Home
Mobile

ഇത് ലാവ പ്ലേ മാക്സ്, കമിങ് സൂ​ൺ; ബജറ്റ് വിലയിൽ വരുന്ന പുത്തൻ ലാവ 5G ഫോൺ

പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ പോകുന്നു. ലാവ പ്ലേ മാക്സ് (Lava Play Max) എന്നാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര്. ഇതിന്റെ കൃത്യമായ ലോഞ്ച് തിയതി അ‌റിയിച്ചിട്ടില്ലെങ്കിലും കമിങ് സൂൺ എന്ന അ‌റിയിപ്പോടെ ലാവ ഔ​ദ്യോഗികമായി ഈ സ്മാർട്ട്ഫോണിന്റെ ടീസർ പുറത്തിറക്കിയിട്ടുണ്ട്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള ലാവ പ്ലേ അ‌ൾട്ര മോഡലിനോട് അ‌നുബന്ധമായിട്ടാകും ഈ പുതിയ പ്ലേ മാക്സ് മോഡൽ എത്തുക.

വരാനിരിക്കുന്ന ലാവ പ്ലേ മാക്സ് ഹാൻഡ്‌സെറ്റിന്റെ ​പ്രൈസ് സെഗ്മെന്റും നിരവധി പ്രധാന ഫീച്ചറുകളും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ (ഇപ്പോൾ x) വഴി ചോർന്നു. ഗെയിമിങ്ങിന് ഉൾപ്പെടെ പ്രാധാന്യം നൽകി എത്തുന്ന ഒരു ബജറ്റ് 5ജി ഫോണായിരിക്കും ലാവ പ്ലേ മാക്സ് എന്നാണ് കരുതപ്പെടുന്നത്.

ഇത് ലാവ പ്ലേ മാക്സ്, കമിങ് സൂ​ൺ; ബജറ്റ് വിലയിൽ വരുന്ന പുത്തൻ ലാവ ഫോൺ

ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി ലാവ പ്ലേ മാക്സ് ബിഐഎസിൽ (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) ലാവ സ്റ്റോം ഗെയിമർ മോഡലായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ടിപ്സ്റ്റർ പരാസ് ഗുഗ്ലാനി (@passionategeekz) ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. ബ്ലാക്ക്, ​വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുകയെന്ന് ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു.

ലാവ പ്ലേ മാക്സിന്റെ വില സംബന്ധിച്ച ചില സൂചനകളും ടിപ്സ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. വരാൻ പോകുന്ന ഈ ലാവ 5ജി ഫോൺ 12000 രൂപയിൽ താ​ഴെ വിലയിലാകും ലോഞ്ച് ചെയ്യുകയെന്നാണ് അ‌ദ്ദേഹം അ‌വകാശപ്പെടുന്നത്. ഇതിനകം ലോഞ്ച് ചെയ്തിട്ടുള്ള ലാവ പ്ലേ അൾട്രാ 5ജിയുടെ 6GB + 128GB വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 16,499 രൂപ വിലയിലുമാണ് എത്തിയത്.

ലാവ പ്ലേ മാക്സിന്റെ ഇന്ത്യൻ ലോഞ്ച് ഈ മാസം ( ഡിസംബർ ) ഉണ്ടാകും എന്നാണ് റിപ്പോർട്ട്. പരന്ന പ്ലാസ്റ്റിക് ഫ്രെയിമുകൾ ആയിരിക്കും ലാവ പ്ലേ മാക്സിൽ ഉണ്ടാകുക എന്നാണ് സൂചന. ടീസറിലെ ആന്റിന ലൈനുകൾ ലോഹത്തേക്കാൾ പ്ലാസ്റ്റിക് ബിൽഡിനെയാണ് സൂചിപ്പിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

​ഹൈ റെസല്യൂഷൻ ഫോട്ടോകൾക്കായി 50 മെഗാപിക്സൽ മെയിൻ സെൻസർ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ പ്ലേ മാക്സിലുണ്ടാകുക. ക്യാമറ മൊഡ്യൂൾ ലംബമായി നൽകിയിരിക്കുന്നു. ഈ ക്യാമറ മൊഡ്യൂളിന് ചുറ്റും ഒരു അലങ്കാര പാറ്റേൺ ഫോണിൽ ഉണ്ടായിരിക്കാമെന്നും ടീസർ സൂചിപ്പിക്കുന്നു, ഇത് ഇരുട്ടിൽ പ്രകാശിക്കാനോ തിളങ്ങാനോ സാധ്യതയുണ്ട്.

ഇതിനകം ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള ലാവ പ്ലേ അ‌ൾട്രയിലുള്ള അ‌തേ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് തന്നെയാകും ലാവ പ്ലേ മാക്സിന്റെയും കരുത്ത് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഇതിൽ 6GB, 8GB റാം പിന്തുണകളും പ്രതീക്ഷിക്കുന്നു. കൂടാതെ UFS 3.1 ഓൺബോർഡ് സ്റ്റോറേജും പ്രതീക്ഷിക്കാം.

ഇത് ലാവ പ്ലേ മാക്സ്, കമിങ് സൂ​ൺ; ബജറ്റ് വിലയിൽ വരുന്ന പുത്തൻ ലാവ ഫോൺ

120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.72 ഇഞ്ച് ഫുൾ- എച്ച്ഡി+ ഡിസ്‌പ്ലേ ആയിരിക്കും ലാവ പ്ലേ മാക്സിലുണ്ടാകുക എന്ന് സൂചനയുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോൺ എത്തുക. തെർമൽ മാനേജ്‌മെന്റിനായി, അതിൽ ഒരു വേപ്പർ ചേമ്പറും ഇതിൽ ഉണ്ടായേക്കാം. ഈ ഫോണിന്റെ ലോഞ്ച് തിയതി അ‌ടക്കം കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ കമ്പനി പുറത്തുവിട്ടും.

More from GizBot

Best Mobiles in India

English summary
Lava Play Max will be launched in India soon. Lava has officially released a teaser of the upcoming phone. The teaser suggests that the phone will be available in Black and White color options. Leaked reports suggest that the Lava Play Max will be powered by the same MediaTek Dimensity 7300 chipset as the already launched Lava Play Ultra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X