ഇനി ലാവയുടെ ഊഴം! അഗ്നി 3 5Gയുടെ എല്ലാ വേരിയന്റുകൾക്കും 5000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു
വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളും ആമസോണും ഫ്ലിപ്പ്കാർട്ടുമൊക്കെ പ്രഖ്യാപിച്ച സമ്മർ സെയിൽ രണ്ട് ദിവസം മുൻപ് അവസാനിച്ചു. എന്നാൽ മറ്റുള്ളവർ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. മാസങ്ങൾക്ക് മുൻപ് ലാവ ഇന്ത്യയിൽ അവതരിപ്പിച്ച അവരുടെ അഗ്നി സീരീസിൽപ്പെടുന്ന ലാവ അഗ്നി 3 5ജി ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ആമസോണിൽ ആണ് ഈ കിടിലൻ ഡീലിൽ അഗ്നി 3 5ജി സ്വന്തമാക്കാനാകുക. പരിമിത കാലത്തേക്ക് മാത്രമാകും ഈ ഓഫർ ലഭ്യമാകുക എന്നാണ് അറിയിപ്പ്.
ലാവ അഗ്നി 3 5ജിയുടെ 8GB + 128GB മോഡൽ ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള ലാവ അഗ്നി 3 5ജി 8GB+ 128GB അടിസ്ഥാന മോഡൽ 22,999 രൂപ വിലയിലും. ചാർജറുള്ള 8GB+ 256GB വേരിയന്റ് 24,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്.

ലാവ ഡെയ്സ് സെയിലിന്റെ ഭാഗമായി എല്ലാ ബാങ്ക് കാർഡുകൾക്കൊപ്പവും ലാവ അഗ്നി 3 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ 15,999 രൂപ എന്ന പ്രാരംഭ വിലയിൽ ഈ 5ജി ഫോൺ ഇപ്പോൾ ലഭ്യമാണ്. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായി ഡ്യുവൽ അമോലെഡ് ഡിസ്പ്ലേ അവതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ഈ ഫോണിനുണ്ട്.
ലാവ അഗ്നി 3യുടെ റിയർ പാനലിൽ ക്യാമറ മൊഡ്യൂളിനോട് ചേർന്ന് ഒരു 1.74 ഇഞ്ച് മിനി അമോലെഡ് ഡിസ്പ്ലേ നൽകിയിരിക്കുന്നു. Instascreen എന്നാണ് കമ്പനി ഈ രണ്ടാം സ്ക്രീനിനെ വിളിക്കുന്നത്. റിയർ പാനലിലെ OIS പിന്തുണയുള്ള 50MP സോണി സെൻസർ ക്യാമറ ഉപയോഗിച്ച് സെൽഫി ഫോട്ടോകളും വീഡിയോകളും എടുക്കാൻ ക്യാമറ മൊഡ്യൂളിനോട് ചേർന്നുള്ള ഈ മിനി ഡിസ്പ്ലേ സഹായിക്കും. കൂടാതെ കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷനുകൾ കാണാനുമൊക്കെ കഴിയും.

ലാവ അഗ്നി 3 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 7300X പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. ഇതിലെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. ഇതിൽ 1.5K റെസല്യൂഷൻ, 10-ബിറ്റ്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളുടെ പിന്തുണയുണ്ട്.
8ജിബി LPDDR5 റാം, 8ജിബി വെർച്വൽ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, ലാർജ് വേപർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
OIS+EIS പിന്തുണയുള്ള 1/1.55 സോണി സെൻസറോട് കൂടിയ 50MP പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കൽ സൂം+EIS പിന്തുണയുള്ള 8MP ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ അഗ്നി 3 5ജിയിൽ ഉള്ളത്. 4K@30 fps പിന്തുണയോടെയാണ് ഇത് എത്തുന്നത്. ഒപ്പം സാംസങ് സെൻസറോട് കൂടിയ 16എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6E 802.11 ax (2.4GHz + 5GHz ), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി,
66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








