ലാവ ഐറിസ് 3 ജി 415 ലോഞ്ച് ചെയ്തു; വില 5249 രൂപ

Posted By:

അടുത്തിടെയാണ് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ ഐറിസ് X1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. അതിനു പിന്നാലെ ഇപ്പോള്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട മറ്റൊരു ഫോണ്‍ കൂടി കമ്പനി പുറത്തിറക്കി. ഐറിസ് 3 ജി 415. 5249 രൂപയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെയില്‍ ഫോണിന്റെ വില.

ലാവ ഐറിസ് 3 ജി 415 ലോഞ്ച് ചെയ്തു; വില 5249 രൂപ

ഐറിസ് X1-നെ പോലെ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസോ ക്വാഡ്‌കോര്‍ പ്രൊസസറോ പുതിയ ഫോണില്‍ ഇല്ല. എല്ല അര്‍ഥത്തിലും ഒരു എന്‍ട്രിലെവല്‍ ഫോണാണ് ഇത്. അതുകൊണ്ടുതന്നെ മോട്ടോ E, മൈക്രോമാക്‌സ് കാന്‍വാസ് എന്‍ഗേജ്, മൈക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് തുടങ്ങിയ ഫോണുകളുമായി മത്സരിക്കാനും ഐറിസ് 3 ജി 415-ന് കഴിയില്ല.

ഫോണിന്റെ പ്രത്യേകതകള്‍

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

അതേസമയം 3 ജി സപ്പോര്‍ട് ചെയ്യും എന്നത് എടുത്തുപറയേണ്ട ന്മേതന്നെയാണ്. വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവയാണ് ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണിലെ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1500 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot