ലാവ ഐറിസ് 456 ഓണ്‍ലൈനില്‍; വില 7,018 രൂപ

Posted By:

ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കടുത്ത മത്സരമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്നത്. മൈക്രോമാക്‌സ്, കാന്‍വാസ് ടര്‍ബോയും അതിനു പിന്നാലെ കാന്‍വാസ് ജ്യൂസ് A77-ഉം ലോഞ്ച് ചെയ്ത് ബഹുദൂരം മുന്നേറിയപ്പോള്‍ വിക്കഡ്‌ലീക് നീണ്ട ഇടവേളയ്ക്കു ശേഷം വിക്കഡ്‌ലീക് വാമി ടൈറ്റന്‍ 3യുമായി രംഗത്തെത്തി.

ഇനി ലാവയുടെ ഊഴം. 7018 രൂപയ്ക്ക് ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ഫോണുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ലാവ ഐറിസ് 456 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടു. എങ്കിലും കമ്പനി ഫോണ്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല.

ലാവ ഐറിസ് 456-ന്റെ പ്രത്യേകതകള്‍

4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെ, 480-854 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്. 1650 mAh ബാറ്ററിയുള്ള ഫോണില്‍ LED ഫ് ളാഷോടുകൂടിയ 5 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്.

ലാവ ഐറിസ് 456-ന് സമാനമായ ഗുണങ്ങളുള്ള 5 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

ലാവ ഐറിസ് 456 ഓണ്‍ലൈനില്‍; വില 7,018 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot