Home
Mobile

ലാവയുടെ 5G വിപ്ലവം തുടരുന്നു; 64MP ക്യാമറ സഹിതം ലാവ പ്ലേ അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ആളുകൾ 4ജി ഫോണിൽ നിന്ന് 5ജി ഫോണുകളിലേക്ക് വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ കുറഞ്ഞ വിലയിൽ മികച്ച നിരവധി 5ജി ഫോണുകൾ തുടർച്ചയായി അ‌വതരിപ്പിച്ചുകൊണ്ട് ഒരു നിശബ്ദ 5ജി വിപ്ലവം നടത്തിവരികയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. അ‌ടുത്തിടെയായി ബജറ്റ് വിലയിൽ നിരവധി 5ജി ഫോണുകൾ ലാവയിൽ നിന്ന് എത്തിയിരുന്നു. അ‌തിൽ ഏറ്റവും ഒടുവിൽ എത്തിയത് ബ്ലേസ് അമോലെഡ് 2 5ജി ആയിരുന്നു. ഇപ്പോൾ തങ്ങളുടെ 5ജി ഫോണുകളുടെ നിര പുതുക്കിക്കൊണ്ട് ലാവ പ്ലേ അ‌ൾട്ര (Lava Play Ultra 5G) എന്ന മോഡലും കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു.

15000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ലാവ പ്ലേ അ‌ൾട്ര എത്തിയിരിക്കുന്നത്. മീഡിയടെക് ഹൈപ്പർ എഞ്ചിനോടുകൂടിയ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 8GB വരെ വെർച്വൽ റാം, 64MP മെയിൻ ക്യാമറ എന്നിവ അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

64MP ക്യാമറ സഹിതം ലാവ പ്ലേ അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ലാവ പ്ലേ അൾട്ര 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് (1080 x 2400 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G615 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭ്യമാകും.

64MP ക്യാമറ സഹിതം ലാവ പ്ലേ അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ OIS, 1/1.73″ സോണി IMX682 സെൻസർ സഹിതം എത്തുന്ന 64MP മെയിൻ ക്യാമറ ഇതിലുണ്ട്. കൂടെ 5MP മാക്രോ സെൻസറും ഉണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ലാവ പ്ലേ അ‌ൾട്ര 5ജിയിൽ നൽകിയിരിക്കുന്നു.

ചിത്രങ്ങൾ മികച്ചതാക്കാൻ ഒട്ടനവധി എഐ ഫീച്ചറുകളും ഈ 5ജി സ്മാർട്ട്ഫോണിൽ ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്. നൈറ്റ് മോഡ്, AI മെച്ചപ്പെടുത്തലുകൾ, HDR, പോർട്രെയ്റ്റ്, ബ്യൂട്ടി, പനോരമ, സ്ലോ മോഷൻ, ഡോക്യുമെന്റ് സ്കാനിംഗ്, ടൈം ലാപ്സ്, ഫിൽട്ടറുകൾ, പ്രോ മോഡ്, AR സ്റ്റിക്കർ, QR കോഡ് സ്കാനിംഗ്, പ്രോ വീഡിയോ, ഗൂഗിൾ ലെൻസ്, ഡ്യുവൽ വ്യൂ വീഡിയോ, മാക്രോ ഫോട്ടോഗ്രാഫി എന്നിവയെല്ലാം ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou, GPS, GLONASS, Galileo, QZSS, യുഎസ്ബി ​ടൈപ്പ് സി, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

64MP ക്യാമറ സഹിതം ലാവ പ്ലേ അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

ലാവ പ്ലേ അൾട്ര 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB+128GB വേരിയന്റിന് 16,499 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇവ യഥാക്രമം 13999 രൂപ, 15999 രൂപ വിലകളിൽ വാങ്ങാനാകും. ആർട്ടിക് ഫ്രോസ്റ്റ്, ആർട്ടിക് സ്ലേറ്റ് നിറങ്ങളിൽ ആണ് ലഭ്യമാകുക. ആമസോൺ വഴി ഓഗസ്റ്റ് 25 മുതൽ വിൽപ്പനയാരംഭിക്കും.

More from GizBot

Best Mobiles in India

English summary
Lava Play Ultra 5G has been launched in India. Its 6GB+128GB base variant is priced at Rs 14,999 and the 8GB+128GB variant is priced at Rs 16,499. With a bank discount of Rs 1000 as part of the launch offer, these can be purchased for Rs 13,999 and Rs 15,999 respectively. They will be available in Arctic Frost and Arctic Slate colours. The sale will start from August 25 via Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X