ലാവ ടച്ച് സ്‌ക്രീന്‍ ഡ്യുവല്‍ സിം ഫോണ്‍ 2,600 രൂപയ്ക്ക്

Posted By: Staff

ലാവ ടച്ച് സ്‌ക്രീന്‍ ഡ്യുവല്‍ സിം ഫോണ്‍ 2,600 രൂപയ്ക്ക്

ലാവ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബജറ്റ് ഫോണാണ് ലാവ സി71. 3.2 ഇഞ്ച് ഡബ്ല്യുക്യുവിജിഎ റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ വരുന്ന ഫോണിന്റെ വില 2,600 രൂപയാണ്. 240X320 പിക്‌സല്‍ റസലൂഷനാണ് ഈ ഡിസ്‌പ്ലെയുടേത്. ഇതിലെ ക്യാമറ 1.3 മെഗാപിക്‌സലാണ്. ബജറ്റ് ഫോണുകളില്‍ 1.3 മെഗാപിക്‌സല്‍ വളരെ മോശമെന്ന് പറയാനാകില്ല.

എഫ്എം റേഡിയോ സൗകര്യമാണ് ലാവ സി71ന്റെ മറ്റൊരു പ്രത്യേകത. വീഡിയോ, ഓഡിയോ പ്ലെയറിനൊപ്പം മള്‍ട്ടി മീഡിയ സൗകര്യത്തെ എടുത്തുകാട്ടാന്‍ ബില്‍റ്റ് ഇന്‍ സ്പീക്കറും ഉണ്ട്. 3.5 എംഎം ഓഡിയോ ജാക്കും ഉള്‍പ്പെടുന്നതാണ് ഫോണ്‍.

2ജി നെറ്റ്‌വര്‍ക്കിനെ പിന്തുണക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ എഡ്ജ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഉണ്ട്. കുറഞ്ഞ ഇന്റേണല്‍ മെമ്മറിയാണ് ഈ ഫോണിന്റെ ഒരു പോരായ്മ എന്നാലും മെമ്മറി കാര്‍ഡ് പിന്തുണയോടെ 8ജിബി വരെ മെമ്മറി വിപുലപ്പെടുത്താം.

കമ്പനിയുടെ സ്വന്തം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ പ്രോസസിംഗ് യൂണിറ്റിനെ സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. എച്ച്ടിഎംഎല്‍ ബ്രൗസറാണ് ഫോണിലേത്. ഇന്‍സ്റ്റന്റ് മെസേജിംഗ്, എസ്എംഎസ്, എംഎംഎസ് എന്നീ മെസേജിംഗ് സൗകര്യങ്ങളും ഉണ്ട്.

ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ ടോക്ക്, ചാറ്റ്ഓണ്‍, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ പ്രീ ഇന്‍സ്റ്റാളായി വരുന്നുണ്ട്. ആംഗ്രിബേര്‍ഡ്‌സ്, ലാവ ബഡ്ഡി, ടോക്കിംഗ് ക്യാറ്റ് ഉള്‍പ്പടെയുള്ള പ്രീ ലോഡഡ് ഗെയിമുകളും ഈ ഹാന്‍ഡ്‌സെറ്റിനെ പ്രിയങ്കരമാക്കുന്നു.

1150mAh ലിഥിയം അയണ്‍ ബാറ്ററിയാണ് സി71ലേത്. ഉയര്‍ന്ന ബാറ്ററി ദൈര്‍ഘ്യമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ വഴിയും സ്‌റ്റോറുകളിലൂടെയും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഈ ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കാം.

വിലക്കുറവുള്ളതും ഒപ്പം ടച്ച്‌സ്‌ക്രീന്‍ പോലുള്ള ചില അധിക സൗകര്യമുള്ളതുമായ ഫോണുകള്‍ തിരയുന്നവര്‍ക്ക് ഒരു ചോയ്‌സായി ലാവ സി71നെയും കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot