ആന്‍ഡ്രോയിഡ് വണ്ണിലുളള ലാവാ പിക്‌സല്‍ VI-ന്റെ ആകര്‍ഷകമായ 10 സവിശേഷതകള്‍....!

ലാവാ അവരുടെ പിക്‌സല്‍ സീരിസ് ഫോണ്‍ അവതരിപ്പിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ ഒഎസ് ആയ ആന്‍ഡ്രോയിഡ് വണ്‍ ആണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലാവയുടെയും ഗൂഗിളിന്റെയും ആര്‍ ആന്‍ഡ് ഡി വിഭാഗങ്ങള്‍ കൈകോര്‍ത്ത് നിര്‍മിച്ചിരിക്കുന്ന ഫോണ്‍ മുന്‍ ആന്‍ഡ്രോയിഡ് പതിപ്പുകളേക്കാള്‍ 2 മടങ്ങ് അധികം പ്രകടനക്ഷമത ഉറപ്പാക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ ഇതാ...!

ലാവാ പിക്‌സല്‍ VI-ന്റെ ആകര്‍ഷകമായ സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5.5ഇഞ്ച് ഐപിഎസ്, പൂര്‍ണ ലാമിനേറ്റ് ചെയ്തിരിക്കുന്ന എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

 

76.3എംഎം വീതിയും 8.5എംഎം കനവും 135ഗ്രാം ഭാരവും ആണ് ഫോണിനുളളത്.

1.3ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍, മെയില്‍-400എംപി2 ജിപിയു എന്നിവ 2ജിബി ഡിഡിആര്‍3 റാമില്‍ ആന്‍ഡ്രോയിഡ് വണില്‍ പ്രവര്‍ത്തിക്കുന്നു.

32ജിബി മെമ്മറി വീണ്ടും എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി കൂടി വികസിപ്പിക്കാവുന്നതാണ്.

 

8എംപി പ്രധാന ക്യാമറ 13എംപി റെസലൂഷനില്‍ വരെ എടുക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

 

5എംപി മുന്‍ ക്യാമറ 8എംപി റെസലൂഷന്‍ വരെ സെന്‍സര്‍ ഉപയോഗിച്ച് വികസിപ്പിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും വേഗതയിലുളള പതിപ്പാണ് ആന്‍ഡ്രോയിഡ് വണ്‍ എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

2560എംഎഎച്ചിന്റെ ലി-പൊ ബാറ്ററിയാണ് ഫോണിനുളളത്.

 

Wi-Fi, Wi-fi Hotspot, Bluetooth, GPS/AGPS തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഫോണിനുളളത്.

 

12,250 രൂപയ്ക്കാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Lava Pixel V1: 10 Stunning Features Of The Android One Smartphone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot