ലാവ സി31 ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ 2,499 രൂപയ്ക്ക്

Posted By: Staff


ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ലാവ സി31 ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ പുറത്തിറക്കി. 2,499 രൂപയ്ക്കാണ് സി31 വിപണിയില്‍ എത്തിയത്. 2.6 ഇഞ്ച് ക്യുവിജിഎ ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റാണിത്. 1.3 മെഗാപിക്‌സല്‍ ക്യാമറയുള്ള ഇതിന് 1000mAh ബാറ്ററി പിന്തുണയുമുണ്ട്.

ലാവ സി31 ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ 2,499 രൂപയ്ക്ക്


4ജിബി വരെയാണ് സി31ന്റെ ഇന്റേണല്‍ മെമ്മറി. അത് 8ജിബി വരെ ഉയര്‍ത്താനാകും. മ്യൂസിക് തത്പരരെ ആകര്‍ഷിക്കുന്നതിനായി ഇരട്ട ഡ്യുവല്‍ സ്പീക്കറാണ് ഫോണില്‍ ലാവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് ഫോണ്‍ എത്തുന്നത്. ആപ്ലിക്കേഷനുകള്‍ പ്രീ ലോഡായും ഈ ഫോണില്‍ എത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, ലാവ ബഡ്ഡി, ആംഗ്രി ബേര്‍ഡ്‌സ് ആപ്ലിക്കേഷനുകള്‍ ലഭിക്കുന്ന ഫോണിന് ആപ് സ്റ്റോര്‍ പിന്തുണയുമുണ്ട്.
സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍


2.6 ഇഞ്ച് ക്യുവിജിഎ
1.3 മെഗാപിക്‌സല്‍ ക്യാമറ
8ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി
4ജിബി സ്റ്റോറേജ്
ബാറ്ററി 1000mAh

    Social Counting

    ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot