Home
Mobile

ശ്ശെടാ... ഇതിപ്പൊ ഏത് വാങ്ങും! 7499 രൂപ വിലയിൽ ലാവ ബോൾഡ് N2 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ ഒരു പുതിയ ലാവ സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു, എന്നാൽ ചില ചോദ്യങ്ങൾ അ‌വശേഷിപ്പിച്ചുകൊണ്ട് തന്നെയാണ് ഈ പുതിയ മോഡലിന്റെയും വരവ്, ചോദ്യം എന്താണ് എന്നത് ഇതിലെ ഫീച്ചറുകൾ അ‌റിയുമ്പോൾ തനിയേ മനസിൽ തോന്നും എന്നാണ് പറയാനുള്ളത്. ലാവ തങ്ങളുടെ ബോൾഡ് സീരീസിന്റെ ഭാഗമായി ലാവ ബോൾഡ് N2 (Lava Bold N2) എന്ന സ്മാർട്ട്ഫോൺ മോഡലാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. ദീർഘകാല ബാറ്ററി ലൈഫും ആകർഷകമായ ഗ്ലോസി ബാക്ക് ഡിസൈനും ഈ ലാവ ഫോണിനുണ്ട്.

UNISOC SC9863A പ്രോസസർ ആണ് ഈ ലാവ ഫോണിന്റെ കരുത്ത്. ഇതിൽ ഉള്ള ഫീച്ചറുകളെപ്പറ്റി വിശദീകരിക്കുന്നതിലും പ്രധാനം ഇല്ലാത്ത ഒരു ഫീച്ചറിനെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് എന്ന് തോന്നുന്നു, ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. ഇപ്പോൾ പലർക്കും മനസിൽ മുൻപ് പറഞ്ഞ ആ ചോദ്യം തോന്നിയേക്കാം.

ശ്ശെടാ... ഇതിപ്പൊ ഏത് വാങ്ങും! 7499 രൂപ വിലയിൽ ലാവ ബോൾഡ് N2 ഇന്ത്യയിൽ

നിരവധി 5ജി ഫോണുകൾ ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ ഈ 4ജി ഫോണുകൾക്ക് എന്ത് പ്രസക്തി എന്നതാണ് ആ ചോദ്യം!. ലാവ തന്നെ ബജറ്റ് വിലയിൽ 7500 രൂപയിൽ താഴെ വിലയിൽ 5ജി ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌ങ്ങനെയുള്ളപ്പോൾ കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും ഇത്തരം 4ജി ഫോണുകൾക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യം 4ജി ഫോണുകൾ ഇറങ്ങുമ്പോഴെല്ലാം ഉയരാറുണ്ട്.

എന്തായാലും വിവിധ ബ്രാൻഡുകൾ 4ജി മോഡലുകൾക്ക് നൽകുന്ന പരിഗണന കാണുമ്പോൾ ഇപ്പോഴും 4ജി ഫോണുകൾ വാങ്ങുന്ന ആളുകൾ ഉണ്ട് എന്ന് വേണം കരുതാൻ. കുറഞ്ഞ വില കണ്ടാൽ ചിലരെങ്കിലും 5ജിയൊന്നും പരിഗണിക്കാതെ ഫോണുകൾ തിരഞ്ഞെടുത്തേക്കാം. ലാവ അ‌വതരിപ്പിച്ചിരിക്കുന്ന ലാവ ബോൾഡ് N2 സ്മാർട്ട്ഫോണിന്റെ വില 7500 രൂപയിൽ താഴെയാണ്. ഇതിൽ എന്തൊക്കെ ഫീച്ചറുകളാണ് ലഭ്യമാകുക എന്ന് വിശദമായി പരിചയപ്പെടാം.

ശ്ശെടാ... ഇതിപ്പൊ ഏത് വാങ്ങും! 7499 രൂപ വിലയിൽ ലാവ ബോൾഡ് N2 ഇന്ത്യയിൽ

പ്രധാന ഫീച്ചറുകൾ

6.75-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ. 1.6GHz ഒക്ട-കോർ ​​യൂണിസോക്ക് SC9863A പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. IMG8322 GPU, 4GB റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 ഗോ എഡിഷനിലാണ് ഇത് എത്തിയിരിക്കുന്നത്. 13MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 5MP ഫ്രണ്ട് ക്യാമറ എന്നിയാണ് ഇതിലെ ക്യാമറ സജ്ജീകരണങ്ങൾ. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, IP64 ഡസ്റ്റ് & സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിങ്സ് എന്നിവ ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ്-സി, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.96×76.1×8.5mm വലിപ്പവും 193.7 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ശ്ശെടാ... ഇതിപ്പൊ ഏത് വാങ്ങും! 7499 രൂപ വിലയിൽ ലാവ ബോൾഡ് N2 ഇന്ത്യയിൽ

വിലയും ലഭ്യതയും

ലാവ ബോൾഡ് N2 മോഡലിന്റെ സിംഗിൾ 4GB + 64GB വേരിയന്റിന് 7,499 രൂപയാണ് വില. 1 വർഷത്തെ വാറണ്ടിയും സൗജന്യ സർവീസ് അ‌റ്റ് ഹോം സൗകര്യവും ഉണ്ട്. ഇൻഡസ് ബ്ലാക്ക്, സിയാച്ചിൻ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.

Best Mobiles in India

English summary
Lava Bold N2 has been launched in India. Its 4GB + 64GB variant is priced at Rs 7,499. The phone comes in Indus Black and Siachen White colour options. It will go on sale via Amazon starting 12 noon on February 27. This Lava phone has long-lasting battery life and an attractive glossy back design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X