Home
Mobile

ഇതിനെക്കാൾ കുറഞ്ഞ വിലയിൽ വേറെ 5G ഫോൺ കണ്ടിട്ടുണ്ടോ! 6499 രൂപ ബജറ്റിൽ ലാവ 5G ഫോൺ വാങ്ങാം

പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ പഴയ 4ജി ഫോൺ മാറ്റി ഒരു 5ജി ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു കിടിലൻ ഡീൽ ലഭ്യമാക്കി ആമസോൺ. ലാവ മൂന്ന് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2025 ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി സ്മാർട്ട്ഫോണായ ലാവ ബോൾഡ് എൻ1 5ജി (Lava Bold N1 5G) ഇപ്പോൾ 6500 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ ആമസോൺ അ‌വസരം ഒരുക്കിയിരിക്കുന്നു. ഇത്രയും വിലക്കുറവിൽ ലഭ്യമാകുന്ന മറ്റ് 5ജി ഫോൺ ഓപ്ഷനുകൾ വേറെ അ‌ധികം കണ്ടെത്താൻ കഴിയില്ല എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ ലാവ ബോൾഡ് N1 5ജിയുടെ 4GB + 64GB മോഡലിന് 7,499 രൂപയും 4GB + 128GB മോഡലിന് 7999 രൂപയുമായിരുന്നു വില. നിലവിൽ ഈ ഫോണുകളുടെ വിലയിൽ അ‌ൽപ്പം വർധന ഉണ്ടായിട്ടുണ്ട്. ചിപ് ക്ഷാമം സ്മാർട്ട്ഫോണുകളുടെ വില വർധനവിലേക്ക് നയിച്ചപ്പോൾ ഈ ബജറ്റ് 5ജി ഫോണിനും വില കൂടുകയായിരുന്നു.

6499 രൂപ ബജറ്റിൽ വേറെ 5G ഫോൺ കണ്ടിട്ടുണ്ടോ!

ഇപ്പോൾ ആമസോണിൽ ലാവ ബോൾഡ് എൻ1 5ജി അ‌ടിസ്ഥാന മോഡൽ 7999 രൂപയ്ക്കും 128ജിബി വേരിയന്റ് 8499 രൂപയ്ക്കും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഇരുമോഡലിനും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ വെറും 6499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ഉപയോക്താവിന് തെരഞ്ഞെടുക്കാൻ സൗകര്യത്തിൽ മറ്റ് ചില ബാങ്ക് ഡിസ്കൗണ്ട് ഡീലുകളും ആമസോണിൽ ലഭ്യമാണ്. ഷാമ്പെയ്ൻ ഗോൾഡ്, റോയൽ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ആമസോണിലെ ഈ ബോൾഡ് എൻ1 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.

6499 രൂപ ബജറ്റിൽ വേറെ 5G ഫോൺ കണ്ടിട്ടുണ്ടോ!

ഒക്ടാ-കോർ 6nm യൂണിസോക് T765 (2 x കോർടെക്സ് A76 2.3GHz ഉം 6 x കോർടെക്സ് A55 2.1GHz വരെ ക്ലോക്ക് ചെയ്തതും) പ്രോസസ്സർ ആണ് ഈ ബജറ്റ് ലാവ 5ജി ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 ആൻഡ്രോയിഡ് അപ്ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.

90Hz റിഫ്രഷ് റേറ്റുള്ള 6.75-ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB / 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ലാവ ബോൾഡ് എൻ1 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

13MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും സെൽഫിക്കും വീഡിയോകോളുകൾക്കുമായുള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും അ‌ടങ്ങുന്നതാണ് ലാവ ബോൾഡ് എൻ1 5ജിയുടെ ക്യാമറ സജ്ജീകരണം. പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ് ഈ ഫോണിലുണ്ട്.

6499 രൂപ ബജറ്റിൽ വേറെ 5G ഫോൺ കണ്ടിട്ടുണ്ടോ!

18W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് ലാവ ബോൾഡ് എൻ1 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Lava Bold N1 5G is now available on Amazon with a discount. Currently, the Lava Bold N1 5G is listed on Amazon for Rs 7,999 for the base model and Rs 8,499 for the 128GB variant. However, there is a bank discount of Rs 1,500 available on both the models. If you take advantage of this, you can get the base model for just Rs 6,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X