Home
Mobile

6.72 ഇഞ്ച് 120Hz ഡിസ്പ്ലേ, ഡൈമെൻസിറ്റി 7300 ചിപ്സെറ്റ്, വില 12,999 മാത്രം; ലാവ പ്ലേ മാക്സ് ലോഞ്ച് ചെയ്തു

ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികൾക്കായി ലാവ ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്തിരിക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ അ‌വതരിപ്പിച്ച ലാവ പ്ലേ അൾട്രാ മോഡലിന് ശേഷം, പ്ലേ സീരീസിലെ ലാവയുടെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോണായി ലാവ പ്ലേ മാക്‌സ് 5ജി (Lava Play Max 5G) എന്ന മോഡൽ ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സെഗ്‌മെന്റിൽ ആദ്യമായി വേപ്പർ ചേംബർ കൂളിംഗ് (VC കൂളിംഗ്) അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് ലാവ എടുത്തുപറയുന്നുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.72″ FHD+ ഫ്ലാറ്റ് LCD സ്‌ക്രീനാണ് ഫോണിനുള്ളത്.

മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഈ ബജറ്റ് ലാവ ​5ജി ഫോണിന്റെ കരുത്ത്. 8GB വരെ മെമ്മറിയുള്ള ഈ ഫോണിന് 8GB വരെ വെർച്വൽ റാമും ഉണ്ട്. 128GB UFS 3.1 സ്റ്റോറേജ് സഹിതമാണ് എത്തുന്നത്. കൂടാതെ 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

വില 12,999 മാത്രം; ലാവ പ്ലേ മാക്സ് ലോഞ്ച് ചെയ്തു

50MP മെയിൻ ക്യാമറ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ലാവ പ്ലേ മാക്സ് വാഗ്ദാനം ചെയ്യുന്നു. ബ്ലോട്ട്‌വെയർ ഇല്ലാതെ തന്നെ ആൻഡ്രോയിഡ് 15-ൽ ഈ ഫോൺ പ്രവർത്തിക്കുന്നു. 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. ബജറ്റ് വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് അ‌നുയോജ്യമായ ഫീച്ചറുകളെല്ലാം ഇതിലുണ്ട്. അ‌വ വിശമായി പരിചയപ്പെടാം.

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72-ഇഞ്ച് (1080 x 2400 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G615 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 50MP ക്യാമറ, EIS, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയും ഇതിലുണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ക്യുഇസെഡ്എസ്എസ്, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും ലാവ പ്ലേ മാക്സിലുണ്ട്.

ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഡെക്കാൻ ബ്ലാക്ക്, ഹിമാലയൻ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

വിലയും ലഭ്യതയും

ലാവ പ്ലേ മാക്‌സിന്റെ 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. ഈ മാസം മുതൽ ലാവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ബജറ്റ് 5ജി ഫോൺ ലഭ്യമാകും. മറ്റ് ലാവ ഫോണുകളെപ്പോലെ രാജ്യത്തുടനീളം സൗജന്യ സർവീസ് @ ഹോം സപ്പോർട്ട് ഈ മോഡലിനും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Lava Play Max has been launched in India. The 6GB + 128GB model of Lava Play Max is priced at Rs 12,999 and the 8GB + 128GB model is priced at Rs 14,999. The phone comes in Deccan Black and Himalayan White colour options. This budget 5G phone will be available at Lava's retail outlets starting this month. The MediaTek Dimensity 7300 chipset powers this budget Lava 5G phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X