Home
Mobile

വേണ്ടവർ ആരെങ്കിലുമൊക്കെ കാണുമല്ലോ! 6500 രൂപയിൽ താഴെ വിലയിൽ കിട്ടും; ലാവ ബോൾഡ് N2 വിൽപ്പന തുടങ്ങി

ലാവ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോൺ മോഡലായ ലാവ ബോൾഡ് n2 (Lava Bold N2) ഇന്ന് (27-2-26) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. വെറും 6500 രൂപയിൽ താഴെ വിലയിൽ ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ അ‌വസരമുണ്ട്. എന്നാൽ ആദ്യം അ‌റിഞ്ഞിരിക്കേണ്ടത് ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ്. ഇപ്പോൾ പൊതുവെ 5ജി ഫോണുകളുടെ കാലമാണ്. എങ്കിലും 4ജി ഫോണുകൾ വാങ്ങാൻ ശ്രമിക്കുന്ന ആരെങ്കിലുമൊക്കെ കാണും. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ, അ‌ത് 4ജി ആയാലും മതി എന്നുള്ളവർക്ക് ഇത് പരിഗണിക്കാം.

ആമസോൺ വഴിയാണ് ലാവ ബോൾഡ് എൻ2 വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇൻഡസ് ബ്ലാക്ക്, സിയാച്ചിൻ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമായിരിക്കുന്നത്. യഥാർഥത്തിൽ ലാവ ബോൾഡ് N2 മോഡലിന്റെ സിംഗിൾ 4GB + 64GB വേരിയന്റിന് 7,499 രൂപയാണ് വില.

6500 രൂപയിൽ താഴെ വിലയിൽ കിട്ടും; ലാവ ബോൾഡ് N2 വിൽപ്പന തുടങ്ങി

7999 രൂപ വിലയിൽ തന്നെയാണ് ആമസോണിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി 500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്, ഇത് പ്രയോജനപ്പെടുത്തുമ്പോൾ വില 6999 രൂപയായി കുറയും. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. 10 ശതമാനം (പരമാവധി 1000 രൂപ വരെ) ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകുന്ന ബാങ്ക് ഓഫറുകൾ ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 6300 രൂപയ്ക്കടുത്ത് വിലയിൽ ഈ ലാവ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. പരിമിത കാലയളവിലേക്ക് മാത്രമേ ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കുക. താൽപര്യമുള്ളവർക്ക് ആമസോണിലെ ലാവ ബോൾഡ് എൻ2 ഡീൽ പരിഗണിക്കാവുന്നതാണ്. 1 വർഷത്തെ വാറണ്ടിയും സൗജന്യ സർവീസ് അ‌റ്റ് ഹോം സൗകര്യവും ഈ ഫോണിന് ലഭ്യമാണ്.

6500 രൂപയിൽ താഴെ വിലയിൽ കിട്ടും; ലാവ ബോൾഡ് N2 വിൽപ്പന തുടങ്ങി

പ്രധാന ഫീച്ചറുകൾ

1.6GHz ഒക്ട കോർ ​​യൂണിസോക്ക് SC9863A പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 15 ഗോ എഡിഷനിലാണ് ഇത് എത്തിയിരിക്കുന്നത്. 13MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 5MP ഫ്രണ്ട് ക്യാമറ എന്നിയാണ് ലാവ ബോൾഡ് എൻ2 മോഡലിലെ ക്യാമറ സജ്ജീകരണങ്ങൾ.

6.75-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. IMG8322 GPU, 4GB റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ലാവ ബോൾഡ് എൻ2 വാഗ്ദാനം ചെയ്യുന്നു.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, IP64 ഡസ്റ്റ് & സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ്-സി എന്നിവയും ഇതിലുണ്ട്.

6500 രൂപയിൽ താഴെ വിലയിൽ കിട്ടും; ലാവ ബോൾഡ് N2 വിൽപ്പന തുടങ്ങി

10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ ബോൾഡ് എൻ1 മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. 164.96×76.1×8.5mm വലിപ്പവും 193.7 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാം. അ‌തല്ലെങ്കിൽ 7000 രൂപയിൽ താഴെ വിലയിൽ പോലും ലഭ്യമായിട്ടുള്ള ലാവയുടെ ബജറ്റ് 5ജി ഫോണുകളും ഉണ്ട്.

More from GizBot

Best Mobiles in India

English summary
Lava Bold N2 goes on sale in India today. It is priced at Rs 7,999. If you take advantage of a Rs 500 coupon discount, you can get it for Rs 6,999. In addition, there are bank offers available that provide an instant discount of 10 percent (up to a maximum of Rs 1,000). Lava Bold N2 is available for sale via Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X