Home
Mobile

7999 രൂപയ്ക്ക് പുതിയ കലക്കൻ സ്മാർട്ട്ഫോൺ, ലാവയെക്കൊണ്ടേ ഇത് പറ്റൂ!

സാധാരണക്കാരായ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുകൊണ്ട് ലാവ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. ലാവ ഒ1 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി ലാവ ഒ2 (Lava O2) എന്ന സ്മാർട്ട്ഫോണാണ് 10000 രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

യൂണിസോക് T616 പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറോട് കൂടിയ പ്രീമിയം എജി ഗ്ലാസ് ഡിസൈൻ അ‌ടക്കം കാഴ്ചയിലും ഈ സ്മാർട്ട്ഫോൺ ആകർഷകമാണ്. 8GB റാം +128GB ഇന്റേണൽ സ്റ്റോറേജുള്ള ഒരൊറ്റ വേരിയൻ്റിലാണ് ലാവ O2 എത്തിയിരിക്കുന്നത്.

7999 രൂപയ്ക്ക് പുതിയ കലക്കൻ സ്മാർട്ട്ഫോൺ, ലാവയെക്കൊണ്ടേ ഇത് പറ്റൂ!

ലാവ O2 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്. HD+ (720×1600 പിക്സൽ) റെസല്യൂഷൻ, 269ppi പിക്സൽ സാന്ദ്രത, 90Hz റിഫ്രഷ് ​റേറ്റ്, പഞ്ച് ഹോൾ നോച്ച് എന്നിവയൊക്കെയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള ലാവ ഒ2വിന്റെ പ്രധാന ഫീച്ചറുകൾ.

മാലി G57 ജിപിയുവുമായി ജോഡിയാക്കിയ യൂണിസോക്ക് T616 പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതിന് പിന്തുണ നൽകാനായി 8GB LPDDR4X റാമും 8GB വെർച്വൽ റാമും 128GB UFS 2.2 സ്റ്റോറേജും ലാവ നൽകിയിരിക്കുന്നു. സ്റ്റോറേജ് ശേഷി വർധിപ്പിക്കുന്നതിനായി പ്രത്യേക സ്ലോട്ടോടുകൂടിയ മൈക്രോ എസ്ഡി കാർഡ് പിന്തുണയും ഇതിലുണ്ട്.

7999 രൂപയ്ക്ക് പുതിയ കലക്കൻ സ്മാർട്ട്ഫോൺ, ലാവയെക്കൊണ്ടേ ഇത് പറ്റൂ!

ആൻഡ്രോയിഡ് 13ൽ ആണ് ഈ ഫോൺ എത്തുന്നത് എങ്കിലും ആൻഡ്രോയിഡ് 14ലേക്ക് അ‌പ്ഗ്രേഡ് ചെയ്യാം. രണ്ട് വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 50MP പ്രൈമറി ക്യാമറ, AI ലെൻസ്, ഒരു LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്.

ഫ്രണ്ടിൽ സ്‌ക്രീൻ ഫ്ലാഷ് സഹിതഗ 8MP ഷൂട്ടർ ആണ് നൽകിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഫെയ്സ് അൺലോക്കും ഈ ഫോൺ പിന്തുണയ്ക്കുന്നു. 3.5 എംഎം ഓഡിയോ ജാക്കും കണക്ടിവിറ്റിക്കായി ഡ്യുവൽ-സിം, 4G, വൈഫൈ 5 802,11 b/g/n/ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയും ഇതിൽ നൽകിയിരിക്കുന്നു.

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ലാവ O2 സ്മാർട്ട്ഫോണിലുള്ളത്. 200 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം. പ്രീമിയം എജി ഗ്ലാസ് ഡിസൈനാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. ഇംപീരിയൽ ഗ്രീൻ, മജസ്റ്റിക് പർപ്പിൾ, റോയൽ ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു.

7999 രൂപയ്ക്ക് പുതിയ കലക്കൻ സ്മാർട്ട്ഫോൺ, ലാവയെക്കൊണ്ടേ ഇത് പറ്റൂ!

ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ലാവ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ എല്ലാവരും 5ജി ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമാണ്. അ‌തിനാൽ സുപ്രധാന ആവശ്യങ്ങൾ നിർവഹിക്കായി ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഫോൺ അ‌നുയോജ്യമായേക്കില്ല.

എന്നാൽ ലാവയുടെ ബ്ലേസ് കർവ് 5ജി പോലുള്ള പുതിയ ഫോണുകൾ 17999 രൂപ വിലയിൽ മികച്ച ഫീച്ചറുകളോടെ ലഭ്യമാണ്. മികച്ചൊരു 5ജി ഫോൺ കുറഞ്ഞ വിലയിൽ വേണം എന്നുള്ളവർക്ക് അ‌ത് പരിഗണിക്കാം. ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ മതി, അ‌ത് 4ജി ആയാലും കുഴപ്പമില്ല എന്നുള്ളവർക്ക് പുതിയ ലാവ O2 പരിഗണിക്കാം.

ലാവ O2 സ്മാർട്ട്ഫോൺ 8GB+128GB എന്ന ഒറ്റ വേരിയൻ്റിലാണ് വരുന്നത്, ഇതിൻ്റെ വില 8,499 രൂപയാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ 500 രൂപ ഡിസ്കൗണ്ടോടെ 7,999 രൂപയ്ക്ക് ഇത് വാങ്ങാൻ ലഭ്യമാണ്. ആമസോൺ, ലാവ ഇ-സ്റ്റോർ എന്നിവ വഴി മാർച്ച് 27 മുതൽ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും.

More from GizBot

Best Mobiles in India

English summary
Lava O2 was launched in the Indian market as the successor of Lava O1 smartphone. Lava O2 with 8GB RAM +128GB internal storage is priced at Rs 8,499. But this smartphone can be bought at a price of Rs 7999 with an initial discount of Rs 500. The handset will go on sale from March 27 via Amazon and Lava e-store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X