8000 രൂപയില്‍ താഴെ വിലവരുന്ന ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുമായി ലാവ

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവ അടുത്ത കാലത്തായി ഇന്ത്യയില്‍ ഏതാനും ഇടത്തരം- താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയത് 6,999 രൂപ വിലയുള്ള ഐറിസ് 406 Q ഫോണാണ്.

8000 രൂപയ്ക്ക് ലാവയുടെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍

എന്നാല്‍ ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കുറഞ്ഞ വിലിയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ലാവ. ഐറിസ് X1 എന്ന ഫോണ്‍ കമ്പനി ഔദ്യോഗമായി സ്ഥിരീകരിച്ചുവെങ്കിലും സാങ്കേതികമായ പ്രത്യേകതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ സംബന്ധിച്ച് ഓണ്‍ലൈന്‍ മീഡിയകളില്‍ നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇതുപ്രകാരം 4.5 ഇഞ്ച് ഡിസ്‌പ്ലെ, 8 എം.പി. പ്രൈമറി ക്യാമറ, ഡ്യുവല്‍ സിം സപ്പോര്‍ട്, 3 ജി എന്നിവ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത നോകിയ ലൂമിയ 630, മോട്ടറോള മോട്ടോ ഇ തുടങ്ങിയവ ലാവയുടെ പുതിയ ഫോണിന് ശക്തമായ വെല്ലുവളി ആയിരിക്കും എന്നുറപ്പാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot