകളുള്ള 5G ഫോണോ!

ലാവ ബോൾഡ് 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് 3D കർവ്ഡ് AMOLED സ്ക്രീൻ ാണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

ഗ്രാഫിക്സിനായി ആം മാലി-G57 MC2 ജിപിയു ഇതിലുണ്ട്. 4GB / 6GB / 8GB റാം ഓപ്ഷനുകളും 128GB UFS 2.2 സ്റ്റോറേജും ലാവ ബോൾഡ് 5ജി വാഗ്ദാനം ചെയ്യുന്നു. ബ്ലോട്ട്‌വെയർ ഇല്ലാതെ ആൻഡ്രോയിഡ് 14 ൽ ആണ് ഈ ഫോൺ എത്തുന്നത്. എന്നാൽ, ആൻഡ്രോയിഡ് 15 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഇതിന് ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ലാവ Bold 5G: പതിനായിരം രൂപയ്ക്ക് ഇത്ര മികച്ച ഫീച്ചറുകളുള്ള 5G ഫോണോ!

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ബോൾഡ് 5ജിയിൽ ഉള്ളത്. അ‌തിൽ f/1.88 അപ്പർച്ചർ, സോണി സെൻസ' എന്നിവയുള്ള 64MP മെയിൻ AI ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഈ ഫോണിൽ ലാവ സജ്ജീകരിച്ചിരിക്കുന്നത്. സഫയർ ബ്ലൂ നിറത്തിൽ ഈ ഫോൺ ലഭ്യമാണ്. ലാവ ബോൾഡ് 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന മോഡലിന്റെ വില തുടക്കത്തിൽ 10,499 രൂപയാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള എല്ലാ ഓഫറുകളും ഉൾപ്പെടുന്ന പ്രത്യേക ലോഞ്ച് വിലയാണ് ഇത്.

ലാവ Bold 5G: പതിനായിരം രൂപയ്ക്ക് ഇത്ര മികച്ച ഫീച്ചറുകളുള്ള 5G ഫോണോ!

ലാവ ബോൾഡ് 5ജി 6GB + 128GB വേരിയന്റിലും 8GB + 128GB വേരിയന്റിലും ലഭ്യമാകും. ഏപ്രിൽ 8 ന് 12 AM മുതൽ ആമസോൺ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. മറ്റ് വേരിയന്റുകളുടെ വിലയും മറ്റും ഈ ഓപ്പൺ സെയിൽ തീയതിയോടടുപ്പിച്ച് പുറത്തുവരും.

More from GizBot

Best Mobiles in India

English summary
Lava Bold 5G with 64MP camera launched in India. Its 4GB + 128GB base model is priced at Rs 10,499. Lava Bold 5G will be available in 6GB + 128GB and 8GB + 128GB variants. The phone will go on sale via Amazon starting 12 AM on April 8. The prices of other variants will be revealed closer to the open sale date.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X