4G ഫോണുകൾ നാട് വിടേണ്ടിവരും! വെറും 7499 രൂപ വിലയിൽ ലാവ ബോൾഡ് N1 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യയിലെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ ട്രെൻഡിന് തുടക്കമിടാൻ കരുത്തോടെ ലാവ ഒരു പുതിയ 5ജി ഫോൺ അവതരിപ്പിച്ചിരിക്കുന്നു. ലാവയുടെ ബോൾഡ് എൻ1 സീരീസിൽ ലാവ ബോൾഡ് എൻ1 5ജി (Lava Bold N1 5G) എന്ന മോഡൽ ആണ് പുതിയതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപ് ലാവ ബോൾഡ് N1 4G മോഡലും ബോൾഡ് N1 പ്രോ മോഡലും പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇതേ സീരീസിൽ ഒരു ബജറ്റ് 5ജി ഫോണും അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം.
കുറഞ്ഞ വില കൊണ്ട് ഞെട്ടിച്ചു
ഇപ്പോൾ എല്ലാവരും 5ജി ഫോണുകളിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നത് എങ്കിലും 4ജി മോഡലുകളും ചില ബ്രാൻഡുകൾ ഇറക്കാറുണ്ട്. 5ജി ഫോണുകൾക്ക് ശരാശരി 9000ന് മുകളിൽ വില വരും. എന്നാൽ അത്രയും വില മുടക്കാൻ തയാറല്ലാത്തവരെ ലക്ഷ്യമിട്ട് ഏതാണ്ട് 7500- 8000 വിലയിലാണ് കൂടുതൽ 4ജി ഫോണുകളും എത്തുന്നത്. എന്നാൽ ഇത്തരം 4ജി ഫോണുകളുടെ ചീട്ട് കീറുന്ന വിലയിലാണ് ലാവ ബോൾഡ് എൻ1 5ജി എത്തിയിരിക്കുന്നത്.

അതായത് 4ജി ഫോണുകളെക്കാൾ വിലക്കുറവിൽ വാങ്ങാം എന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ലാവ ബോൾഡ് എൻ1 5ജിയുടെ പ്രധാന ആകർഷണം. മുടക്കുന്ന വിലയ്ക്ക് തക്ക മൂല്യം ലഭിക്കുന്ന മികച്ച ഫീച്ചറുകളും ലാവ ബോൾഡ് എൻ1 5ജി വാഗ്ദാനം ചെയ്യുന്നു. UNISOC T765 പ്രോസസർ കരുത്തിലാണ് ഈ 5ജി ഫോൺ എത്തിയിട്ടുള്ളത്.
ലാവ ബോൾഡ് എൻ1 5ജിയുടെ പ്രധാന ഫീച്ചറുകൾ
90Hz റിഫ്രഷ് റേറ്റുള്ള 6.75-ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ടാ-കോർ 6nm യൂണിസോക് T765 (2 x കോർടെക്സ് A76 2.3GHz ഉം 6 x കോർടെക്സ് A55 2.1GHz വരെ ക്ലോക്ക് ചെയ്തതും) പ്രോസസ്സർ ആണ് ഈ ബജറ്റ് ഫോണിന്റെ കരുത്ത്.

മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB / 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 ആൻഡ്രോയിഡ് അപ്ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.
13MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ലാവ ബോൾഡ് എൻ1 5ജിയിൽ നൽകിയിരിക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി, 18W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ ബോൾഡ് എൻ1 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ഷാമ്പെയ്ൻ ഗോൾഡ്, റോയൽ ബ്ലൂ നിറങ്ങളിൽ ഇത് വാങ്ങാനാകും.

ലാവ ബോൾഡ് N1 5ജിയുടെ വിലയും ലഭ്യതയും
ലാവ ബോൾഡ് N1 5ജിയുടെ 4GB + 64GB മോഡലിന് 7,499 രൂപയും 4GB + 128GB മോഡലിന് 7999 രൂപയുമാണ് വില. പ്രത്യേക ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 6749 രൂപ വിലയിൽ ലഭ്യമാകും. ആമസോൺ വഴിയാണ് വാങ്ങാനാകുക. ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഏർലി ഡീൽസിനോട് അനുബന്ധമായി ഈ ബജറ്റ് 5ജി ഫോണിന്റെ വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications