ഇതൊക്കെ ലാവയെക്കൊണ്ടേ സാധിക്കൂ! ലാവ ബോൾഡ് N1, ബോൾഡ് N1 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തു; വില 5999 രൂപ മുതൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ലാവയുടെ വകയായി രണ്ട് സ്മാർട്ട്ഫോണുകൾ കൂടി എത്തിയിരിക്കുന്നു. ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവരുടെ മുന്നിലേക്കായി ലാവ ബോൾഡ് N1 (Lava Bold N1), ലാവ ബോൾഡ് N1 പ്രോ (Lava Bold N1 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. "ഓഡേഷ്യസ് ഡിസൈൻ, ചിന്തിക്കാനാകാത്ത വില, ഫലപ്രദമായ നൂതനത്വം, പ്രയോജനപ്രദമായ ഫീച്ചറുകൾ" എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലാവ ബോൾഡ് സീരീസ് ഫോണുകൾ എന്ന് കമ്പനി പറയുന്നു.
ലാവ ബോൾഡ് എൻ1 ന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഒക്ടാ-കോർ UNISOC ചിപ്സെറ്റ് ആണ് ഇതിന്റെ കരുത്ത്. 4GB LPDDR4X റാമിന് പുറമേ 4GB വെർച്വൽ റാം ഫീച്ചറും ബോൾഡ് എൻ1ൽ ഉണ്ട്.

64GB സ്റ്റോറേജ് ആണ് ലാവ ബോൾഡ് എൻ1ൽ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറകളുടെ കാര്യമെടുത്താൽ, റിയർ പാനലിൽ 13MP AI ഡ്യുവൽ ക്യാമറയും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 14 Go എഡിഷനിലാണ് ഈ ഫോണിന്റെ പ്രവർത്തനം.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക്, പ്രീമിയം ഗ്ലോസി ബാക്ക്, റേഡിയന്റ് ബ്ലാക്ക് ആൻഡ് സ്പാർക്ലിംഗ് ഐവറി കളർ ഓപ്ഷനിലാണ് ഇത് എത്തുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്ങും ഇതിൽ ഉണ്ട്. ടൈപ്പ്-സി യുഎസ്ബി കേബിളിനൊപ്പം 10W ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററിയാണ് ലാവ എൻ1ൽ സജ്ജീകരിച്ചിരിക്കുന്നത്.

ലാവ ബോൾഡ് N1 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഈ ഡിസ്പ്ലേ 720 x 1612 റെസല്യൂഷൻ, 269 PPI, 120Hz റിഫ്രഷ് റേറ്റ് ഫീച്ചറുകൾ സഹിതം എത്തിയിരിക്കുന്നു. യൂണിസോക് T606 ഒക്ടാ-കോർ പ്രോസസർ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.
4GB LPDDR4X റാം + 4GB വെർച്വൽ റാം ഈ പ്രോ മോഡലിലും ഉണ്ട്. 128GB സ്റ്റോറേജും ലഭ്യമാണ്. കൂടാതെ 256GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, LED ഫ്ലാഷ് സഹിതം 50MP AI ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി സ്ക്രീൻ ഫ്ലാഷുള്ള 8MP ക്യാമറയും ലാവ ബോൾഡ് എൻ1 പ്രോയിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോൺ എത്തുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് ഫീച്ചറുകൾ ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ് ഇതിലുണ്ട്.

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണ (10W ചാർജർ)യോടെ 5000mAh ബാറ്ററിയാണ് ലാവ ബോൾഡ് എൻ1 പ്രോയിൽ നൽകിയിരിക്കുന്നത്. പ്രീമിയം ഗ്ലോസി ബാക്ക്, ടൈറ്റാനിയം ഗോൾഡ്, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. ഇരുമോഡലുകൾക്കും ഒരു വർഷത്തെ ഹോം സർവീസ് വാറന്റി ലാവ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വില: ലാവ ബോൾഡ് എൻ1ന് 5,999 രൂപ ആണ് വില. ജൂൺ 4 ന് ഉച്ചയ്ക്ക് 12 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും. ലാവ ബോൾഡ് N1 പ്രോയുടെ അടിസ്ഥാന വേരിയന്റ് 6,799 രൂപ വിലയിലെത്തുന്നു. ലോഞ്ച് ഓഫർ സഹിതം ഇത് 6,699 രൂപ വിലയിൽ ജൂൺ 2,ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ സ്പെഷ്യൽസ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് ഫോണുകളും ആമസോണിൽ മാത്രമാണ് ലഭ്യമാകുക.


Click it and Unblock the Notifications








