ലാവ ഐറിസ് X1- മോട്ടോ E യുടെ എതിരാളിയോ? റിവ്യൂ

By Bijesh
|

ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ തരംഗത്തിന് തുടക്കമിട്ട സ്മാര്‍ട്‌ഫോണാണ് മോട്ടോ E. 6,999 രൂപയ്ക്ക് ആന്‍ഡ്രോയ്്ഡ് കിറ്റ്കാറ്റ് ഒ.എസും 1 ജി.ബി. റാമുമുള്‍പ്പെടെ മികച്ച സ്‌പെസിഫിക്കേഷനുമായി ഇറങ്ങിയ ഫോണ്‍ ചൂടപ്പംപോലെയാണ് വിറ്റഴിയുന്നത്.

ഇന്ത്യയിലെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ വിപണി കൈയാളുന്ന ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കു തന്നെയാണ് ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത്. അതുകൊണ്ടുതന്നെ അവരും മോട്ടോ E ക്കു സമാനമായ സ്‌പെസിഫിക്കേഷനുള്ള ഫോണുകള്‍ പുറത്തിറക്കാന്‍ തുടങ്ങി.

അതില്‍ ഒന്നാണ് ലാവ ഐറിസ് X1. 7,999 രൂപയാണ് ഫോണിന്റെ വില. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസിനപ്പുറം മോട്ടോ E യെ എതിരിടാന്‍ മാത്രം ശേഷിയുണ്ടോ ലാവ ഐസിറ് X1-ന്? അതറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന റിവ്യു കാണുക.

ലാവ ഐറിസ് X1- മോട്ടോ E യുടെ എതിരാളിയോ? റിവ്യൂ

ഡിസൈന്‍

ആപ്പിള്‍ ഐ ഫോണിന്റെ ഡിസൈന്‍ കടമെടുത്താണ് ഐറിസ് X1 ഡിസൈന്‍ ചെയ്തത് എന്നു വേണമെങ്കില്‍ പറയാം. ഐ ഫോണ്‍ 4 എസുമായി കാഴ്ചയില്‍ അത്രയ്ക്കുണ്ട് സാമ്യം. എന്നാല്‍ മറ്റൊന്നിലും ഐ ഫോണുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.
പ്ലാസ്റ്റിക് ബോഡിയാണ് ഐറിസ് X1-ന്റേത്. ഉറപ്പുള്ളതാണെങ്കിലും ഭാരവും കൂടുതലാണ്. പിന്‍വശത്തെ പ്രത്യേക പ്ലാസ്റ്റിക് കോട്ടിംഗ് സ്‌ക്രാച്ചുകളില്‍ നിന്ന് സംരക്ഷിക്കും.

ഡിസ്‌പ്ലെ

4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. വില പരിഗണിച്ചാല്‍ ഡിസ്‌പ്ലെ മോശമല്ല. വ്യൂവിംഗ് ആംഗിളും മികച്ചതാണ്. അതേസമയം സൂര്യപ്രകാശത്തെ പ്രതിരോധിക്കാനുള്ള കഴിവ് തീരെയില്ല. ഫുള്‍ ബ്രൈറ്റ്‌നസ് നല്‍കിയാലും സ്‌ക്രീനിലെ കണ്ടന്റുകള്‍ കാണാന്‍ കഴിയില്ല.

ഹാര്‍ഡ്‌വെയര്‍

1.2 GHz ക്വാഡ്‌കോര്‍ െപ്രാസസറും 1 ജി.ബി. റാമുമാണ് ഫോണിലുള്ളത്. മികച്ച വേഗത അവകാശപ്പെടാനാവില്ലെങ്കിലും തീരെ കുറവുമല്ല. സൈസ് കുറഞ്ഞ ആപ്ലിക്കേഷനുകള്‍ തുറക്കുമ്പോള്‍ വലിയ പ്രയാസം അനുഭവപ്പെടുകയില്ല.

ക്യാമറ

BSI സെന്‍സര്‍ സഹിതമുള്ള 8 എം.പി ക്യാമറയാണ് ഐറിസ് X1 -ല്‍ ഉള്ളത്. മുന്‍വശത്ത് 2 എം.പി ക്യാമറയുമുണ്ട്. മോട്ടോ E യുടെ 5 എം.പി ക്യാമറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ചതുതന്നെ. എന്നാല്‍ ചിത്രങ്ങളുടെ നിലവാരത്തില്‍ ശരാശരിക്കും താഴെതന്നെ. 720 പിക്‌സല്‍ വീഡിയോ റെക്കോഡിംഗ് സാധ്യമാണ്.

സോഫ്റ്റ്‌വെയര്‍

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് തന്നെയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും യൂസര്‍ ഇന്റര്‍ഫേസ് അ്രത മികച്ചതല്ല.

ബാറ്ററി

1800 mAh ബാറ്ററിയാണ് ഫോണില്‍ ഉള്ളത്. FWVGA ഡിസ്‌പ്ലെ ആയതിനാല്‍ ബാറ്ററി മോശമല്ല. സാധാരണ രീതിയില്‍ ഉപയോഗിച്ചാല്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കും. തുടര്‍ച്ചയായി വീഡിയോ പ്ലേചെയ്തപ്പോള്‍ തന്നെ 7 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിച്ചു.

സംഗ്രഹം

7,999 രൂപ എന്ന വിലയില്‍ ലഭിക്കാവുന്ന മോശമല്ലാത്ത ഫോണാണ് ലാവ ഐറിസ് X1. അതേസമയം സോഫ്റ്റ്‌വെയര്‍, പെര്‍ഫോമന്‍സ് തുടങ്ങിയവ പരിശോധിച്ചാല്‍ ശരാശരിയിലും താഴെയാണ്.

<center><iframe width="100%" height="360" src="//www.youtube.com/embed/CqcsJitgqqE?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

English summary
Lava Iris X1 review: Better specs than Moto E, but lacks user experience, Lava iris X1 Review, Specs and features of Lava iris X1, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X