ഇതാണ് സാധാരണക്കാരന്റെ സ്മാര്‍ട്‌ഫോണ്‍!!!

Posted By:

മുഖം പതിപ്പിച്ചും ശബ്ദം ഉപയോഗിച്ചും അണ്‍ലോക് ചെയ്യാവുന്ന സ്‌ക്രീന്‍, ജപ്പാനീസ് കമ്പനിയായ ഷാര്‍പ് നിര്‍മിച്ച പ്രത്യേക സ്‌ക്രീന്‍, വരവീഴാതിരിക്കാനുള്ള ഗൊറില്ലാ ഗ്ലാസ് പ്രൊട്ടക്ഷന്‍, സാമാന്യ നിലവാരമുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും.. ഇങ്ങനെ ഒരു സ്മാര്‍ട്‌ഫോണ്‍ വേണമെന്നുണ്ടോ.. 15,999 രൂപ മുടക്കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം.

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവയാണ് മികച്ച നിലവാരമുള്ള ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഐറിസ് പ്രൊ 30 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്ത ആഴ്ചയോടെ സ്‌റ്റോറുകളില്‍ എത്തും.

എന്തെല്ലാമാണ് ഫോണിന്റെ പ്രത്യേകതകള്‍

4.7 ഇഞ്ച് HD ഡിസ്‌പ്ലെ, 720 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 2000 mAh ബാറ്ററിയാണ് ഉള്ളത്. വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 3 ജി എന്നിവയെല്ലാം സപ്പോര്‍ട് ചെയ്യും.

ഫോണിന്റെ ചിത്രങ്ങളും കുടുതല്‍ സവിശേഷതകളും ചുവടെ കൊടുക്കുന്നു.

ഇതാണ് സാധാരണക്കാരന്റെ സ്മാര്‍ട്‌ഫോണ്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot