ലാവയുടെ പുതിയ ഫോണ്‍, എ16 എംടിവി

Posted By:

ലാവയുടെ പുതിയ ഫോണ്‍, എ16 എംടിവി

മികച്ച ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും ഉള്ള ഹാന്‍ഡ്‌സെറ്റുകള്‍ ചെറിയ വിലയ്ക്ക് വിപണിയിലെത്തിക്കുന്നതില്‍ ലാവ വിജയിച്ചിട്ടുണ്ട്.  ലാവ മൊബൈല്‍സ് എംടിവിയുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ഹാന്‍ഡ്‌സെറ്റാണ് എ16 എംടിവി.

ഫീച്ചറുകള്‍:

  • കാഴ്ചയില്‍ സ്റ്റൈലന്‍

  • ആനിമേറ്റഡ് ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ്

  • 2.6 ഇഞ്ച് ഐപിഎസ് സ്‌ക്രീന്‍

  • 3.2 മെഗാപിക്‌സല്‍ ക്യാമറ

  • യമഹ പിഎ സിസ്റ്റം

  • എസ്ആര്‍എസ് വോവ് എച്ച്ഡി സൗകര്യമുള്ള ഇയര്‍ഫോണ്‍

  • ബില്‍ട്ട് ഇന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍

  • ന്യായമായ വില
മനോഹരമായ ഒരു സ്‌റ്റൈലന്‍ മൊബൈല്‍ ഫോണ്‍ ആണിത്.  ബാര്‍ ആകൃതിയാണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്.  ഫോണിന്റെ പിന്‍വശത്തായ ചില ഗ്രാഫിക്‌സ് ഡിസൈനുകള്‍ കാണാം.  ക്യാമറ, സ്പീക്കറുകള്‍ എന്നിവയും ഇതിന്റെ പിന്‍വശത്താണ് ഒരുക്കിയിരിക്കുന്നത്.

ടൈപ്പിംഗ് എളുപ്പമാക്കും വിധം സജ്ജീകരിച്ച അല്‍ഫ കീപാഡിലെ കീകള്‍ വലുതാണ്.  ഇതിലെ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആനിമേറ്റഡ് ആണ്.  വ്യത്യസ്ത വോള്‍ പേപ്പറുകളും, തീമുകളും ഉപയോഗിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനു മാറ്റാം.  അങ്ങനെ ദിവസവും ഹാന്‍ഡ്‌സെറ്റിന് ഓരോ ലുക്ക് നല്‍കാം.

മികച്ച റെസൊലൂഷനുള്ള 2.6 ഇഞ്ച് സ്‌ക്രീന്‍ ആണിതിനുള്ളത്.  ഈ ഡിസ്‌പ്ലേയില്‍ ചിത്രങ്ങള്‍ കാണുന്നതും, വീഡിയോകള്‍ കാണുന്നതും നല്ല അനുഭവമായിരിക്കും.  യമഹയുടെ പോര്‍ട്ടബിള്‍ ഓഡിയോ സിസ്റ്റം, മികച്ച റെസൊലൂഷനുള്ള ക്യാമറ എന്നിവ ഈ ഹാന്‍ഡ്‌സെറ്റിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.

ചെറിയ വില മാത്രം ഉള്ള ഒരു ഹാന്‍ഡ്‌സെറ്റില്‍ ഇത്രയും മികച്ച ക്യാമറ ഒരുക്കിയത് എന്തായാലും കൂടുതല്‍ ആളുകളെ ആ പുതിയ ലാവ ഫോണിലേക്ക് ആകര്‍ഷിപ്പിക്കും.  അതുപോലെ യമഹ പിഎ സിസ്റ്റം ഇതിലെ മള്‍ട്ടിമീഡിയ അനുഭവം മികച്ചതാക്കുന്നു.

വെറും 4,000 രൂപയാണ് ലാവ എ16 എംടിവി ഹാന്‍ഡ്‌സെറ്റിന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot