ലാവ മെയ്‌ഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ ജനുവരി 7 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ

|

പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നതിനായുള്ള ലോഞ്ച് ഇവന്റ് ജനുവരി 7ന് നടക്കുമെന്ന് സ്ഥിതികരിക്കുകയും കമ്പനി ക്ഷണങ്ങൾ അയക്കുകയും ചെയ്തു. ഇന്ത്യൻ കമ്പനി കഴിഞ്ഞ ആഴ്ച മുതൽ ഈ ഹാൻഡ്സെറ്റിൻറെ ലോഞ്ചിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകൾ ഏറ്റവും മികച്ച രീതിയിൽ നിർമ്മിച്ചിട്ടുള്ളതാണെന്ന് ബ്രാൻഡ് ഔദ്യോഗികമായി വെളിപ്പെടുത്തി. സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ലാവ ബിയു (Lava BeU) സ്മാർട്ട്‌ഫോൺ കമ്പനി ഇതിനകം തന്നെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ ലാവ ബിയു ഉൾപ്പെടെ അഞ്ച് പുതിയ സ്മാർട്ഫോണുകൾ പുറത്തിറക്കുമെന്ന് ലാവ മുമ്പ് സ്ഥിരീകരിച്ചിരുന്നു.

ലാവ സ്മാർട്ട്‌ഫോണുകൾ: ലോഞ്ച് സമയം, ലൈവ് സ്ട്രീം വിശദാംശങ്ങൾ

ലാവ സ്മാർട്ട്‌ഫോണുകൾ: ലോഞ്ച് സമയം, ലൈവ് സ്ട്രീം വിശദാംശങ്ങൾ

ലാവ നൽകിയ ക്ഷണവും ലാവ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയുള്ള ട്വീറ്റും അനുസരിച്ച് ജനുവരി 7 ന് ഉച്ചയ്ക്ക് 12 മണിക്ക് കമ്പനി പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കും. കമ്പനിയുടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യും. ട്വീറ്റിൽ #AbDuniyaDekhegi, #ProudlyIndian ഹാഷ്‌ടാഗുകൾ എന്നിവ യഥാക്രമം ‘പരിണമിച്ചതും ചലനാത്മകവുമായ എഞ്ചിനീയറിംഗ്', ‘മെയ്ഡ് ഇൻ ഇന്ത്യ' സ്മാർട്ട്‌ഫോണുകളെക്കുറിച്ച് സൂചന നൽകുന്നു.

ലാവ ബിയു: ഇന്ത്യയിൽ വരുന്ന വില

ലാവ ബിയു: ഇന്ത്യയിൽ വരുന്ന വില

ഡിസംബർ 23 നാണ് ട്വീറ്റിലൂടെ ലാവ ആദ്യമായി തങ്ങളുടെ ബിയു സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തത്. ഡ്യുവൽ റിയർ ക്യാമറകളുള്ള ലാവ ബിയു പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇത് വന്നത്. ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിന്റെ സിംഗിൾ 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,888 രൂപയാണ് വില വരുന്നതെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനി ഇതിനകം വെളിപ്പെടുത്തി. ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഫോൺ റോസ് പിങ്ക് നിറത്തിൽ സ്വന്തമാക്കാവുന്നതാണ്. ലാവ ബിയുവിനൊപ്പം നാല് പുതിയ സ്മാർട്ട്‌ഫോണുകളും സ്മാർട്ട് ഫിറ്റ്‌നെസ് ബാൻഡും ജനുവരി 7 ന് വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. മാത്രമല്ല, പുതിയ സ്മാർട്ട്‌ഫോണുകൾക്ക് 5,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ വില വരുമെന്നും ലാവ പറഞ്ഞു. ഈ ഹാൻഡ്‌സെറ്റുകൾ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി ലഭ്യമാകും.

ലാവ ബിയു: സവിശേഷതകൾ

ലാവ ബിയു: സവിശേഷതകൾ

ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) ൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന ലാവ ബിയു 19.5: 9 ആസ്പെക്റ്റ് റേഷിയോയിൽ 6.08 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. ഡിസ്പ്ലേ 2.5 ഡി ബെൻഡഡ്‌ ഗ്ലാസ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു. കൂടാതെ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഇതിലുണ്ട്. 2 ജിബി ഡിഡിആർ 4 റാമും ജോഡിയാക്കിയ 1.6 ജിഗാഹെർട്‌സ് ഒക്ടാ കോർ SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്.

ലാവ ബിയു: ക്യാമറ സവിശേഷതകൾ

ലാവ ബിയു: ക്യാമറ സവിശേഷതകൾ

എഫ് / 1.85 ലെൻസ് വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ലാവ ബിയു വരുന്നത്. മുൻവശത്ത് എഫ് / 2.2 ലെൻസ്‌ വരുന്ന 8 മെഗാപിക്സൽ സെൽഫി സ്നാപ്പറും ഈ ഫോണിലുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 4,060 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ലാവ ബിയുവിൽ വരുന്നത്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുമായി വരുന്ന ഈ സ്മാർട്ഫോണിൻറെ ഭാരം 175.8 ഗ്രാമാണ്.

Best Mobiles in India

English summary
Lava sent out an invitation to an event on January 7 that will witness the Indian vendor's launch of new smartphones. Since last week, the Indian company has teased the launch and today it has officially announced that "evolved and dynamic engineering" will be the upcoming smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X