ലോകത്തിലെ ആദ്യ ഇന്റല്‍ സ്മാര്‍ട്‌ഫോണ്‍ ലാവയില്‍ നിന്നും

By Super
|
ലോകത്തിലെ ആദ്യ ഇന്റല്‍ സ്മാര്‍ട്‌ഫോണ്‍ ലാവയില്‍ നിന്നും

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ കമ്പനിയായ ലാവ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ചരിത്രം കുറിക്കുന്നു. പിസി പ്രോസസര്‍ രംഗത്തെ ഒന്നാമനായ ഇന്റലിന്റെ സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്കുള്ള പ്രവേശനത്തിനാണ് ലാവ കാരണമാകുന്നത്. ഇന്റല്‍ പ്രോസസറുുമായി ഇറങ്ങുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന പേരാണ് ലാവയുടെ ക്‌സോളോ എക്‌സ്900 നേടിയെടുത്തത്.

സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്താന്‍ ഇന്റല്‍ ഏറെ വൈകിയെങ്കിലും ക്‌സോളോയിലൂടെ ഈ മേഖലയിലും ഒന്നാമനാകാന്‍ കമ്പനിക്കാകുമെന്ന് പ്രതീക്ഷിക്കാം. 1.6 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം പ്രോസസര്‍ ഇസഡ്2460യാണ് ലാവ സ്മാര്‍ട്‌ഫോണിനായി ഇന്റല്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ റീട്ടെയിലറായ ക്രോമ വഴിയും ക്സോളോ വെബ്സൈറ്റ് വഴിയും ഏപ്രില്‍ 23 മുതല്‍ ലാവാ ക്‌സോളോ വില്പനക്കെത്തും.

 

ഇന്റലിനെ സംബന്ധിച്ച് ലാവാ ക്‌സോളോ എക്‌സ് 900ന്റെ വിജയം അനിവാര്യമാണ്. പിസി വിപണിയില്‍ പ്രോസസറുമായി ഒന്നാമതാണെങ്കിലും മൊബൈല്‍ കമ്പ്യൂട്ടിംഗ് മേഖലയിലും ശക്തി തെളിയേക്കണ്ടത് അത്യാവശ്യമാണ്.

എതിരാളികളായ എന്‍വിദിയയും ക്വാള്‍കോമും സ്മാര്‍ട്‌ഫോണ്‍ പ്രചാരം വന്നതുമുതല്‍ ഇവിടെ ഉണ്ടെന്നതിനാല്‍ അവര്‍ക്കുള്ള പ്രാമുഖ്യം സ്വന്തം പ്രോസസര്‍ പെര്‍ഫോമന്‍സിലൂടെയേ ഇന്റലിന് നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

ലാവാ സ്മാര്‍ട്‌ഫോണിലെ ഇന്റല്‍ പ്രോസസറിന്റെ പ്രവര്‍ത്തനം വിലയിരുത്തിയായിരിക്കും മറ്റ് കമ്പനികള്‍ ഈ പ്രോസസറിനെ സ്വീകരിക്കണോ എന്ന തീരുമാനത്തിലെത്തുക. എങ്കിലും മോട്ടറോള മൊബിലിറ്റി, ലെനോവോ കമ്പനികളില്‍ നിന്നും അടുത്തു തന്നെ ഇന്റല്‍ ഉത്പന്നങ്ങള്‍ ഇറങ്ങുമെന്ന ചില റിപ്പോര്‍ട്ടുകളുണ്ട്.

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഈ ഹാന്‍ഡ്‌സെറ്റിലേത്. എന്നാല്‍ വരുന്ന പാദത്തിന്റെ ആദ്യത്തില്‍ തന്നെ ഇതിന് ഐസ്‌ക്രീം സാന്‍ഡ് വിച്ച് അപ്‌ഡേറ്റ് ലഭിച്ചേക്കും.

ക്‌സോളോ എക്‌സ്900ന്റെ മറ്റ് സവിശേഷതകള്‍

  • 4.3 ഇഞ്ച് ഡിസ്‌പ്ലെ

  • 400മെഗാഹെര്‍ട് ജിപിയും

  • ഫുള്‍ എച്ച്ഡി വീഡിയോ എന്‍കോഡിഗും പ്ലേബാക്കും

  • എച്ച്എസ്പിഎ+3ജി കണക്റ്റിവിറ്റി

  • 16ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • 1ജിബി റാം

  • നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) ടെക്‌നോളജി പിന്തുണ

22,000 രൂപയാണ് ക്‌സോളോ എക്‌സ്900ന്റെ വില. സാംസംഗും മോട്ടറോളയുമെല്ലാം കരുത്തരായി നില്‍ക്കുന്ന വിപണിയില്‍ നിന്ന് ലാവയുടെ സ്മാര്‍ട്‌ഫോണ്‍ ശരാശരിയിലും ഉയര്‍ന്ന വിലക്ക് എത്ര പേരെ ആകര്‍ഷിക്കുമെന്ന് പ്രവചിക്കാനാവില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X